ബാബുൽനാഥ് ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാബുൽനാഥ് ക്ഷേത്രം

മുംബൈയിലെ ഒരു പുരാതന ശിവക്ഷേത്രമാണ് ബാബുൽനാഥ്. ഗിർഗാവ് ചൗപാട്ടിക്ക് സമീപം മലബാർ ഹില്ലിൽ, ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് [1]. ബാബുൽ വൃക്ഷത്തിന്റെ (കരിവേലം) ദേവനായ ശിവന്റെ രൂപത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. പടികൾ നടന്നുകയറാൻ ബുദ്ധിമുട്ടുള്ള സന്ദർശകർക്കായി ഒരു എലിവേറ്ററും പ്രവർത്തിക്കുന്നുണ്ട്. മഹാശിവരാത്രി ഉത്സവത്തിന് ലക്ഷക്കണക്കിന് ഭക്തരാണ് ഈ ക്ഷേത്രം സന്ദർശിക്കുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

ബാബുൽനാഥ് എന്ന പേരിന് കാരണമായി പ്രധാനമായും മൂന്ന് വ്യാഖ്യാനങ്ങളാണ് പ്രചാരത്തിലുള്ളത്[2]. ഇവിടെ നിന്നും ഒരു സ്വയംഭൂ ശിവലിംഗം കണ്ടെടുത്ത ‘ശ്രീ ബാബുൽ’ എന്ന ഇടയന്റെ പേരിൽ നിന്നും ഈ പേര് ലഭിച്ചു എന്നൊരു വിശ്വാസമുണ്ട്[3]. ഈ ശിവലിംഗം ഒരു ബാബുൽ വൃക്ഷത്തിന്റെ ചുവട്ടിൽ ആയിരുന്നതിലാനാണ് ഈ പേര് വന്നതെന്ന് മറ്റൊരു പക്ഷം. ഇവ കൂടാതെ ജഗത്രയത്തിന്റെ പിതാവ് എന്ന അർഥത്തിൽ ‘ബാബാ’ (ഹിന്ദിയിൽ പിതാവ്) എന്ന സംജ്ഞയിൽ നിന്നും രൂപം കൊണ്ടതാണെന്നും വാദമുണ്ട്.

ചരിത്രം[തിരുത്തുക]

12-ആം നൂറ്റാണ്ടിൽ രാജാ ഭീംദേവിന്റെ കാലത്ത് ഈ ക്ഷേത്രം നിലനിന്നിരുന്നുവെന്ന് കരുതപ്പെടുന്നു. പിന്നീട് മണ്ണടിഞ്ഞുപോയ ഈ ക്ഷേത്രം 18-ആം നൂറ്റാണ്ടിൽ ഒരു ഗുജറാത്തി വ്യാപാരി പുനർനിർമ്മിച്ചു. 1890-ൽ ക്ഷേത്രം ഇന്നു കാണുന്ന മാതൃകയിലായി. ആ കാലഘട്ടത്തിൽ മുംബൈയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി ഈ ക്ഷേത്രഗോപുരമായിരുന്നുവത്രേ[4]. ഒരിക്കൽ ഇടിമിന്നലേറ്റ് ഗോപുരത്തിന് കാര്യമായ കോട്ടം തട്ടുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. "Babulnath temple bans plastic bags on premises". The Times of India. Feb 12, 2010. ശേഖരിച്ചത് April 3, 2013.
  2. http://shreebabulnathparivar.com/history.htm
  3. http://www.babulnath.com/temple_history.asp
  4. https://www.nativeplanet.com/travel-guide/babulnath-shiva-temple-mumbai/articlecontent-pf15944-003097.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാബുൽനാഥ്_ക്ഷേത്രം&oldid=2852144" എന്ന താളിൽനിന്ന് ശേഖരിച്ചത്