ബാണയുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാണയുദ്ധം ആട്ടക്കഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാലകവി രാമശാസ്ത്രികൾ രചിച്ച ഒരു ആട്ടക്കഥയാണ് ബാണയുദ്ധം. ബാണയുദ്ധം ആട്ടക്കഥയെ ഒരു തെക്കൻ കഥയായി കരുതിപ്പോരുന്നു. പ്രസ്തുത കഥയുടെ സംഘർഷാത്മകതയും രംഗപുഷ്ടിയും വേഷപ്പൊലിമയും ഏറെ ശ്രദ്ധേയമാണ്. പച്ച, കത്തി, താടി വേഷങ്ങളുടെ സന്നിവേശം കൊണ്ടും ബാണയുദ്ധം ആട്ടക്കഥ ശ്രദ്ധിയ്ക്കപ്പെടുന്നു.

കഥാസംഗ്രഹം[തിരുത്തുക]

അസുരചക്രവർത്തിയായ ബാണന്റെ ഗോപുര ചിത്രീകരണത്തോടെ കഥയ്ക്കു തുടക്കം കുറിയ്ക്കുന്നു.തുടർന്നു ഉഷയും ചിത്രലേഖയും കൂടി നടത്തുന്ന ലീലാവിനോദങ്ങളും കടന്നുവരുന്നു.ശിവ ഭക്തനും മിഴാവു വാദകനുമായ ബാണന്റെ ഗോപുരത്തിനടുത്ത് ശിവൻ തങ്ങിയത് ബാണനെ സംബന്ധിച്ച് വലിയ ബഹുമതിയായി.ഇതേസമയം യൗവനയുക്തയായ പുത്രി ഉഷയ്ക്ക് അനുരൂപനായ വരനെ കണ്ടെത്തുന്നതിനു ബാണൻ ശ്രമങ്ങൾ ആരംഭിച്ചു.ഇതിനിടയ്ക്ക് ഉഷയ്ക്ക് സ്വപ്നദർശനം ഉണ്ടാവുകയും സ്വപ്നത്തിൽ കണ്ട യുവാവിൽ അനുരക്തയാകുകയും ചെയ്തു.തോഴി ചിത്രലേഖ വരച്ചു കാണിച്ച ചിത്രങ്ങളിൽ നിന്നു ആ യുവാവ് അനിരുദ്ധനാണെന്നു മനസ്സിലാക്കുന്നു.മായാവിയായ ചിത്രലേഖ അനിരുദ്ധനെ ഉഷയുടെ സന്നിധിയിൽ എത്തിയ്ക്കുന്നു. തുടർന്നു വിവരമറിഞ്ഞ ബാണൻ അനിരുദ്ധനെ ബന്ധനസ്ഥനാക്കുകയും ചെയ്യുന്നു.വിവരം അറിഞ്ഞ കൃഷ്ണൻ പരിവാരങ്ങളുമായി ബാണപുരത്തേയ്ക്കു പോകുന്നു.കടുത്ത യുദ്ധത്തിൽ ശിവകിങ്കരന്മാരെ പരാജയപ്പെടുത്തിയ കൃഷ്ണൻ ബാണന്റെ കൈകൾ ഛേദിയ്ക്കുന്നു.ശിവന്റെ അപേക്ഷപ്രകാരം ബാണനു നാലു കൈകൾ മാത്രം ശേഷിച്ചു.കൃഷ്ണാദികൾ അനിരുദ്ധനെ വീണ്ടെടുക്കുകയും,ഉഷ-അനിരുദ്ധന്മാരുടെ വിവാഹം മംഗളമായി നടത്തുകയും ചെയ്യുന്നു.[1]

അവലംബം[തിരുത്തുക]

  1. ആട്ടക്കഥാസാഹിത്യം- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 1912,213.
"https://ml.wikipedia.org/w/index.php?title=ബാണയുദ്ധം&oldid=2184594" എന്ന താളിൽനിന്ന് ശേഖരിച്ചത്