Jump to content

ബാബുറാവു ബഗുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Baburao Bagul
പ്രമാണം:Baburao Bagul (1930-2008).jpg
ജനനംBaburao Ramaji Bagul
(1930-07-17)17 ജൂലൈ 1930
Vihitgaon, Nashik district, Maharashtra
മരണം26 മാർച്ച് 2008(2008-03-26) (പ്രായം 77)
Nashik, Maharashtra
പ്രവർത്തനംWriter and poet

ഇന്ത്യയിലെ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു മറാത്തി എഴുത്തുകാരനായിരുന്നു ബാബുറാവു റാംജി ബാഗുൽ (1930-2008) മറാത്തിയിലെ ആധുനിക സാഹിത്യത്തിന്റെ തുടക്കക്കാരനും 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യൻ ചെറുകഥയിലെ ഒരു പ്രധാന വ്യക്തിത്വവുമായിരുന്നു ഇദ്ദേഹം. ഇന്ത്യയിലെ അറിയപ്പെട്ട ദളിത് എഴുത്തുകാരിൽ ഉൾപ്പെട്ടയാളാണ് ബാബുറാവു ബഗുൾ. [1] [2] [3]

ജെവ്ഹാ മി ജാത് ചോർലി ഹോതി (1963), മാരൻ സ്വസ്താ ഹോട്ട് ആഹേ (1969), സാഹിത്യ അജാചെ ക്രാന്തി വിജ്ഞാന്, സുദ് (1970), അംബേദ്കർ ഭാരത് (1981). തുടങ്ങിയ കൃതികളിലൂടെയാണ് അദ്ദേഹം പ്രശസ്തനായി.

ജീവചരിത്രം

[തിരുത്തുക]

1930 ജൂലൈ 17ന് നാസിക്കിലാണ് ബാബുറാവു രാമാജി ബാഗുൽ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1968 വരെ വിവിധ കൈജോലികൾ ചെയ്തുപോന്നു. ഇതിനിടെ അദ്ദേഹത്തിൻറെ നിരവധി കഥകൾ മാസികകളിൽ പ്രസിദ്ധീകരിച്ചു, അത് മറാത്തി വായനക്കാരുടെ ശ്രദ്ധ നേടി. ഒടുവിൽ 1963-ൽ അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ ജെവ്ഹാ മി ജത് ചോരാളി (ഞാൻ എന്റെ ജാതി മറച്ചുവെച്ചപ്പോൾ) പ്രസിദ്ധീകരിച്ചു. അവഗണിക്കപ്പെട്ട ഒരു സമൂഹത്തിന്റെ വികാരാധീനമായ ചിത്രീകരണത്തിലൂടെ മറാത്തി സാഹിത്യത്തിൽ ഏറെ ഒരു കോളിളക്കം സൃഷ്ടിച്ച കൃതിയായി മാറി. ഈ കൃതിയെ അധഃസ്ഥിതരുടെ ഇതിഹാസമായാണ് പല നിരൂപകരും കാണുന്നത്, പിന്നീട് നടനും സംവിധായകനുമായ വിനയ് ആപ്‌തേ ഇത് സിനിമയാക്കി. [1] [4]

ആദ്യ കൃതിക്ക് ശേഷം അകർ (ആകാരം) (1967) എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. അധികം വൈകാതെ ഏറെ ദൃശ്യപരത നൽകിയ കൃതിയായിരുന്നു ഇത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചെറുകഥാസമാഹാരമായിരുന്നു മാരൻ സ്വസ്ത ഹോട്ട് ആഹേ (മരണം വിലകുറഞ്ഞതാണ്) (1969), സാഹിത്യ മേഖലയിൽ അദ്ദേഹത്തിന്റെ സ്ഥാനം രേഖപ്പെടുത്തിയ കൃതിയായിരുന്നു ഇത്. ഈ ശേഖരം ഇപ്പോൾ ഇന്ത്യയിലെ ദളിത് രചനയിലെ ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു, 1970-ൽ അദ്ദേഹത്തിന് മഹാരാഷ്ട്ര സർക്കാർ 'ഹരിനാരായണൻ ആപ്‌തേ അവാർഡ്' നൽകി ആദരിച്ചു. [1] [2]

  1. 1.0 1.1 1.2 Mother 1970 Indian short stories,1900–2000, by E.V. Ramakrishnan, I. V. Ramakrishnana. Sahitya Akademi. Page 217, Page 409 (Biography).
  2. 2.0 2.1 Issues of Language and Representation:Babu Rao Bagul Handbook of twentieth-century literatures of India, Editors: Nalini Natarajan, Emmanuel Sampath Nelson. Greenwood Publishing Group, 1996. ISBN 0-313-28778-3. Page 368. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "han" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Encyclopaedia of Indian Literature: Sasay to Zorgot, by Amaresh Datta, Mohan Lal. Sahitya Akademi, 1994. Page 4060.
  4. Jevha Mi Jat Chorali Hoti (1963) Encyclopaedia of Indian literature vol. 2. Editors Amaresh Datta. Sahitya Akademi, 1988. ISBN 81-260-1194-7. Page 1823.
"https://ml.wikipedia.org/w/index.php?title=ബാബുറാവു_ബഗുൾ&oldid=3751800" എന്ന താളിൽനിന്ന് ശേഖരിച്ചത്