Jump to content

ബാലാകോട്ട് വ്യോമാക്രമണം (2019)

Coordinates: 34°27′48″N 73°19′08″E / 34.46333°N 73.31889°E / 34.46333; 73.31889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2019 ബാലാകോട്ട് വ്യോമാക്രമണം
ഇന്തോ-പാകിസ്താൻ സംഘർഷങ്ങൾ,
കശ്മീർ പ്രശ്നം,
ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ ഏറ്റുമുട്ടലുകൾ ഭാഗം

കശ്മീർ മാപ്
തിയതി26 ഫെബ്രുവരി 2019 (2019-02-26)
സ്ഥലംബാലാക്കോട്ട്, പാകിസ്താൻ
34°27′48″N 73°19′08″E / 34.46333°N 73.31889°E / 34.46333; 73.31889
ഫലംബാലകോട്ടിൽ ജെയ്ഷെ-ഇ-മൊഹമ്മദ് ഭീകര ക്യാമ്പിന്റെ നാശം.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 ഇന്ത്യ ജെഇമൊ പാകിസ്താൻ
  •  പാകിസ്താൻ Air Force
  • പടനായകരും മറ്റു നേതാക്കളും
    എയർ ചീഫ് മാർഷൽ ബീരേന്ദർ സിംഗ് ധാനായ


    എയർ മാർഷൽ ചന്ദ്രശേഖരൻ ഹരികുമാർ
    Units involved
    വെസ്റ്റേൺ എയർ കമാൻഡ്Unknown
    ശക്തി
    12 ഡസ്സാൾട്ട് മിറാഷ് 2000 പോർ‌വിമാനങ്ങൾ
    നാശനഷ്ടങ്ങൾ
    350 പേർ കൊല്ലപ്പെട്ടു (ഇന്ത്യൻ അവകാശവാദം)[1]
    ആരും കൊല്ലപ്പെട്ടിട്ടില്ല(പാകിസ്താൻ അവകാശവാദം)

    2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർ‌വിമാനങ്ങൾ കശ്മീരിലെ നിയന്ത്രണരേഖ (LOC) കടന്ന് ആക്രമണം നടത്തി. രണ്ടാഴ്ച മുമ്പ് നടന്ന പുൽവാമ ആക്രമണത്തിന് പ്രതികാരമായാണ് ഈ പ്രത്യാക്രമണം നടത്തിയത്[2]. ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തനുസരിച്ച് പന്ത്രണ്ട് മിറാഷ് 2000 വിഭാഗത്തിൽപ്പെട്ട പോർ വിമാനങ്ങളിൽനിന്നായി ഏകദേശം 1000 കിലോ ബോംബുകൾ പാകിസ്താൻ കൈവശത്തിലുള്ള ഇന്ത്യൻ നിയന്ത്രണരേഖയിലെ ഭീകര കേന്ദ്രങ്ങളിൽ വർഷിക്കപ്പെട്ടു. ഈ ആക്രമണം ഏകദേശം 21 മിനിട്ട് സമയം നീണ്ടു നിന്നിരുന്നു[3][4]. വ്യോമാക്രമണത്തിൽ 250-350 ജെയ്‌ഷ് ഇ മൊഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തന്ന് ഇന്ത്യ അവകാശപെടുന്നു . ഇന്ത്യ തങ്ങളുടെ മുസാഫറാബാദിക്കു സമീപത്തുള്ള വ്യോമത്തിർത്തി ലംഘിച്ചെന്നും പരിക്കേറ്റവരോ അല്ലെങ്കിൽ നാശനഷ്ടങ്ങളൊ ഒന്നും ഉണ്ടായിട്ടില്ലന്നും പാകിസ്താൻ അവകാശപ്പെട്ടുന്നുണ്ട്.ഓപ്പൺ സോഴ്‌സ് സാറ്റലൈറ്റ് ഇമേജറി, അനന്തരഫലങ്ങളുടെ ലക്ഷ്യങ്ങളൊന്നും ബാധിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി. [1] [2] [7] അടുത്ത ദിവസം പാകിസ്ഥാൻ ഒരു ഇന്ത്യൻ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തുകയും പൈലറ്റിനെ തടവിലിടുകയും ചെയ്തു. [8] [9] ഇന്ത്യൻ ആൻറി-എയർക്രാഫ്റ്റ് ഫയർ ഒരു ഇന്ത്യൻ ഹെലികോപ്റ്റർ തകർത്തു, വിമാനത്തിലുണ്ടായിരുന്ന ആറോ ഏഴോ വ്യോമസേനാംഗങ്ങൾ കൊല്ലപ്പെട്ടു, [10] [11] അവരുടെ മരണം ഇന്ത്യൻ മാധ്യമങ്ങൾ കൃത്യമായ കവറേജ് നേടി. [12] പാകിസ്ഥാൻറെ എഫ്-16 യുദ്ധവിമാനം തകർത്തുവെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നുവെങ്കിലും ആ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. [7] 2019 ഏപ്രിലിലെ പൊതു തെരഞ്ഞെടുപ്പിൽ ദേശസ്‌നേഹം ഉയർത്താൻ ഇന്ത്യയുടെ ഭരണകക്ഷി ഈ വ്യോമാക്രമണം ഉപയോഗിച്ചു [13]

