ബാഡ് ബണ്ണി
ബാഡ് ബണ്ണി | |
|---|---|
ബാഡ് ബണ്ണി (2019) | |
| ജനനം | ബെനിറ്റോ അന്റോണിയോ മാർട്ടിനസ് ഒകാസിയോ മാർച്ച് 10, 1994 വയസ്സ്) ബയാമോൺ (Bayamón), പോർട്ടോ റിക്കോ, യൂ.എസ്.[1] |
| തൊഴിൽs |
|
| സജീവ കാലം | 2013 മുതൽ ഇന്നുവരെ[2] [3] |
| Works | ഡിസ്കോഗ്രാഫി |
| അവാർഡുകൾ | മുഴുവൻ പട്ടിക |
| Musical career | |
| ഉത്ഭവം | വേഗാ ബാജാ, പോർട്ടോ റിക്കോ |
| വിഭാഗങ്ങൾ | |
| ഉപകരണ(ങ്ങൾ) | ശബ്‍ദം (Vocals) |
| ലേബലുകൾ |
|
| വെബ്സൈറ്റ് | debitirarmasfotos |
ബെനിറ്റോ അന്റോണിയോ മാർട്ടിനസ് ഒകാസിയോ (ലാറ്റിൻ അമേരിക്കൻ സ്പാനിഷ്: beˈnito anˈtonjo maɾˈtines oˈkasjo) 1994 മാർച്ച് 10 ന് ജനിച്ച, പ്രൊഫഷണലായി ബാഡ് ബണ്ണി എന്നറിയപ്പെടുന്ന, ഒരു പോർട്ടോ റിക്കൻ റാപ്പറും ഗായകനും റെക്കോർഡ് നിർമ്മാതാവും പ്രൊഫഷണൽ ഗുസ്തികാരനുമാണ് (wrestler).[3]""ലാറ്റിൻ ട്രാപ്പിന്റെ രാജാവ്" (King of Latin Trap)” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം, സ്പാനിഷ് ഭാഷയിലുള്ള റാപ്പ് സംഗീതത്തിന് ആഗോളതലത്തിൽ ജനപ്രീതി നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. എക്കാലത്തെയും മികച്ച ലാറ്റിനോ റാപ്പർമാരിൽ ഒരാളായാണ് ബാഡ് ബണ്ണി കണക്കാക്കപ്പെടുന്നത്.[4][5] 2016-ൽ പുറത്തിറങ്ങിയ "ഡിലീസ്” എന്ന ഗാനത്തിലൂടെയാണ് ബാഡ് ബണ്ണി ശ്രദ്ധേയനാകുന്നത്. ഈ ഗാനത്തിന്റെ വിജയം 'ഹിയർ ദിസ് മ്യൂസിക്' (Hear This Music) എന്ന കമ്പനിയുമായി കരാറിലേർപ്പെടാൻ അദ്ദേഹത്തിന് വഴിയൊരുക്കി. തുടർന്ന് കാർഡി ബി, ജെ ബാൽവിൻ എന്നിവർക്കൊപ്പം ചേർന്നവതരിപ്പിച്ച "ഐ ലൈക് ഇറ്റ്”(യുഎസ് ബിൽബോർഡ് ഹോട്ട് 100-ൽ ഒന്നാമതെത്തിയ ഗാനം), ഡ്രേക്കിനൊപ്പമുള്ള "Mía" തുടങ്ങിയ ഹിറ്റുകളിലൂടെ അദ്ദേഹം ആഗോളതലത്തിൽ പ്രശസ്തി നേടി.
