ബാറ്റിങ് ശരാശരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാറ്റ്സ്മാൻ ആകെ നേടിയ റൺസിനെ അതിനായി അയാൾ ഉപയോഗിച്ച ഇന്നിംഗ്സുകളുടെ എണ്ണംകൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് അയാളുടെ ബാറ്റിംഗ് ശരാശരി. ഇങ്ങനെ ഹരിക്കുമ്പോൾ ബാറ്റ്സ്മാൻ നോട്ട് ഔട്ട് ആയി നിന്ന ഇന്നിംഗ്സുകളെയും, റിട്ടയേർഡ് ഹർട്ട് ആയി നിന്ന ഇന്നിംഗ്സുകളേയും മൊത്തം ഇന്നിംഗ്സുകളിൽ നിന്ന് കുറയ്ക്കുന്നു. അതായത്;

ബാറ്റിംഗ് ശരാശരി = ആകെ നേടിയ റൺസ് / (മൊത്തം ഇന്നിംഗ്സുകൾ - നോട്ട് ഔട്ടായി നിന്ന ഇന്നിംസുകൾ - റിട്ടയേർഡ് ഹർട്ട്(ഇൽ) ആയ ഇന്നിംഗ്സുകൾ)

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ ബാറ്റിംഗ് ശരാശരി ഉള്ള വ്യക്തി സർ ഡൊണാൾഡ് ബ്രാഡ്മാനാണ്.80 ഇന്നിംഗ്സുകളിൽ (10 നോട്ട് ഔട്ടുകൾ) നിന്ന് 99.94 റൺസ് ശരാശരിയോടെ 6996 റൺസ്.

"https://ml.wikipedia.org/w/index.php?title=ബാറ്റിങ്_ശരാശരി&oldid=1875154" എന്ന താളിൽനിന്നു ശേഖരിച്ചത്