    പശ്ചാത്തലം

    [തിരുത്തുക]

    2019 ഫെബ്രുവരി പതിനാലാം തീയതി, ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കുനേരെ മുസ്ലിം തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തി.

    വ്യോമാക്രമണം

    [തിരുത്തുക]

    2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേനയിലെ പന്ത്രണ്ടാം മിറേജ് 2000 ജെറ്റ് നിയന്ത്രണരേഖ മറികടന്ന് ബലാൽകോട്ടിൽ ജെയ്ഷെ-ഇ-മുഹമ്മദ്‌ ഭീകര ക്യാമ്പിൽ സ്ഫോടനം നടത്തി[5]. ഇത് 1971 ലെ യുദ്ധത്തിനു ശേഷം പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യത്തെ വ്യോമാക്രമണമാണ്. ഈ ഓപ്പറേഷനിൽ 200 മുതൽ 300 വരെ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്[6].

    ബാലാകോട്ട്

    [തിരുത്തുക]

    പാകിസ്താനിലെ ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയിലെ മൻഹ്രാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്‌ ബാലാകോട്ട് (ഉർദു: بالاکوٹ). 2005 ) കാശ്മീർ ഭൂകമ്പത്തിൽ ഈ നഗരം നശിപ്പിക്കപ്പെട്ടെങ്കിലും പിന്നീടു പാകിസ്താൻ ഗവൺമെന്റിന്റെ സഹായവും പാകിസ്താനിൽ ഭൂകമ്പ ദുരിത ബാധിതർക്ക് സൗദി ജനറൽ സഹായവും (SPAPEV), 1 സൗദി ദുരിതാശ്വാസ സംഘടനയുടെ സഹായത്തോടെ പുനർനിർമിച്ചു. ഇസ്ലാ മിക തീവ്രവാദികളെ ജിഹാദികൾ പരിശീലിപ്പിച്ചിരിക്കുന്ന നിരവധി ഭീകര പരിശീലനക്യാമ്പുകൾ ബാലാകോട്ട് മേഖലയിൽ ഉണ്ടെന്ന പല രേഖകളും വിക്കിലീക്സ് ചോർത്തിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

    പ്രസ്താവനകൾ

    [തിരുത്തുക]

    ഇന്ത്യ ഇന്ത്യ

    ജെയ്ഷെ (ഇ-മൊഹമ്മദ്) ഇന്ത്യയിലുടനീളം ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നു, അതിലൂടെ ഈ സ്ട്രൈക്ക് തികച്ചും അനിവാര്യമാണ്. ഇതൊരു സൈനിക നീക്കമല്ലായിരുന്നു. ഭീകരരുടെ ഭീഷണിക്കെതിരെ നടപടി സ്വീകരിക്കാൻ ഇന്ത്യ തീരുമാനിച്ചുവെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

    പാകിസ്താൻ പാകിസ്താൻ

    പാകിസ്താന് തിരിച്ചടിക്കാൻ ചെയ്യാൻ അവകാശമുണ്ടെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു.

