ബാലസാഹെബ് ഭർഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാരാഷ്ട്രയിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹിക പ്രവർത്തകനും, വിദ്യാഭ്യാസ വിചക്ഷണനും, മഹാരാഷ്ട്ര നിയമസഭയുടെ സ്പീക്കറുമായിരുന്നു ബാലസാഹെബ് ശിവ്റാം ഭർഡെ (1912-2006) [1]. മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനത്തിനു നൽകിയ സംഭാവനകളിലായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത് [2][3]. മഹാരാഷ്ട്രയുടെ സഹകരണവകുപ്പ് മന്ത്രിയുമായിരുന്നു(1957–1962) [4][5]. ഖാദി ഗ്രാമോഗ്യോഗ്, ഹരിജൻസേവാക് സംഘം, മഹാരാഷ്ട്ര ഗാന്ധി സ്മാരക് നിധി(എംജിഎസ്എൻ) തുടങ്ങി നിരവധി സാമൂഹ്യ-സർക്കാർ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. എം.ജി.എസ്. നിഥിയുടെ രണ്ടാമത്തെ പ്രസിഡന്റായി ചുമതലയേറ്റു [6]. മഹാരാഷ്ട്ര സ്റ്റേറ്റ് ഖാദി ബോർഡിന്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു [7].

1912-ൽ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ശേവ്ഗാവിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം 1952 മുതൽ രണ്ട് പതിറ്റാണ്ടായി നിയമസഭയിൽ തന്റെ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 2001-ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. 2006 നവംബർ 22-ന് പൂനെയിൽ അദ്ദേഹം അന്തരിച്ചു. ശേവ്ഗാവിലെ ഒരു പൊതു ലൈബ്രറിക്ക് അദ്ദേഹത്തിന്റെ പേര് നൽകപ്പെട്ടു.

അവലംബം[തിരുത്തുക]

  1. N. S. Karandikar (21 February 2008). Sir Swami Samarth. Sterling Publishers Pvt. Ltd. pp. 214–. ISBN 978-81-207-3445-6.
  2. "CM condoles demise of Balasaheb Bharde". One India. 22 November 2006. ശേഖരിച്ചത് 29 May 2016.
  3. "Blessings of Late Shri. Balasaheb Bharde". Ravi Ghate. 2016. ശേഖരിച്ചത് 29 May 2016.
  4. "About Us". Padmabhushan Balasaheb Bharde Pratishthan. 2016. ശേഖരിച്ചത് 29 May 2016.
  5. "Bank History". Akola District Central Coop. Bank. 2016. ശേഖരിച്ചത് 29 May 2016.
  6. "Maharashtra Gandhi Smarak Nidhi". Maharashtra Gandhi Smarak Nidhi. 2016. ശേഖരിച്ചത് 29 May 2016.
  7. "Balasaheb Bharade passes away". One India. 22 November 2006. ശേഖരിച്ചത് 29 May 2016.
"https://ml.wikipedia.org/w/index.php?title=ബാലസാഹെബ്_ഭർഡെ&oldid=3320115" എന്ന താളിൽനിന്ന് ശേഖരിച്ചത്