Jump to content

ബാറ്റിക്കളോവ കൂട്ടക്കൊല

Coordinates: 7°42′58″N 81°42′0″E / 7.71611°N 81.70000°E / 7.71611; 81.70000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാറ്റിക്കളോവ കൂട്ടക്കൊല (ശത്രുകൊണ്ടേൻ കൂട്ടക്കൊല)
ബാറ്റിക്കളോവ കൂട്ടക്കൊല is located in Sri Lanka
ബാറ്റിക്കളോവ കൂട്ടക്കൊല
സ്ഥലംബാറ്റിക്കളോവ, ശ്രീലങ്ക
നിർദ്ദേശാങ്കം7°42′58″N 81°42′0″E / 7.71611°N 81.70000°E / 7.71611; 81.70000
തീയതി9 സെപ്തംബർ 1990 (+6 GMT)
ആക്രമണലക്ഷ്യംശ്രീലങ്കൻ തമിഴർ
ആക്രമണത്തിന്റെ തരം
വെട്ടികൊലപ്പെടുത്തൽ, അഗ്നിക്കിരയാക്കൽ
ആയുധങ്ങൾവാളുകൾ, കത്തികൾ
മരിച്ചവർ184
മുറിവേറ്റവർ
1
ആക്രമണം നടത്തിയത്ശ്രീലങ്കൻ സൈന്യം

1990 സെപ്തംബർ 9 ന് ശ്രീലങ്കയിലെ ബാറ്റിക്കൊളോവ ജില്ലയിലെ മൂന്നു ഗ്രാമങ്ങളിൽ ശ്രീലങ്കൻ സൈന്യം നടത്തിയ കൂട്ടക്കൊലയാണ് ബാറ്റിക്കൊളോവ കൂട്ടക്കൊല എന്നറിയപ്പെടുന്നത്.[1][2][3]കുട്ടികളുൾപ്പടെയുള്ള 184 ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളാണു കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ശ്രീലങ്കൻ സർക്കാർ രണ്ടു കമ്മീഷനുകളെ നിയോഗിച്ചെങ്കിലും , ആരും തന്നെ ശിക്ഷിക്കപ്പെട്ടില്ല.

പശ്ചാത്തലം

[തിരുത്തുക]

ശ്രീലങ്ക ബ്രിട്ടന്റെ കോളനി ആയിരുന്ന കാലത്ത് 60ശതമാനത്തോളം, സർക്കാർ ജോലികളും, ന്യൂനപക്ഷമായ ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾക്കായിരുന്നു. ശ്രീലങ്കൻ ജനസംഖ്യയുടെ 15 ശതമാനത്തോളം മാത്രമേ ഈ സമൂഹം ഉണ്ടായിരുന്നുള്ളു. തമിഴർക്ക് ഏറെ പ്രാതിനിധ്യമുള്ള പ്രദേശമായ ജാഫ്നയിൽ ക്രിസ്ത്യൻ മിഷണറിമാരുടേയും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനത്തിന്റേയും ഒക്കെ കൊണ്ട് ലഭ്യമായ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സഹായം കൊണ്ടായിരുന്നു ഇത്. 1948 ൽ ശ്രീലങ്ക സ്വതന്ത്രമായതിനെത്തുടർന്ന്, ഈ തമിഴ് സമൂഹത്തിനു നേരെ കടന്നാക്രമണങ്ങളുണ്ടായി. ഇതു വിമത ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിലേക്കും, തദ്വാരാ രൂക്ഷമായ ആഭ്യന്തര സംഘർഷങ്ങളിലേക്കു വഴിവെച്ചു.[4]

കൂട്ടക്കൊല

[തിരുത്തുക]