    ചൈന ചൈന

    ഇന്ത്യയും പാകിസ്താനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കാനും സാധിക്കുമെന്നും ഈ മേഖലയിലെ സ്ഥിതിഗതികൾ സുസ്ഥിരമാക്കാനും പരസ്പരബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ലാങ് കംഗ് പറഞ്ഞു.

    പരിണതഫലങ്ങൾ

    [തിരുത്തുക]

    പാകിസ്താൻ വ്യോമസേനയുടെ ഏതെങ്കിലും തരത്തിലുള്ള പ്രത്യാക്രമണങ്ങൾ പ്രതിരോധിക്കാനായി അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യൻ വ്യോമസേന വ്യോമപ്രതിരോധ സംവിധാനം ഏർപ്പെടുത്തി. ഒഡീഷ തീരത്ത് ഇന്ത്യ ക്വിക്ക് സർഫസ് ടു സർഫസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. സൈന്യത്തിന് വേണ്ടി ഡി.ആർ.ഡി.ഒ രണ്ടു മിസൈലുകൾ വികസിപ്പിച്ചു.

    വ്യോമാക്രമണത്തെക്കുറിച്ച് അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഓസ്ട്രേലിയ, ഇൻഡോനേഷ്യ, തുർക്കി, ചൈന, ആസിയാൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദേശ നയതന്ത്ര പ്രതിനിധികളോട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിശദീകരണം നൽകി.

    ഉപഗ്രഹ ചിത്രങ്ങൾ

    [തിരുത്തുക]

    ഇന്ത്യൻ വ്യോമ സേന നടത്തിയ ബോബ് ആക്രമണങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യകതമാക്കുന്നതായി പ്രധിരോധ രംഗത്ത്‌ പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയൻ സ്ട്രാറ്റെജിക്ക് പോളിസി ഇൻസ്റ്റിറ്റുട്ട്‌ അവകാശപ്പെടുന്നു[7]. സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പ്രൈവറ്റ് സാറ്റലൈറ്റ് ഓപ്പറേറ്റർമാരായ പ്ലാനറ്റ് ലാബ്‌സ് ഇങ്ക് പകർത്തിയ ചിത്രങ്ങളിൽ ഇപ്പോഴും ആറോളം കെട്ടിടങ്ങൾ കാണാൻ കഴിയുന്നുണ്ടെന്ന് റോയിറ്റേഴ്‌സ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടിൽ പറയുന്നു.

    മാർച്ച് നാലിനാണ് ചിത്രങ്ങൾ പകർത്തിയത്. വ്യോമാക്രമത്തിന് ശേഷവും ആറ് മദ്രസകൾ സാറ്റലൈറ്റ് ദൃശ്യത്തിൽ കാണാൻ സാധിക്കുന്നുണ്ടെന്നും, 2018 ഏപ്രിലിലിൽ ഇതേ സ്ഥാപനം പകർത്തിയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും പരിശോധിച്ചാൽ മദ്രസ കെട്ടിടങ്ങൾക്ക് യാതൊരു തരത്തിലുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ വ്യോമാക്രമണത്തിൽ ചുമരുകൾ തകരുകയോ മദ്രസയ്ക്ക് സമീപമുള്ള മരങ്ങൾ മുറിഞ്ഞ് വീഴുകയോ ചെയ്തിട്ടില്ല എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

    സ്റ്റലൈറ്റ് ദൃശ്യങ്ങളോട് പ്രതികരിക്കാൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രിയോ പ്രതിരോധ മന്ത്രിയോ ഇതുവരെ തയ്യാറായിട്ടില്ല എന്നും റോയിറ്റേഴ്സ് പറയുന്നു.

