ബാബു ഗേനു സൈദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shahid Babu Genu Said
ജനനംYear 1908 (Date unknown)
Mahalunge Padwal, Ambegaon taluka, Pune district, Maharashtra, India, Pin 410515
മരണം12 ഡിസംബർ 1930(1930-12-12) (പ്രായം 22) Mumbai, India
ദേശീയതIndian
മറ്റ് പേരുകൾBabu Genu
അറിയപ്പെടുന്നത്Indian Independence Movement

ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും വിപ്ലവകാരിയുമായിരുന്നു ബാബു ഗേനു സൈദ്(മറാഠി: बाबू गेनू सैद) (Said) (1908 – 12 December 1930).

ആദ്യകാലജീവിതം[തിരുത്തുക]

മഹാരാഷ്ട്രയിലെ മഹാലുങ്ഗേ പഡ്‌വാൾ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കർഷക കുടുംബത്തിലായിരുന്നു ജനിച്ചത്. പിന്നീട് ബോംബെയിലെത്തിയ അദ്ദേഹം ഒരു പരുത്തി മില്ലിൽ തൊഴിലാളിയായി പ്രവർത്തിച്ചു.

സ്വാതന്ത്ര്യസമരത്തിൽ[തിരുത്തുക]

വിദേശ നിർമ്മിത തുണി ഇറക്കുമതി ചെയ്യുന്നതിനെതിരായ ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകരുടെ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു അദ്ദേഹം.

1930 ഡിസംബർ 12 ന് [1], മാഞ്ചസ്റ്ററിലെ ജോർജ് ഫ്രേസിയർ എന്നൊരു തുണി വ്യാപാരി, ഫോർട്ട് പ്രദേശത്തെ പഴയ ഹനുമാൻ ഗലിയിലെ തന്റെ കടയിൽ നിന്ന് ബോംബെ തുറമുഖത്തേക്ക് വിദേശനിർമ്മിതവസ്ത്രങ്ങളുടെ ലോഡ് കൊണ്ടുപോകുവാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം ഈ ചരക്കിന് പോലീസ് സംരക്ഷണം നൽകിയിരുന്നു. ട്രക്ക് പോകരുതെന്ന് സമരപ്രവർത്തകർ ആവശ്യപ്പെട്ടു, എന്നാൽ പൊലീസ് പ്രതിഷേധപ്രകടനക്കാരെ ബലമുപയോഗിച്ച് നീക്കി ട്രക്ക് കടത്തിവിട്ടു. കൽബാദേവി റോഡിൽ ഭാംഗ്‌വാഡിക്ക് സമീപം, ബാബു ഗേനു ട്രക്കിനു മുന്നിൽ നിന്ന് മഹാത്മാഗാന്ധിക്ക് ജയ് വിളിച്ചു. ബാബു ഗേനുവിന്റെ ശരീരത്തിലൂടെ ട്രക്ക് മുന്നോട്ടെടുക്കുവാൻ ഇംഗ്ലീഷ് പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യക്കാരനായിരുന്ന ട്രക്ക് ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ അയാൾ ഇതിന് വിസമ്മതിച്ചു. തുടർന്ന് ഇംഗ്ലീഷ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഡ്രൈവർ സീറ്റിൽ കയറി വാഹനം മുന്നോട്ടെടുക്കുകയും ബാബു ഗേനുവിനെ ട്രക്ക് കയറ്റി കൊലപ്പെടുത്തുകയും ചെയ്തു. ഇത് മുംബൈയിലുടനീളം വലിയ ജനരോഷൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായി.

ബാബു ഗേനു റോഡ്[തിരുത്തുക]

ഇദ്ദേഹത്തിന്റെ ആദരാർത്ഥം മുംബൈയിലെ കൽബാദേവി പ്രദേശത്തെ ഒരു റോഡ് ബാബു ഗേനു റോഡ് എന്ന് നാമകരണം ചെയ്യപ്പെട്ടു.ഇവിടെ അദ്ദേഹത്തെക്കുറിച്ച് വിവരിക്കുന്ന ഒരു ഫലകവും സ്ഥാപിച്ചിട്ടുണ്ട്. ഡോക്ക്‌യാർഡ് റോഡ് എന്ന സ്ഥലത്ത് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ ‘ബാബു ഗേനു ബിൽഡിംഗ്’ എന്നപേരിൽ ഒരു നാലുലില കെട്ടിടം നിലനിന്നിരുന്നു. എന്നാൽ 2013 സെപ്റ്റംബർ 21-ന് ഇത് തകർന്നുവീണ് 61 പേർ മരിക്കുകയുണ്ടായി[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാബു_ഗേനു_സൈദ്&oldid=3391670" എന്ന താളിൽനിന്ന് ശേഖരിച്ചത്