ബാലിവിജയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കല്ലൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് (1776-1835) രചിച്ച ഒരു ആട്ടക്കഥയാണ് ബാലിവിജയം. രാവണന്റേയും പുത്രൻ മേഘനാദന്റേയും ദ്വിഗ്വിജയങ്ങൾ പശ്ചാത്ത്ലമാക്കിക്കൊണ്ടാണ് ഈ ആട്ടക്കഥ രചിയ്ക്കപ്പെട്ടത്.ബാലിവിജയം ആട്ടക്കഥയ്ക്ക് കവി നൽകിയ ആദ്യത്തെ പേരു രാവണബന്ധനം എന്നായിരുന്നു.

കഥാസാരം[തിരുത്തുക]

ഇന്ദ്രനെ ബന്ധിച്ച് രാവണൻ ലങ്കയിൽ കൊണ്ടുവരികയും ഇന്ദ്രനെ മോചിപ്പിയ്ക്കാൻ ബാലിയും വാനരസേനയും നടത്തുന്ന യുദ്ധവും നാരദന്റെ പ്രവേശനവും കഥയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു.രാവണനേയും ബാലിയേയും സന്ധിപ്പിയ്ക്കുന്നതിനുള്ള ചുമതലയും നാരദൻ വഹിയ്ക്കുന്നുണ്ട്. രാവണന്റെ അമിത അഹങ്കാരത്തിനു അറുതി വരുത്തുക എന്ന ലക്ഷ്യവും നാരദനുണ്ട്.[1]

അവലംബം[തിരുത്തുക]

  1. ആട്ടക്കഥാസാഹിത്യം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998 പേജ് 221,222,223
"https://ml.wikipedia.org/w/index.php?title=ബാലിവിജയം&oldid=2184595" എന്ന താളിൽനിന്ന് ശേഖരിച്ചത്