ബാക്ബോൺ.ജെഎസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാക്ബോൺ.ജെഎസ്
Backbone.js logo.svg
വികസിപ്പിച്ചത്Jeremy Ashkenas
ആദ്യപതിപ്പ്ഒക്ടോബർ 13 2010 (2010-10-13), 3611 ദിവസങ്ങൾ മുമ്പ്
Stable release
1.0.0 / മാർച്ച് 20 2013 (2013-03-20), 2722 ദിവസങ്ങൾ മുമ്പ്[1]
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷജാവാസ്ക്രിപ്റ്റ്
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംജാവാസ്ക്രിപ്റ്റ് ലൈബ്രറി
അനുമതിപത്രംMIT
വെബ്‌സൈറ്റ്backbonejs.org

മോഡൽ-വ്യൂ-പ്രസന്റർ എന്ന ഡിസൈൻ മാതൃക അനുസരിച്ചുള്ള ഒരു ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണ് ബാക്ബോൺ.ജെഎസ്[അവലംബം ആവശ്യമാണ്]. ഒറ്റപ്പേജ് വെബ് ആപ്ലിക്കേഷൻ/സൈറ്റുകളുടെ നിർമ്മാണത്തിനു അനുയോജ്യമായ ഒരു ലൈബ്രറിയാണിത്, എന്നിരുന്നാലും ഒറ്റപ്പേജ് ആപ്ലിക്കേഷനുകൾക്ക് വേണ്ടിയേ ഉപയോഗിക്കാവൂ എന്ന നിയമമൊന്നുമില്ല താനും.

പുതിയ കാല വെബ് ആപ്ലിക്കേഷനുകൾ ധാരാളമായി ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കാറുണ്ട്, നേരത്തെ സെർവറിൽ നടന്നിരുന്ന പല കാര്യങ്ങളും ഇപ്പോൾ ജാവാസ്ക്രിപ്റ്റിന്റെ സഹായത്തോടെ, ക്ലൈയന്റിൽ, സാധാരണയായി വെബ് ബ്രൗസർ, തന്നെ ചെയ്യാൻ സാധിക്കുന്നു. അങ്ങനെ റിക്വസ്റ്റുകൾ സെർവർ വരെ പോയി വരാതെ പല കാര്യങ്ങളും നടക്കുന്നു. കൂടാതെ പേജ് മുഴുവനായി റീലോഡ് ചെയ്യാതെ, ആവശ്യമുള്ള ഭാഗം മാത്രം റീലോഡ് ചെയ്യിക്കുകയും മറ്റും ജാവാസ്ക്രിപ്റ്റ് വച്ച് സാധിക്കുന്നതാണ്. ഇതൊക്കെ സാധ്യമാകുന്നത് വെബ് ബ്രൗസറുകൾ ജാവാസ്ക്രിപ്റ്റ് ഇന്റർപ്രെറ്ററുകൾ ആയതുകൊണ്ടാണ്.

വെബ് ആപ്ലിക്കേഷനുകളിൽ/സൈറ്റുകളിൽ ജാവാസ്ക്രിപ്റ്റ് ഉപയോഗം കൂടുമ്പോൾ സങ്കീർണ്ണമാവാനും, അടുക്കും ചിട്ടയുമില്ലാത്ത ഉപയോഗം കാരണം കുഴപ്പം പിടിച്ച അവസ്ഥയിലേക്കെത്താനുമുള്ള സാധ്യത കൂടുതലാണ്.

ഡയാസ്പുറ, പിന്ററസ്റ്റ്, ഡിഗ്, സൗണ്ട് ക്ലൗഡ് മുതലായവ വെബ് ആപ്ലിക്കേഷനായി ബാക്ബോൺ.ജെഎസ് ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. Change Log
"https://ml.wikipedia.org/w/index.php?title=ബാക്ബോൺ.ജെഎസ്&oldid=2293899" എന്ന താളിൽനിന്ന് ശേഖരിച്ചത്