ഉള്ളടക്കത്തിലേക്ക് പോവുക

ബാലൂറാൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലൂറാൻ ദേശീയോദ്യാനം
Taman Nasional Baluran
Buffalo at Bekol Savannah, Baluran National Park
Map showing the location of ബാലൂറാൻ ദേശീയോദ്യാനം
Map showing the location of ബാലൂറാൻ ദേശീയോദ്യാനം
Baluran NP
Location in Java
സ്ഥലംസിറ്റുബോണ്ടോ റീജൻസി, ഈസ്റ്റ് ജാവ, ഇന്തോനേഷ്യ
അടുത്തുള്ള നഗരംSitubondo
നിർദ്ദേശാങ്കങ്ങൾ7°50′S 114°22′E / 7.833°S 114.367°E / -7.833; 114.367
വിസ്തീർണ്ണം250 km2 (97 sq mi)
സ്ഥാപിതം1980
സന്ദർശകർ10,192 (in 2007[1])
ഭരണസമിതിപരിസ്ഥിതി വനം മന്ത്രാലയം
വെബ്സൈറ്റ്balurannationalpark.web.id

ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയുടെ വടക്കുകിഴക്കൻ അറ്റത്ത്, സിറ്റുബോണ്ടോ റീജൻസിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബാലൂറാൻ ദേശീയോദ്യാനം. താരതമ്യേന വരണ്ട കാലാവസ്ഥയുള്ള ഇവിടെ സവന്ന (40%), താഴ്ന്ന പ്രദേശങ്ങളിലെ വനങ്ങൾ, കണ്ടൽക്കാടുകൾ, കുന്നുകൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണുള്ളത്. ബാലൂറാൻ പർവ്വതമാണ് (1,247 മീറ്റർ) ദേശീയോദ്യാനത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി.[2]

ജാവയുടെ വടക്കുകിഴക്കൻ അറ്റത്ത്, ബാലി, മഡുറ ദ്വീപുകൾക്ക് സമീപമാണ് ബാലൂറാൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. വടക്ക് മഡുറ കടലിടുക്ക്, കിഴക്ക് ബാലി കടലിടുക്ക്, പടിഞ്ഞാറ് ബാജുൽമതി നദി (വോണോറെജോ ഗ്രാമം), തെക്ക് ക്ലോക്കോറാൻ നദി (സുംബരേന്യാർ ഗ്രാമം) എന്നിവയാണ് ഈ ദേശീയോദ്യാനത്തിന്റെ അതിർത്തികൾ. ഏകദേശം വൃത്താകൃതിയിലുള്ള ഈ ദേശീയോദ്യാനത്തിന്റെ മധ്യഭാഗത്ത് നിഷ്‌ക്രിയ അഗ്നിപർവ്വതമായ ബാലൂറാൻ സ്ഥിതിചെയ്യുന്നു.[3] 25,000 ഹെക്ടർ വിസ്തൃതിയുള്ള ദേശീയോദ്യാനം അഞ്ച് മേഖലകളായി തിരിച്ചിരിക്കുന്നു: കാതൽ മേഖല (12,000 ഹെക്ടർ), വന്യമേഖല (5,537 ഹെക്ടർ — 1,063 ഹെക്ടർ ജലാശയവും 4,574 ഹെക്ടർ കരയും), തീവ്രോപയോഗ മേഖല (800 ഹെക്ടർ), പ്രത്യേകോപയോഗ മേഖല (5,780 ഹെക്ടർ), പുനരധിവാസ മേഖല (783 ഹെക്ടർ).[4]

സസ്യജന്തുജാലങ്ങൾ

[തിരുത്തുക]

വംശനാശഭീഷണി നേരിടുന്ന സിസിഫസ് റൊട്ടണ്ടിഫോളിയ, ടാമറിൻഡസ് ഇൻഡിക്ക (പുളി (മരം)), ഡയോസ്കോറിയ ഹിസ്പിഡ, അലൂറൈറ്റ്സ് മൊളക്കാനസ്, കോറിഫ ഉട്ടാൻ തുടങ്ങിയവ ഉൾപ്പെടെ 444 സസ്യയിനങ്ങൾ ഈ ദേശീയോദ്യാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[3]

വംശനാശഭീഷണി നേരിടുന്ന ബാന്റെങ്, സുമാത്രൻ ധോൾ, ഇന്ത്യൻ മണ്ട്ജാക്ക്, ജാവൻ മൗസ്-ഡിയർ, സുൻഡ പുള്ളിപ്പുലിപ്പൂച്ച, ജാവൻ പുള്ളിപ്പുലി, ജാവ ലുട്ടുങ് എന്നിവയുൾപ്പെടെ 26 ഇനം സസ്തനികൾ ഈ ദേശീയോദ്യാനത്തിലുണ്ട്. ബാന്റെങ്ങുകളുടെ എണ്ണം 1996-ൽ 338 ആയിരുന്നത് 2012-ൽ വെറും 26 ആയി കുറഞ്ഞു.[2] കരിവേലം (അക്കേഷ്യ നിലോട്ടിക്ക)[5], പോത്ത് തുടങ്ങിയ അധിനിവേശ ജീവികളാണ് ഈ ജനസംഖ്യാക്കുറവിന് പ്രധാന കാരണം.[6] എന്നിരുന്നാലും, തീവ്രമായ പ്രജനന പരിശ്രമങ്ങളിലൂടെ 2020-ഓടെ ഇവയുടെ എണ്ണം 200 ആയി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.[7]