    സഫർ ഹിലാലിയുടെ വെളിപ്പെടുത്തൽ
    [തിരുത്തുക]

    2019 ഫെബ്രുവരി 26ന്  ഇന്ത്യ നടത്തിയ ബാലക്കോട്ട് വ്യോമാക്രമണത്തിൽ 300 ഭീകരന്മാർ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാനിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ സഫർ ഹിലാലി 2021 ജനുവരിയിൽ ഒരു ചാനൽ ചർച്ചയ്ക്കിടയിൽ തുറന്നു സമ്മതിച്ചു. ടിവി ചർച്ചകളിൽ സ്ഥിരമായി പാകിസ്ഥാൻ സൈന്യത്തിന്റെ ഭാഗം വിശദീകരിക്കുന്നത് ഇദ്ദേഹമാണ്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമണം യുദ്ധ നടപടിയായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം, ശക്തമായ നടപടി സ്വീകരിക്കാതിരുന്ന പാകിസ്ഥാൻ സർക്കാരിനെയും സൈന്യത്തെയും വിമർശിച്ചു. പാക് വ്യോമസേനയുടെ ആക്രമണം സൈനികേതരസ്വഭാവത്തിലുള്ളതായിരുന്നുവെന്ന അവകാശവാദത്തെയും അദ്ദേഹം ഖണ്ഡിച്ചു. സൈനികാസ്ഥാനമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും എന്നാൽ കാൽപ്പന്ത് കളിക്കുന്ന സ്ഥലത്താണ് ബോംബുകൾ വീണതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ പ്രതികരണം ദുർബലമായിരുന്നുവെന്നും വീണ്ടും ആക്രമണം നടത്തുമെന്ന് ഇന്ത്യ പറയുന്നത് ഇതുകൊണ്ടാണെന്നും സഫർ ഹിലാലി കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ആൾനാശം സംഭവിച്ചിട്ടില്ലെന്ന മുൻ അവകാശവാദത്തിൽ പാകിസ്ഥാൻ ഉറച്ചുനിൽക്കുന്ന വേളയിലാണ് മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ സത്യം വെളിപ്പെടുത്തിയത്.

    ആക്രമണം മിറേജ് 2000 ഗ്വാളിയോർ എയർ ഫോഴ്സ് ബേസിൽ

    പുറത്തേക്കുള്ള കണ്ണികൾ

    [തിരുത്തുക]

    അവലംബം

    [തിരുത്തുക]
    1. "IAF Destroys Jaish-E-Mohammed Control Rooms, Launch Pads In Three Locations; Inflicts 200-300 Casualties: Reports". Swarajya. 26 February 2019. Retrieved 26 February 2019.
    2. "India Hits Main Jaish Camp In Balakot, "Non-Military" Strike: Government". NDTV.com. Retrieved 2019-02-26.
    3. "പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളിൽ കനത്തനാശം വിതച്ച് വ്യോമാക്രമണം; ഇന്ത്യൻ തിരിച്ചടി". മനോരമ ന്യൂസ്‌. Archived from the original on 2019-02-26. Retrieved 2019-02-26.
    4. "IAF air strikes live updates". ദി എകമോമിക് ടൈംസ്‌.
    5. "പാക്‌ അതിർത്തിയിൽ ഭീകരകേന്ദ്രങ്ങൾ തകർത്ത്‌ ഇന്ത്യ ; നടത്തിയത്‌ വ്യോമാക്രമണം". ദേശാഭിമാനി.
    6. "PM monitored operation all night, say sources". ടൈംസ്‌ ഓഫ് ഇന്ത്യ.
    7. "Balakot, LoC and Budgam: What we still don't know about the Indian and Pakistani strikes". scroll.in.