ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ ഒരു കാവ്യസമാഹാരമാണ് ബാഷ്പാഞ്ജലി. പതിനേഴു വയസ്സുമുതൽ ഇരുപത്തിയൊന്നു വയസ്സുവരെയുള്ള കാലത്തിനിടയിൽ ചങ്ങമ്പുഴ രചിച്ച കവിതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1934-ലാണ് ഈ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. ഇ.വി. കൃഷ്‌ണപിള്ളയായിരുന്നു ഈ പുസ്തകത്തിന് അവതാരികയെഴുതിയത്.[1] ചങ്ങമ്പുഴ, വളരെ ചെറു പ്രായത്തിലെഴുതിയ കവിതകളുടെ ഈ സമാഹാരം അക്കാലത്ത് ശ്രദ്ധേയമായിരുന്നു.[2]
സമാഹാരത്തിലെ കവിതകൾ[തിരുത്തുക]
അമ്പത്തിയൊന്ന് കവിതകളാണ് ബാഷ്പാഞ്ജലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ പൂമാല, നിരാശ, ആവലാതി, അടുത്ത പ്രഭാതം, വിരഹി, ദിവ്യാനുഭൂതി, അതിഥി, നഷ്ടഭാഗ്യസ്മൃതി, സങ്കേതം, നിർവൃതി, കളിത്തോപ്പിൽ, വാടാവിളക്ക്, വിയോഗിനി, പ്രതിജ്ഞ, മധുവിധു, വയ്യ!, മാപ്പ്, ആത്മരഹസ്യം, മുകരുക, എനിക്ക് വേണ്ടത്, ഇരുളിൽ, പ്രതീക്ഷ, ചരിതാർത്ഥതന്നെ ഞാൻ, എന്റെ സഖി, അന്നും ഇന്നും, അന്ത്യസമാധാനം, ആവോ!, എന്റെ ചോദ്യം, നിഗൂഢദർശനം, സ്വപ്നം, വിഫലനൃത്തം, പരാജയം, ശിഥിലചിന്ത, നിർവ്വാണരംഗം, രാഗിണി, മുഗ്ദ്ധരാഗം, ശൂന്യതയിൽ, പാരവശ്യം, പരിതൃപ്തി, പ്രഭാതബാഷ്പം, കാമുകനെ കാത്ത്, രാഗവ്യഥ, ആശ, തുഷാരഗീതി, ഹേമ, സല്ലാപം, സൗന്ദര്യലഹരി, ആത്മക്ഷതം, വനബാല, വിശ്രാന്തി, വ്രണിതഹൃദയം എന്നിവയാണ് ഈ സമാഹാരത്തിലെ കവിതകൾ.[3]
അവലംബം[തിരുത്തുക]
- ↑ http://www.changampuzha.com/kavithakal-bhashpanjali.html#p2. ശേഖരിച്ചത് 2021-07-09.
{{cite web}}
: Missing or empty|title=
(help); Text "Changampuzha Kavithakal" ignored (help) - ↑ "ചങ്ങമ്പുഴ കൃഷ്‌ണപിള്ള". ശേഖരിച്ചത് 2021-07-09.
- ↑ "à´à´àµà´à´®àµà´ªàµà´´ à´à´µà´¿à´¤à´àµ¾ - ബാഷàµà´ªà´¾à´àµà´à´²à´¿ - Changampuzha Kavithakal - Bashpanjali" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-09.
{{cite web}}
: C1 control character in|title=
at position 3 (help)