1990 സെപ്തംബർ ഒമ്പതാം തീയതി വൈകുന്നേരം ആയുധധാരികളായ ആളുകൾ ഈ ഗ്രാമങ്ങളിലേക്കു ചെന്നു ജനങ്ങളോടു വീടുകളിൽ നിന്നും പുറത്തേക്കിറങ്ങി വരാൻ ആവശ്യപ്പെട്ടു. സംഘർഷം നിലനിൽക്കുന്ന പ്രദേശമായതിനാൽ ഏറെ ആളുകളൊന്നും വീടുകളിൽ ഉണ്ടായിരുന്നില്ല. ബാക്കി അവശേഷിച്ച ഇരുന്നൂറോളം വരുന്ന ആളുകളെ, അടുത്ത സൈനിക ക്യാംപിലേക്കു കൊണ്ടുപോയി. ചോദ്യം ചെയ്തിട്ട് ഉടൻ വിട്ടയക്കാം എന്ന ഉറപ്പിന്മേലാണ് ഇവരെ കൊണ്ടുപോയത്. എന്നാൽ എട്ടുമണിയോടെ, ക്യാംപിലുണ്ടായിരുന്ന സൈനികർ വാളുകളും, കത്തികളുമുപയോഗിച്ച് അവിടെ വിളിച്ചു വരുത്തിയ സാധാരണക്കാരെ നിർദ്ദയം വധിക്കുകയായിരുന്നു.[5]

184 പേർ കൊല്ലപ്പെട്ടു. വധിക്കപ്പെട്ടവരിൽ 47 പേർ പത്തു വയസ്സിനു താഴെ മാത്രം പ്രായമുള്ള കുട്ടികളായിരുന്നു. നിരവധി സ്ത്രീകളും കൊല്ലപ്പെട്ടവരിൽ പെടുന്നു. അക്രമികളുടെ കണ്ണിൽപ്പെടാരെ ഇരുട്ടിന്റെ മറപറ്റി രക്ഷപ്പെട്ടവരിൽ ഒരാളായ കന്തസ്വാമി കൃഷ്ണകുമാർ എന്ന യുവാവിലൂടെയാണ് ഈ സംഭവം പിന്നീടു പുറം ലോകമറിഞ്ഞത്.[6]

അന്വേഷണ കമ്മീഷനുകൾ

[തിരുത്തുക]

വിരമിച്ച ന്യായാധിപനായ കെ.പലക്ദിനർ അധ്യക്ഷനായി പ്രത്യേക അന്വേഷണ കമ്മീഷനെ സർക്കാർ നിയോഗിച്ചു. 5 ശിശുക്കൾ, പത്തു വയസ്സിനു താഴെ പ്രായമുള്ള 42 കുട്ടികൾ, 85 സ്ത്രീകൾ, 28 വൃദ്ധർ എന്നിവർ ഈ സംഭവത്തിൽ വധിക്കപ്പെട്ടതായി അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന വർണ്ണകുലസൂര്യ, ഹെരാത്ത്, വിജയനായകെ എന്നിവരാണ് സംഭവത്തിനുത്തരവാദികളെന്നു പലക്ദിനർ റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നു. ഈ മൂന്നുപേർക്കുമെതിരേ ശക്തമായ തെളിവുകളുണ്ടെന്നും, അവർക്കെതിരേ യുക്തമായ നടപടികളെടുക്കണമെന്നു കമ്മീഷൻ സർക്കാരിനോടു ശുപാർശ ചെയ്തിരുന്നു.[7] എന്നാൽ ഇവർക്കെതിരേ യാതൊരു നടപടികളും ഉണ്ടായില്ല.

അവലംബം

[തിരുത്തുക]
  1. "Sri Lanka". Human Rights watch. Archived from the original on 2016-08-23. Retrieved 2016-08-23.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "SRI LANKA: THE UNTOLD STORY". Asia Times. 2002-07-22. Archived from the original on 2016-08-23. Retrieved 2016-08-23.
  3. "Batticaloa massacre victims remembered". Tamilnet. 2000-09-09. Archived from the original on 2016-08-23. Retrieved 2016-08-23.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "Tamil Alienation". countrystudies.us. Archived from the original on 2016-08-23. Retrieved 2016-08-23.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "The massacre at Sathurukondan: 9th September 1990". uthr. Archived from the original on 2016-08-23. Retrieved 2016-08-23.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "Simhalees Army Massacres". Nakeeran. Archived from the original on 2016-08-23. Retrieved 2016-08-23.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "Special Report No: 12". University Teachers for human rights (Jaffna). Archived from the original on 2016-08-23. Retrieved 2016-08-23.{{cite web}}: CS1 maint: bot: original URL status unknown (link)