Jump to content

ബാഖ്മട്ട്

Coordinates: 48°35′41″N 38°0′3″E / 48.59472°N 38.00083°E / 48.59472; 38.00083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാഖ്മട്ട്

Бахмут
City
പതാക ബാഖ്മട്ട്
Flag
ഔദ്യോഗിക ചിഹ്നം ബാഖ്മട്ട്
Coat of arms
ബാഖ്മട്ട് is located in Donetsk Oblast
ബാഖ്മട്ട്
ബാഖ്മട്ട്
ബാഖ്മട്ട് is located in ഉക്രൈൻ
ബാഖ്മട്ട്
ബാഖ്മട്ട്
Coordinates: 48°35′41″N 38°0′3″E / 48.59472°N 38.00083°E / 48.59472; 38.00083
Country(de jure)1 Ukraine
Oblast Donetsk Oblast
Raion Bakhmut Raion
Country (de facto)റഷ്യ Russia
First mentioned1571
City rights1783[1]
ഭരണസമ്പ്രദായം
 • MayorOleksiy Reva [uk; ru] (since 1990)[2]
Area
41.6 ച.കി.മീ.(16.1 ച മൈ)
ഉയരം
200 മീ(700 അടി)
ജനസംഖ്യ
 (2022)
71,094 (pre-war)
ClimateDfb

ബാഖ്മട്ട് (Ukrainian: Бахмут, pronounced [bɐxˈmut];[i] Russian: Бахмут) കിഴക്കൻ ഉക്രെയ്നിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റിലെ ബാഖ്മട്ട് റയോണിന്റെ ഭരണ സിരാ കേന്ദ്രമാണ് ഈ നഗരം. ഒബ്ലാസ്റ്റിന്റെ ഭരണകേന്ദ്രമായി അറിയപ്പെടുന്ന ഡൊനെറ്റ്സ്കിൽ നിന്ന് ഏതാണ്ട് 89 കിലോമീറ്റർ (55 മൈൽ) വടക്കുഭാഗത്തായി ബാഖ്മത്ക നദിയോരത്താണ് നഗരം സ്ഥിതിചെയ്യുന്നത്. പ്രാദേശിക പ്രാധാന്യമുള്ള ഒരു നഗരമായി പ്രവർത്തിച്ചിരുന്ന ഇതിൻറെ പദവി 2020 ൽ നിർത്തലാക്കപ്പെട്ടു.  2022 ജനുവരിയിലെ കണക്കുകൾ പ്രകാരം നഗരത്തിൽ 71,094 ജനസംഖ്യയുണ്ടായിരുന്നു.

ചരിത്രപരമായി, ബഖ്മട്ട് നഗരം സെർബുകളും ഇതര വംശജരും ഉൾപ്പെട്ട കുടിയേറ്റക്കാർ ചേർന്ന് സ്ഥാപിച്ച സ്ലാവോ-സെർബിയയുടെ (1753-1764) തലസ്ഥാനമായിരുന്നു. 1920-1924 കാലഘട്ടത്തിൽ, സോവിയറ്റ് യൂണിയനിലെ ഉക്രേനിയൻ എസ്എസ്ആറിൽ പുതുതായി സൃഷ്ടിക്കപ്പെട്ട ഡൊണറ്റ്സ് ഗവർണറേറ്റിന്റെ ഒരു ഭരണ കേന്ദ്രമായിരുന്നു ഈ നഗരം പ്രവർത്തിച്ചിരുന്നു. 1924 നും 2016 നും ഇടയിൽ ആർട്ടെമിവ്സ്ക് അല്ലെങ്കിൽ ആർട്ടെമോവ്സ്ക് എന്ന പേരിലാണ് നഗരം  അറിയപ്പെട്ടിരുന്നത്.

2022 ഫെബ്രുവരിയിൽ ആരംഭിച്ച ഉക്രെയ്നിലെ റഷ്യൻ അധിനിവേശ വേളയിൽ, ബഖ്മട്ട് നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തതോടെ ഭൂരിഭാഗം ജനങ്ങളും ഇവിടെനിന്ന് പലായനം ചെയ്തു.[4][5]

പദോൽപ്പത്തി

[തിരുത്തുക]

ബാഖ്മട്ട് എന്ന പേരിന്റെ ഉത്ഭവം കൃത്യമായി നിർവചിക്കാൻ സാധിക്കുകയില്ല. ഖാർകിവ് ചരിത്രകാരനായിരുന്ന ഇഗോർ റസ്സോഖായുടെ ഒരു സിദ്ധാന്തമനുസരിച്ച്, ഈ വാക്ക് 'ഉപ്പ് വെള്ളം' അല്ലെങ്കിൽ 'ബീച്ച്' എന്നർത്ഥം വരുന്ന ഒരു തുർക്കിക്/ടാറ്റർ പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതായിരിക്കാം. നഗരത്തിൻറെ ഈ പേര് 1571 മുതൽ നിലനിൽക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Історична довідка: Сайт Бахмутської міської ради" [Historical reference: Bakhmut city council website]. Archived from the original on 1 ജൂലൈ 2017. Retrieved 1 ജൂലൈ 2017.
  2. (in Ukrainian) Keys to cities. What is the secret of longevity of mayors Archived 11 November 2021 at the Wayback Machine., The Ukrainian Week (10 August 2020)
  3. Пономарів, Олександр [in ഉക്രേനിയൻ] (25 ജനുവരി 2018). "Блог Пономарева: чи правильна табличка "Вхід заборонено"?". BBC News Україна (in ഉക്രേനിയൻ). Наталя Царик із Бахмута на Донеччині пише, що наголос у назві міста має бути на другому складі: БахмУт - річка БахмУтка. Але багато ведучих і дикторів кажуть БАхмут, і це читачку дратує. Наталя Царик із Бахмута на Донеччині пише, що наголос у назві міста має бути на другому складі: БахмУт - річка БахмУтка. Але багато ведучих і дикторів кажуть БАхмут, і це читачку дратує. [...] Я попросив одного з донецьких просвітян провести опитування, і він відповів, що місцеві мешканці кажуть і БахмУт, і БАхмут. Але оскільки історично наголос був БахмУт, річка БахмУтка, то з поверненням місту історичної назви має бути БахмУт.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bbc-mar23 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Gibbons-Neff, Thomas (24 മേയ് 2023). "What's Next for Russia After Spilling So Much Blood for Bakhmut?". The New York Times. Retrieved 24 മേയ് 2023.

കുറിപ്പുകൾ

[തിരുത്തുക]
  1. The pronunciation [ˈbaxmʊt], with the emphasis on the first syllable, is also commonly used, especially by non-locals, but it is sometimes considered historically "incorrect" by some locals.[3]
"https://ml.wikipedia.org/w/index.php?title=ബാഖ്മട്ട്&oldid=4078808" എന്ന താളിൽനിന്ന് ശേഖരിച്ചത്