ബാസ് കടലിടുക്ക്
Bass Strait | |
---|---|
സ്ഥാനം | Southern Ocean–Pacific Ocean |
നിർദ്ദേശാങ്കങ്ങൾ | 40°S 146°E / 40°S 146°E |
Type | Strait |
Basin countries | Australia |
പരമാവധി നീളം | 500 kilometres (310 mi) |
പരമാവധി വീതി | 350 kilometres (220 mi) |
ശരാശരി ആഴം | 60 metres (200 ft) |
പരമാവധി ആഴം | 155 m (509 ft) |
ടാസ്മേനിയയെ ഓസ്ട്രേലിയയുടെ മുഖ്യഭൂമിയുമായി വേർതിരിക്കുന്ന കടലിടുക്കാണ് ബാസ് കടലിടുക്ക്(Bass Strait /bæs/)[1] (കൃത്യമായി പറഞ്ഞാൽ ബൗണ്ടറി ഐസ്ലെറ്റ് ഒഴികെയുള്ള വിക്ടോറിയയെ), ടാസ്മാൻ കടൽ , ഗ്രേറ്റ് ഓസ്ട്രേലിയ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന ജലമാർഗ്ഗമാണിത്. 8,000 വർഷങ്ങൾക്ക് മുമ്പേ സമുദ്രനിരപ്പ് ഉയർന്നപ്പോളാണ് ഇത് രൂപം കൊണ്ടത്. ബ്രിട്ടീഷ് നാവികസേനയിലെ സർജനും പര്യവേക്ഷകനുമായ ജോർജ്ജ് ബാസിന്റെ പേരിൽ നിന്നുമാണ് ഈ കടലിടുക്കിന് ബാസ് കടലിടുക്ക് എന്ന് നാമകരണം ചെയ്യപ്പെട്ടത്.
പരിധി
[തിരുത്തുക]ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ബാസ് കടലിടുക്കിന്റെ പരിധി ഇപ്രകാരം നിർവചിക്കുന്നു:[2]
- പടിഞ്ഞാറ് ഗ്രേറ്റ് ഓസ്ട്രേലിയ ഉൾക്കടലിന്റെ കിഴക്കൻ അതിർത്തി - ഓസ്‌ട്രേലിയയിലെ കേപ് ഒട്ട്‌വേ മുതൽ ടാസ്മാനിയയിലെകിംഗ് ഐലൻഡ് വരെയും അവിടെ നിന്ന് ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള കേപ് ഗ്രിം വരെയും ഒരു രേഖ.
- കിഴക്ക്. ഗാബോ ദ്വീപിനും എഡിസ്റ്റോൺ പോയിന്റിനും ഇടയിലുള്ള ടാസ്മാൻ കടലിന്റെ പടിഞ്ഞാറൻ അതിർത്തി കേപ് ഹോവെക്ക് സമീപം, 37°30′ കിഴക്ക്) ഈസ്റ്റ് സിസ്റ്റർ ഐലൻഡിന്റെ വടക്കുകിഴക്കൻ അറ്റത്തേക്കും (148°E) അവിടെ നിന്ന് 148-ാമത്തെ കിഴക്കൻ രേഖാംശത്തിലൂടെ ഫ്ലിൻഡേഴ്‌സ് ദ്വീപ് വരെ; ഈ ദ്വീപിനപ്പുറം വാൻസിറ്റാർട്ട് ഷോൾസിന്റെ കിഴക്കോട്ട് കേപ് ബാരൻ ദ്വീപ് വരെയും (കേപ് ബാരൻ ദ്വീപിന്റെ കിഴക്കേ അറ്റം) മുതൽ എഡിസ്റ്റോൺ പോയിന്റ് വരെ (41°S ) [ടാസ്മാനിയയിൽ].
ഭൂമിശാസ്ത്രം
[തിരുത്തുക]
ബാസ് കടലിടുക്കിന് ഏകദേശം 250 km (160 mi) വീതിയും 500 km (310 mi) നീളവുമുണ്ട്, ശരാശരി ആഴം 60 m (200 ft). ഏറ്റവും വീതി കൂടിയ ഭാഗമായ ടാസ്മാനിയയുടെ വടക്കുകിഴക്കൻ അറ്റത്തുള്ള കേപ് പോർട്ട്‌ലാന്റിനും ഓസ്‌ട്രേലിയൻ മെയിൻ ലാന്റിലെ പോയിന്റ് ഹിക്‌സിനും ഇടയിൽ ഏകദേശം 350 കി.മീ. ദൂരമുണ്ട്
അവലംബം
[തിരുത്തുക]- ↑ https://www.britannica.com/place/Bass-Strait
- ↑ "Limits of Oceans and Seas, 3rd edition" (PDF). International Hydrographic Organization. 1953. Archived from the original (PDF) on 8 October 2011. Retrieved 28 December 2020.