ബാലസുബ്രഹ്മണ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാലസുബ്രഹ്മണ്യൻ
ജനനംതൃശ്ശൂർ, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽനാ‌ടക രചയിതാവ്, ചിത്രകാരൻ
പ്രശസ്തിനാടകം
ജീവിത പങ്കാളി(കൾ)രമാദേവി
കുട്ടി(കൾ)ശാലിനി രാംദാസ്‌
കൈലാസ്‌ ബി മേനോൻ

മലയാള നാടകകൃത്തും ചിത്രകാരനുമാണ് ബാലസുബ്രമണ്യൻ. 2011 ലെ നാടകത്തിനുള്ള കേരള സാഹിത്യഅക്കാദമി പുരസ്കാരം ഇദ്ദേഹം രചിച്ച ചൊല്ലിയാ‌‌ട്ടം എന്ന കൃതിക്കായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

തൃശൂർ വടക്കാഞ്ചേരിയിൽ ജനിച്ചു. ചിത്രകലയിലും ഡിപ്ലോമ നേടി. മാതൃഭൂമി, മനോരമ പത്രങ്ങളിലും മറ്റ്‌ ആനുകാലികങ്ങളിലും കാർട്ടൂണുകളും മറ്റും വരച്ചു. 61 മുതൽ 64വരെ മാതൃഭൂമിയിൽ പ്രോസസ്സ്‌ സെക്ഷൻ ഇൻ ചാർജ്ജായും 1964 മുതൽ കാഷ്യൂ ആൻഡ്‌ സ്പൈസസ്‌ കമ്മറ്റിയിൽ ആർട്ട്‌ ആൻഡ്‌ ഫോട്ടോഗ്രാഫി സെക്ഷൻ ചീഫായും സേവനം. 1968 മുതൽ സെൻട്രൽ ഫിഷറീസ്‌ ഓപ്പറേറ്റീവ്സിലും തുടർന്ന്‌ സെൻട്രൽ ഫിഷറീസ്‌ നോട്ടിക്കൽ ആൻഡ്‌ എൻജിനീയറിംഗ്‌ ട്രെയിനിംഗ്‌ സ്ഥാപനത്തിലും ആഡ്‌ ആൻഡ്‌ ഫോട്ടാഗ്രാഫി സെക്ഷന്റെ ചീഫായും പ്രവർത്തിച്ചു. ചിത്രരചന, എഴുത്ത്‌, അഭിനയം, സംവിധാനം എന്നിവ സജീവമായിരുന്നു. [2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2011 ലെ നാടകത്തിനുള്ള കേരള സാഹിത്യഅക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
  2. http://www.janmabhumidaily.com/news150842
"https://ml.wikipedia.org/w/index.php?title=ബാലസുബ്രഹ്മണ്യൻ&oldid=2521825" എന്ന താളിൽനിന്ന് ശേഖരിച്ചത്