ബാലഭാസ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലഭാസ്കർ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംബാലഭാസ്കർ ചന്ദ്രൻ ശാന്തകുമാരി
ജനനം(1978-07-10)ജൂലൈ 10, 1978
ഉത്ഭവംതിരുവനന്തപുരം, ഇന്ത്യ
മരണം2 ഒക്ടോബർ 2018(2018-10-02) (പ്രായം 39)
വിഭാഗങ്ങൾIndian, Fusion, Carnatic, World
തൊഴിൽ(കൾ)ഗായകൻ, സംഗീതസം‌വിധായകൻ, വയലിനിസ്റ്റ്, റെക്കോർഡ് നിർമ്മാതാവ്
വർഷങ്ങളായി സജീവം1995-2018
വെബ്സൈറ്റ്Official Site

കേരളത്തിലെ പ്രശസ്തനായ ഒരു വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്നു ബാലഭാസ്കർ(10 ജൂലൈ 1978 - 2 ഒക്ടോബർ 2018). മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് [1]. മലയാളത്തിലെ ചില ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2-ന് പുലർച്ചെ ഒരുമണിയോടെ ഈ ലോകത്തോട് വിടപറഞ്ഞു.[2] ലക്ഷ്മിയാണ് ഭാര്യ. പരേതയായ തേജസ്വിനിയാണ് മകൾ. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തിൽ തന്നെയായിരുന്നു മകളുടെയും മരണം.

സംഗീതസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

മലയാള ആൽബങ്ങൾ[തിരുത്തുക]

  • നിനക്കായ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്
  • ആദ്യമായ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്
  • നീയറിയാൻ
  • മിഴിയിലാരോ
  • തകധിമിധാ
  • ഹലോ
  • നാട്ടിലെ താരം - മനോരമ മ്യൂസിക്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-30. Retrieved 2010-12-17.
  2. "ബാലഭാസ്കർ".
"https://ml.wikipedia.org/w/index.php?title=ബാലഭാസ്കർ&oldid=3638933" എന്ന താളിൽനിന്ന് ശേഖരിച്ചത്