ബാരിയോൺ സംഖ്യ
ദൃശ്യരൂപം
അണുവിനകത്തെ ഹാഡ്രോൺ കുടുംബത്തിൽ ഉൾപ്പെടുന്ന കണങ്ങളാണ് ബാരിയോണുകൾ. എല്ലാ ബാരിയോണുകൾക്കും ഉണ്ടായിരിക്കേണ്ട നിശ്ചിതമായ ഒരു സംഖ്യയാണ് ബാരിയോൺ സംഖ്യ.
"ഒരു പദാർത്ഥത്തിന്റെ അവിഭാജ്യമായ ഏറ്റവും ചെറിയ ഭാഗം" എന്നായിരുന്നു ഒരു കാലത്ത് ശാസ്ത്രലോകം അണുവിനെ നിർവ്വചിച്ചിരുന്നത്. ന്യൂട്രോണുകൾ , പ്രോട്ടോണുകൾ , ഇലക്ട്രോണുകൾ തുടങ്ങിയ പരിചിത കണങ്ങൾക്കു പുറമേ മറ്റനേകം കണങ്ങളും അണുവികത്ത് അടങ്ങിയിട്ടുണ്ടെന്ന് ഇന്ന് നമുക്കറിയാം. അപ്രകാരം അണുവിനുള്ളലെ ഹാഡ്രോൺ കുടുംബത്തിലടങ്ങിയിട്ടുളള കണങ്ങളാണ് ബാരിയോണുകൾ.
ന്യൂക്ലിയോണുകൾ ( ന്യൂട്രോൺ , പ്രോട്ടോൺ ) ഹൈപ്പെറോണുകൾ ( സിഗ്മ കണങ്ങൾ , സൈ കണങ്ങൾ , ലാംഡ കണം , ഒമേഗാ കണം ) എന്നിവ ബാരിയോണുകളുടെ ഉപവർഗങ്ങളാണ്.
ബാരിയോണുകൾക്ക് 1 ഉം ആന്റി-ബാരിയോണുകൾക്ക് -1 ഉം മറ്റുള്ള കണങ്ങൾക്കെല്ലാം പൂജ്യവുമാണ് ബാരിയോൺ സംഖ്യ.