ബാറോഗ്
ബാറോഗ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Himachal Pradesh |
ജില്ല(കൾ) | സോളൻ |
ജനസംഖ്യ | 1,500 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,560 m (5,118 ft) |
31°07′N 77°01′E / 31.12°N 77.02°E
ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ബാറോഗ്.
ചരിത്രം
[തിരുത്തുക]20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാൽക്ക - ശിംല നാരോ ഗേജ് റെയിൽവേ പണിയുന്നതിനിടയിൽ രൂപപ്പെട്ട ഗ്രാമമാണ് ബാറോഗ്. 1903 ൽ ഈ റെയിൽവെ പാതയുടെ നിർമ്മാണത്തിൽ പ്രധാനിയായിരുന്ന ഒരു എൻജീനീയറുടെ പേരിലാണ് ഈ ഗ്രാമത്തിന്റെ പേര്.
മലകളിൽ റെയിൽവേ പാതയിൽ തുരങ്കങ്ങൾ ഉണ്ടാക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന എൻജിനീയറായിരുന്നു ബാറോഗ്. പക്ഷേ, ചില തുരങ്കങ്ങൾ ഉണ്ടാക്കുന്നതിൽ അദ്ദേഹത്തിന് പിഴവ് പറ്റി.[1] ഇതിന്റെ ശിക്ഷയായി ഒരു രൂപ അക്കാലത്ത് അദ്ദേഹത്തിൽ നിന്ന് ബ്രിട്ടീഷ് സർക്കാർ പിഴ ചുമത്തുകയും ചെയ്തു. ഈ അപമാനം സഹിക്ക വയ്യാതെ ബാറോഗ് ആത്മഹത്യ ചെയ്യുകയുണ്ടായി. പിന്നീട് പണിതീരാതിരുന്ന തുരങ്കത്തിന് സമീപം അദ്ദേഹത്തെ സംസ്കരിക്കുകയും ചെയ്തു. ഈ സ്ഥലം പിന്നീട് ബാറോഗ് എന്നറിയപ്പെടുകയും ചെയ്തു. [2]
പിന്നീട് ഈ പാതയിൽ മറ്റൊരു തുരങ്കം പണിയുകയും ചെയ്തു. അന്നത്തെ കാൽക്ക ശിംല പാതയുടെ പ്രധാന എൻജിനീയറായിരുന്ന എച്ച്.എസ്. ഹാരിംഗ്ടൺ പണിത ഈ തുരങ്കം ആണ് ഈ പാതയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും നീളം കൂടിയ തുരങ്കം. 25 കി.മി വേഗതയിൽ പോകുന്ന ട്രെയിൽ സാധാരണ 2.5 മിനിറ്റ് ഈ തുരങ്കം സഞ്ചരിക്കാൻ എടുക്കുന്നു. [2]
ഭൂമിശാസ്ത്രം
[തിരുത്തുക]ബാറോഗ് സ്ഥിതി ചെയ്യുന്നത് 31°7′38″N 77°1′20″E / 31.12722°N 77.02222°E[3] അക്ഷാംശ രേഖാംശത്തിലാണ്. ചണ്ഡിഗഡിൽ നിന്ന് 60കിമി ദൂരത്തിലും, ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ശിംലയിൽ നിന്ന് 65 കി.മി ദൂരത്തിലുമാണ് ബാറോഗ് സ്ഥിതി ചെയ്യുന്നത്. [4]
ബാറോഗ് സമുദ്ര നിരപ്പിൽ നിന്നും 1560 metres ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഉയരം കാരണം ഇവിടുത്തെ താപനില സാധാരണ നിലയിൽ 23 മുതൽ 10 °C വരെ വേനലിലും, 15 മുതൽ 5 °C വരെ തണുപ്പുകാലത്തും ആണ്.
സാമ്പത്തികം
[തിരുത്തുക]ഇവിടുത്തെ സാമ്പത്തിക സ്ഥിതി പ്രധാനമായും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് നില നിൽക്കുന്നത്. ഇവിടെ ധാരാളം ഹോട്ടലുകൾ കാണപ്പെടുന്നുണ്ട്. ഇവിടുത്തെ നല്ല കാലാവസ്ഥ മൂലം ധാരാളം വിനോദ സഞ്ചാരികൾ ഇവിടെ എത്തി ച്ചേരാറുണ്ട്.
കൂടാതെ ഇന്ത്യൻ നാഷണൽ ഹോക്കി, അത്‌ലറ്റിക് ടീമുകളുടെ ഫിറ്റ്നസ് ക്യാമ്പും സ്ഥിതി ചെയ്യുന്നത് ബാറോഗിലാണ്. [5]
അവലംബം
[തിരുത്തുക]- ↑ "Professional Surveys Website". Archived from the original on 2007-09-28. Retrieved August 31.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|accessyear=
ignored (|access-date=
suggested) (help) - ↑ 2.0 2.1 "History of Barog in [[The Tribune]]". Retrieved August 31.
{{cite web}}
: Check date values in:|accessdate=
(help); URL–wikilink conflict (help); Unknown parameter|accessyear=
ignored (|access-date=
suggested) (help) - ↑ "Coordinates of Barog". Traveljournals. Archived from the original on 2007-09-30. Retrieved 2006-08-31.
- ↑ "Article in [[The Tribune]]". Archived from the original on 2006-05-26. Retrieved August 31.
{{cite web}}
: Check date values in:|accessdate=
(help); URL–wikilink conflict (help); Unknown parameter|accessyear=
ignored (|access-date=
suggested) (help) - ↑ "Article about Hockey Team". Retrieved August 31.
{{cite web}}
: Check date values in:|accessdate=
(help); Unknown parameter|accessyear=
ignored (|access-date=
suggested) (help)