ഉള്ളടക്കത്തിലേക്ക് പോവുക

ബാലക്ലാവ (മുഖംമൂടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലക്ലാവ വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാം

സ്കീ മാസ്ക് എന്നും അറിയപ്പെടുന്ന ബാലക്ലാവ, സാധാരണയായി കണ്ണുകളും വായയും മാത്രം മറക്കാതെ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു തരം മുഖാവരണമാണ്.

ഉപയോഗങ്ങൾ

[തിരുത്തുക]

തണുപ്പ്, ചൂട് എന്നിവയിൽ നിന്നും ബാലക്ലാവ നമ്മുടെ മുഖത്തെ സംരക്ഷിക്കുന്നു. ബാലക്ലാവയുടെ മറ്റൊരു രൂപമാണ് നമ്മുടെ നാട്ടിൽ പണ്ടുമുതലേ കണ്ടുവരുന്ന മങ്കിക്യാപ്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന വ്യക്തികളും ബാലക്ലാവ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. വിവിധ നിറങ്ങളിലും, വ്യത്യസ്ത തുണി തരങ്ങളിലുമുള്ള ബാലക്ലാവ മാർക്കറ്റിൽ ലഭ്യമാണ്. ബാലക്ലാവ ധരിച്ചിരിക്കുന്ന ഒരു വ്യക്തിയെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. കോട്ടൻ, നൈലോൻ, കമ്പിളി, സപാൻഡക്സ്, എന്നിവയാൽ നിർമ്മിച്ച ബാലക്ലാവ മാർക്കറ്റിൽ ലഭ്യമാണ്. സൈന്യത്തിൽ ജോലി ചെയ്യുന്നവർ, തണുപ്പ് പ്രദേശങ്ങളിൽ തമസിക്കുന്നവർ ബാലക്ലാവ ദിവസേന ഉപയോഗിക്കുന്നു. തണുപ്പിനെയും ചൂടിനെയും പ്രതിരോധിക്കാൻ സാധിക്കുന്ന ഒന്നാണ് ബാലക്ലാവ.

Men in balaclava, commonly used for ride
"https://ml.wikipedia.org/w/index.php?title=ബാലക്ലാവ_(മുഖംമൂടി)&oldid=4569196" എന്ന താളിൽനിന്ന് ശേഖരിച്ചത്