ബായോ ടേപിസ്ട്രി
Jump to navigation
Jump to search

ഹെയ്സ്റ്റിങ്സ് യുദ്ധത്തിലെ ഹരോൾഡിന്റെ മരണത്തെയും നോർമന്റെ വിജയത്തെയും ചിത്രീകരിച്ചുകൊണ്ടു് തുണിയിൽ തീർത്ത ബായോ ടേപിസ്റ്റ്രി എന്ന ചിത്രത്തിന്റെ ഒരു ഭാഗം
ഹെയ്സ്റ്റിങ്സ് യുദ്ധത്തിലെ ഹരോൾഡ് രാജാവിന്റെ പതനവും നോർമന്റെ വിജയവും 80മീറ്റർ വലിപ്പമുള്ള ലിനൻ തുണിയിൽ ആലേഖനം ചെയ്ത ചിത്രയവനികയാണ് ബായോ ടേപിസ്റ്റ്രി (UK: /baɪˈjɜː, beɪ-/). വില്യമിന്റെ നേതൃത്വത്തിൽ നോർമൻകാർ തിരിച്ചുവന്ന് ഇംഗ്ലണ്ടിലെ അപ്പോഴത്തെ രാജാവായിരുന്ന ഹാരോൾഡിനെ സ്ഥാനഭ്രഷ്ടനാക്കിയേക്കുമെന്ന് അദ്ദേഹത്തെ ഒരു ഭൃത്യൻ അറിയിക്കുന്നതായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. തുറിച്ച കണ്ണുകളുമായി ധൂമകേതുവിനെ നോക്കിനിൽക്കുന്ന കാണികൾ, തളർന്ന് അവശനായി സിംഹാസനത്തിൽ ഇരിക്കുന്ന ഹാരോൾഡ് രാജാവ്, വിശാലമായ വാലുമായി മാനത്ത് ഹാലി - ഇതെല്ലാം ബായോടേപിസ്റ്റ്രിയിൽ ദൃശ്യമാണ്.