പച്ച മയിൽ, ചുവന്ന കാട്ടുകോഴി, പാണ്ടൻ വേഴാമ്പൽ, റീനോസീറോസ് ഹോൺബിൽ, വയൽനായ്ക്കൻ തുടങ്ങിയ പക്ഷികളും ഇവിടെ കാണപ്പെടുന്നു.[3] 2010 വരെ 155 ഇനം പക്ഷികളാണ് ദേശീയോദ്യാനത്തിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2012-ൽ നടന്ന പക്ഷി ഫോട്ടോഗ്രാഫി മത്സരത്തെത്തുടർന്ന് ഇനങ്ങളുടെ എണ്ണം 196 ആയി പുതുക്കി നിശ്ചയിച്ചു.[8]

വംശനാശം സംഭവിച്ച ജീവികൾ

[തിരുത്തുക]

1960-കളുടെ മധ്യം വരെ ജാവൻ കടുവകൾ ഈ സംരക്ഷിത പ്രദേശത്ത് നിലനിന്നിരുന്നു.[9]

സംരക്ഷണവും ഭീഷണികളും

[തിരുത്തുക]

1928 മുതൽ ഈ പ്രദേശം സംരക്ഷിക്കപ്പെട്ടുവരുന്നു. ഡച്ച് വേട്ടക്കാരനായ എ.എച്ച്. ലോഡെബോയറാണ് ആദ്യമായി സംരക്ഷണച്ചുമതല ഏറ്റെടുത്തത്. 1937-ൽ ഡച്ച് കൊളോണിയൽ സർക്കാർ ഇത് ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു.[10] 1980-ൽ ഈ പ്രദേശത്തിന് ദേശീയോദ്യാന പദവി ലഭിച്ചു.[3]

വേട്ടയാടൽ ദേശീയോദ്യാനത്തിലെ വന്യജീവികൾക്ക്, പ്രത്യേകിച്ച് ബാന്റെങ്ങുകൾക്ക് വലിയ ഭീഷണിയാണ്. പ്രോഫൗണ ഇന്തോനേഷ്യയുടെ റിപ്പോർട്ട് പ്രകാരം, തദ്ദേശവാസികൾ മാത്രമല്ല സൈനികരും വേട്ടയാടലിൽ ഏർപ്പെട്ടിട്ടുണ്ട്.[10]

ബാലൂറാൻ ദേശീയോദ്യാനത്തിലെ കുറഞ്ഞത് 6,000 ഹെക്ടർ സവന്ന കരിവേലം കൈയേറിയത് ബാന്റെങ്ങുകളുടെ ഭക്ഷണലഭ്യത ഗണ്യമായി കുറച്ചു. 1996-ൽ 320 ബാന്റെങ്ങുകൾ ഉണ്ടായിരുന്നിടത്ത് 2013-ൽ വെറും 35 എണ്ണം മാത്രമാണ് അവശേഷിച്ചത്.[11]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ Forestry statistics of Indonesia 2007 Archived ജൂലൈ 22, 2011 at the Wayback Machine, retrieved 20 May 2010
  2. 1 2 Indra Harsaputra, 'Baluran: the little Africa of Java', The Jakarta Post, 20 July 2013.
  3. 1 2 3 4 Ministry of Forestry of Indonesia: Baluran National Park, retrieved 20 December 2013
  4. ↑ Baluran National Park: History, Location and Area Archived 2011-04-20 at the Wayback Machine (in Indonesian)
  5. ↑ Archived 2024-12-18 at the Wayback Machine, 27 June 2020
  6. ↑
  7. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2024-12-18. Retrieved 2025-11-09.
  8. ↑ "Baluran National Park Holds 4th Annual Birding Competition" in Tempo, 26 June 2013
  9. ↑ Seidensticker, J., Suyono, I. (1980). The Javan Tiger and the Meri-Betiri Reserve, a plan for management. Gland: International Union for the Conservation of Nature and Natural Resources.{{cite book}}: CS1 maint: multiple names: authors list (link) CS1 maint: publisher location (link)
  10. 1 2 Indra Harsaputra: "Baluran Banteng herd dying out", The Jakarta Post, 10 January 2013.
  11. ↑ Ika Ningtyas (February7, 2015). "Acacia Trees Invade Baluran National Park". {{cite web}}: Check date values in: |date= (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാലൂറാൻ_ദേശീയോദ്യാനം&oldid=4601963" എന്ന താളിൽനിന്ന് ശേഖരിച്ചത്