ബാബു കാമ്പ്രത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാബു കാമ്പ്രത്ത്

പരിസ്ഥിതി പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ് ബാബു കാമ്പ്രത്ത്. ഇദ്ദേഹത്തിന്റെ 'ബിഹൈൻഡ് ദ മിസ്റ്റ്' എന്ന സിനിമയ്ക്ക് 2012 ലെ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും ക്യാമറയും ബാബു കാമ്പ്രത്തിന്റേതാണ്.

ജീവിതരേഖ[തിരുത്തുക]

കാസർഗോഡ് സ്വദേശിയാണ്. സി.ചാത്തൻ പൊതുവാളിന്റെയും പരേതയായ കാർത്ത്യായനിയമ്മയുടെയും മകനായി ജനിച്ചു. കാഞ്ഞങ്ങാട് കോളജിലെ പഠന കാലം മുതൽ പരിസ്ഥിതി പ്രവർത്തകനാണ്. ജോൺസി ജേക്കബിന്റെ മുൻകൈയിൽ രൂപംകൊണ്ട'സീക്കു'മായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 138 സ്പീഷിസുകളിലെ പൂമ്പാറ്റകളുടെ ചിത്രങ്ങളുൾപ്പെടുത്തി ഡോ. ജാഫർ പാലോട്ടും വീ സി ബാലകൃഷ്ണനുമൊത്ത് 'കേരളത്തിലെ ചിത്രശലഭങ്ങൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.[1]

ഇദ്ദേഹത്തിന്റെ 'കാനം', 'കൈപ്പാട്' എന്നീ ഡോക്യുമെന്ററികൾ ദേശീയ-അന്തർ ദേശീയപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. എൽ.ഐ.സി. നീലേശ്വരം ഓഫീസിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്.

കൃതികൾ[തിരുത്തുക]

  • 'കേരളത്തിലെ ചിത്രശലഭങ്ങൾ'

ഡോക്യുമെന്ററികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് 2012
  • രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയിൽ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ്(കേരള ചലച്ചിത്ര അക്കാദമി)
  • സംസ്ഥാന ടെലിവിഷൻ അവാർഡ്
  • വാതാവരൺ പരിസ്ഥിതി ചലച്ചിത്രോൽസവ പുരസ്കാരം
  • മികച്ച പരിസ്ഥിതിചിത്രത്തിനുള്ള വസുധ പുരസ്കാരം (2010ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം)
  • പ്രതിരോധ സിനിമയ്ക്കുള്ള ജോൺ ഏബ്രഹാം അവാർഡ്
  • സംസ്ഥാന സർക്കാറിന്റെ ടെലിവിഷൻ പുരസ്കാരം 2010

അവലംബം[തിരുത്തുക]

  1. "ദേശീയ ചലച്ചിത്രപുരസ്കാരത്തിനപ്പുറം ബാബു കാമ്പ്രത്തിന്റെ ജീവിതം". ഏഷ്യാനെറ്റ് ന്യൂസ്. ശേഖരിച്ചത് 2013 മാർച്ച് 20.
"https://ml.wikipedia.org/w/index.php?title=ബാബു_കാമ്പ്രത്ത്&oldid=3265976" എന്ന താളിൽനിന്ന് ശേഖരിച്ചത്