അദ്ദേഹത്തിന്റെ ആദ്യ സ്റ്റുഡിയോ ആൽബമായ X 100പ്രീ (X 100pre) (2018), റോളിംഗ് സ്റ്റോണിന്റെ 'എക്കാലത്തെയും മികച്ച 500 ആൽബങ്ങളുടെ' പട്ടികയിൽ ഇടംപിടിച്ചു. രണ്ടാമത്തെ സോളോ ആൽബമായ YHLQMDLG (2020), ആ വർഷം ലോകമെമ്പാടും സ്പോട്ടിഫൈയിൽ (Spotify) ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ആൽബമായി മാറി. കൂടാതെ, ഈ ആൽബത്തിലെ 11 ഗാനങ്ങൾ ഒരേസമയം ബിൽബോർഡ് ഹോട്ട് 100 പട്ടികയിൽ ഇടംനേടി എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. ബാഡ് ബണ്ണിയുടെ മൂന്നാമത്തെ സോളോ ആൽബമായ El Último Tour Del Mundo (2020), യുഎസ് ബിൽബോർഡ് 200 (Billboard 200) ചാർട്ടിൽ ഒന്നാമതെത്തുന്ന ആദ്യത്തെ സമ്പൂർണ്ണ സ്പാനിഷ് ഭാഷാ ആൽബമായി മാറി. ഇതിലെ പ്രധാന ഗാനമായ "ഡാകിറ്റി", ബിൽബോർഡ് ഗ്ലോബൽ 200 പട്ടികയിൽ ഒന്നാം സ്ഥാനം നേടി. അദ്ദേഹത്തിന്റെ നാലാമത്തെ ആൽബമായ Un Verano Sin Ti (2022), ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ദി ഫോണോഗ്രാഫിക് ഇൻഡസ്ട്രിയുടെ (IFPI) കണക്കുകൾ പ്രകാരം ആ വർഷം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിജയം കൈവരിച്ച ആൽബമായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ Nadie Sabe Lo Que Va a Pasar Mañana (2023), Debí Tirar Más Fotos (2025) എന്നീ ആൽബങ്ങളും ബിൽബോർഡ് 200 പട്ടികയിൽ ഒന്നാമതെത്തി. ഇതിൽ Debí Tirar Más Fotos എന്ന ആൽബം 'ആൽബം ഓഫ് ദി ഇയർ' (Album of the Year) ഗ്രാമി അവാർഡ് നേടുന്ന ആദ്യത്തെ സ്പാനിഷ് ഭാഷാ ആൽബമെന്ന ചരിത്രനേട്ടം കൈവരിച്ചു. കൂടാതെ "Un x100to", "വെയർ ഷി ഗോസ്", "മനാക്കോ","DTMF" എന്നീ Where She Goesനാല് ഗാനങ്ങളും ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. 2026-ലെ സൂപ്പർ ബൗൾ LX (Super Bowl LX) ഹാഫ് ടൈം ഷോയിലെ പ്രധാന അവതാരകനും (Headliner) അദ്ദേഹമായിരുന്നു.
ആറ് ഗ്രാമി പുരസ്കാരങ്ങൾ, പതിനേഴ് ലാറ്റിൻ ഗ്രാമി അവാർഡുകൾ, എട്ട് ബിൽബോർഡ് മ്യൂസിക് അവാർഡുകൾ, പതിമൂന്ന് ലോ ന്യൂസ്ട്രോ അവാർഡുകൾ (Lo Nuestro Awards) എന്നിവ അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. 2022-ലും 2025-ലും ബിൽബോർഡ് മാഗസിൻ അദ്ദേഹത്തെ 'ആർട്ടിസ്റ്റ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തു. കൂടാതെ, 2022-ലെ ഏറ്റവും മികച്ച ടൂറിംഗ് ആർട്ടിസ്റ്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2020 മുതൽ 2022 വരെയും, പിന്നീട് 2025-ലും സ്പോട്ടിഫൈയിൽ (Spotify) ലോകമെമ്പാടും ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട കലാകാരനായിരുന്നു അദ്ദേഹം; 2023-ൽ രണ്ടാം സ്ഥാനത്തും 2024-ൽ മൂന്നാം സ്ഥാനത്തുമായിരുന്നു ബാഡ് ബണ്ണി. സംഗീതത്തിന് പുറമെ, പ്രൊഫഷണൽ ഗുസ്തിയിലും (Professional Wrestling) അദ്ദേഹം ഇടയ്ക്കിടെ സജീവമാകാറുണ്ട്. 2021 മുതൽ വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ് പരിപാടികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ അദ്ദേഹം റസൽമാനിയ 37-ലൂടെ (WrestleMania 37) തന്റെ ആദ്യ റിംഗ് പോരാട്ടം നടത്തി. ഒരു തവണ WWE 24/7 ചാമ്പ്യൻ ആയിട്ടുള്ള അദ്ദേഹം 2022-ലെ റോയൽ റംബിൾ, 2023-ലെ ബാക്ക്‌ലാഷ് തുടങ്ങിയ പ്രമുഖ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ചലച്ചിത്ര രംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്; ബുള്ളറ്റ് ട്രെയിൻ (2022), കസാൻഡ്രോ (2023), കോട്ട് സ്റ്റീലിംഗ് (2025), ഹാപ്പി ഗിൽമോർ 2 (2025) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "LA MuDANZA (English Translation)". Genius. 5 ജനുവരി 2025. Archived from the original on 12 നവംബർ 2025. Retrieved 2 ഒക്ടോബർ 2025.
- ↑ "Bad Bunny: Las frases más inspiradoras que encontramos en sus canciones". HappyFM (in സ്‌പാനിഷ്). 15 ഓഗസ്റ്റ് 2021. Archived from the original on 9 ഏപ്രിൽ 2023. Retrieved 7 മേയ് 2023.
- 1 2 Monger, Timothy. "Bad Bunny". AllMusic. Archived from the original on 15 ഫെബ്രുവരി 2021. Retrieved 15 നവംബർ 2019.
- ↑ Herrera, Isabelia (20 മാർച്ച് 2019). "Good Times With Bad Bunny". GQ. Archived from the original on 7 മാർച്ച് 2020. Retrieved 29 ഫെബ്രുവരി 2020.
- ↑ Bossi, Andrea (16 മാർച്ച് 2024). "The 50 Top Rappers Of All Time". Forbes. Retrieved 14 ഏപ്രിൽ 2025.
{{cite magazine}}: CS1 maint: deprecated archival service (link)