ബാനു അസ്ലം
ദൃശ്യരൂപം
മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു അറേബ്യൻ ഗോത്രമാണ് ബാനു അസ്ലം (Banu Aslam). ഹംറാ അൽ-അസദ് സൈനികനീക്കത്തിന്റെ (Invasion of Hamra al-Asad) സമയത്ത്, പിൻവാങ്ങിപ്പോകുന്ന മക്കൻ സൈന്യത്തെ നിരീക്ഷിക്കാനായി ഈ ഗോത്രത്തിൽപ്പെട്ട 3 ചാരന്മാരെ മുഹമ്മദ് നബി അയക്കുകയുണ്ടായി.
ഖന്ദഖ് യുദ്ധം എന്നും അറിയപ്പെടുന്ന കിടങ്ങ് യുദ്ധത്തിൽ പങ്കെടുത്ത ഗോത്രസഖ്യത്തിലെ ഒരു ഗോത്രമായിരുന്നു ബാനു അസ്ലം.
അബൂബക്കറിന്റെ കാലഘട്ടത്തിൽ ബാനു അസ്ലം ഗോത്രം അബൂബക്കറിനും ഉമറിനും പിന്തുണ നൽകുകയും റിദ്ദ യുദ്ധങ്ങളുടെ കാലത്ത് അബൂബക്കറിനോട് കൂറ് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് കണ്ടതോടെ തനിക്ക് വിജയം ഉറപ്പായെന്ന് അബൂബക്കർ അഭിപ്രായപ്പെട്ടു.
ഇതും കാണുക
[തിരുത്തുക]- മുഹമ്മദിന്റെ യുദ്ധങ്ങളുടെ പട്ടിക