ബാബു പള്ളാശേരി
ദൃശ്യരൂപം
2021ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച കലാകാരനാണ് ബാബു പള്ളാശേരി. നാടകം (രചന, സംവിധാനം,അഭിനയം) വിഭാഗത്തിലെ മികവിനായിരുന്നു പുരസ്കാരം.
ജീവിതരേഖ
[തിരുത്തുക]മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം ഉൾപ്പെടെ ധാരാളം സിനിമകൾക്കും തിരക്കഥ എഴുതി. ഡാഡി, പൊന്നാരംതോട്ടത്തെ രാജാവ്, കാപ്പിരി തുരുത്ത് എന്നിവയാണ് അഭിനയിച്ച ചിത്രങ്ങൾ. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി കൂടിയാണ് ബാബു പള്ളാശ്ശേരി. 2019ൽ നരി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.നരി, ആഘോഷം, ലാളനം, കാഞ്ചനം, മാന്ത്രികം, സർഗ്ഗവസന്തം, ചുക്കാൻ, വെയിലും മഴയും, 3 വിക്കറ്റിന് 365 റൺസ് തുടങ്ങി ഇരുപതോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
സിനിമകൾ
[തിരുത്തുക]- മാന്ത്രികം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2021)[1]