Jump to content

ബഹിരാകാശഛായാഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
An image of Orion's Belt composited from digitized black-and-white photographic plates recorded through red and blue astronomical filters, with a computer synthesized green channel. The plates were taken using the Samuel Oschin Telescope between 1987 and 1991.

ബഹിരാകാശത്തിലുള്ള വസ്തുക്കളുടെയും രാത്രിയിലുള്ള ആകാശക്കാഴ്ച്ചകളുടെയും ചിത്രീകരണത്തിനുള്ള പ്രത്യേകതരം ഛായാഗ്രഹണരീതിയാണ് ബഹിരാകാശഛായാഗ്രഹണം. ആദ്യമായി ഇത്തരം ഒരു ചിത്രം ക്യാമറയുപയോഗിച്ച് എടുത്തത് 1840ൽ ആയിരുന്നു. അന്ന് ചന്ദ്രന്റെ ചിത്രമാണ് ക്യാമറയിൽ പകർത്തിയത്. പക്ഷെ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദം കഴിഞ്ഞാണ് ഇത്തരം രീതിയിൽ നക്ഷത്രം പോലുള്ള വസ്തുക്കളുടെ ഫോട്ടോകൾ വ്യാപകമായി എടുക്കാൻ വേണ്ട സാങ്കേതിക വികാസം നാം നേടിയുള്ളൂ. സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ തുടങ്ങിയ വസ്തുക്കളുടെ ചിത്രങ്ങൾക്കുപുറമെ മനുഷ്യനേത്രങ്ങൾക്കു കാണാൻ സാദ്ധ്യമല്ലാത്ത വസ്തുക്കളായ മങ്ങിയ നക്ഷത്രങ്ങൾ, നെബുലകൾ, നക്ഷത്രക്കൂട്ടങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങൾ എടുക്കാൻ ബഹിരാകാശഛായാഗ്രഹണവിദ്യയ്ക്ക് കഴിവുണ്ടായി. വളരെ നീണ്ട സമയത്തേയ്ക്ക് ക്യാമറതുറന്നുവച്ച് എടുക്കുന്ന വിദ്യ വികസിച്ചതോടെ ഇത്തരം ചിത്രങ്ങൾ എടുക്കുന്നതിൽ മുന്നേറ്റം ഉണ്ടായി. അങ്ങനെ തുറന്നു വയ്ക്കുന്നതോടെ കിട്ടുന്ന വളരെച്ചെറിയ നേര്യ പ്രകാശകണങ്ങളെ ചേർത്തു കൂട്ടി ഒരു പൂർണ്ണ ചിത്രമെടുക്കാൻ കഴിഞ്ഞു.

പ്രൊഫഷണൽ അസ്ട്രോണമിക്കൽ ഗവേഷണത്തിൽ ഛായാഗ്രഹണവിദ്യകൾ വിപ്ലവകരമായ മാറ്റമുണ്ടാക്കി. ഇങ്ങനെ വളരെസമയം ക്യാമറ തുറന്നുവയ്ക്കുമ്പോൾ മനുഷ്യന്റെ നഗ്നനേത്രങ്ങൾക്കു കാണാൻ കഴിയാത്ത ആയിരക്കണക്കിനു പുതിയ നക്ഷത്രങ്ങളുടെയും നെബുലകളുടെയും ചിത്രങ്ങൾ റിക്കാർഡു ചെയ്തുവയ്ക്കാൻ സാധിക്കുന്നു. ഇതിനായി പുതിയതരം ഒപ്റ്റിക്കൽ ടെലസ്കോപ്പുകൾ നാനായിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. അവയിലുള്ള വലിയ ക്യാമറകളിൽ ഈ വസ്തുക്കളുടെ ചിത്രങ്ങൾ ഫിലിമുകളിൽ ആലേഖനം ചെയ്ത് സൂക്ഷിക്കുന്നു. നേരിട്ടുള്ള ബഹിരാകാശഛായാഗ്രഹണവിദ്യയ്ക്ക് ആകാശ സർവ്വേകൾക്കും അതുവഴി നക്ഷത്രങ്ങളെ തരംതിരിക്കാനും കഴിവുണ്ട്. ഇന്ന് കൂടുതൽ സാങ്കേതികത്തികവുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കൂടുതൽ സൂക്ഷ്മമായതും വ്യക്തമായതുമായ ചിത്രങ്ങൾ എടുത്തുവരുന്നുണ്ട്. ഫിലിമിനു പകരം ശക്തമായ അനേകം തരം സെൻസറുകൾ ആണ് ഇന്നുപയോഗിക്കുന്നത്. [1]ശാസ്ത്രീയമായ ചിത്രങ്ങളേക്കാൾ മനോഹാരിതയുള്ള ചിത്രങ്ങളാണ് ഇന്ന് വ്യാപകമായി എടുത്തു പ്രചരിച്ചുവരുന്നത്.

അവലോകനം

[തിരുത്തുക]
The large 48" Oschin Schmidt Camera at Palomar Observatory

ചില വൈരുദ്ധ്യങ്ങൾ ഒഴിച്ചാൽ, ബഹിരാകാശഛായാഗ്രഹണവിദ്യയിൽ വളരെ നീണ്ട സമയത്തേയ്ക്ക് ക്യാമറതുറന്നുവച്ച് എടുക്കുന്ന വിദ്യ വികസിച്ചതോടെ ഇത്തരം ചിത്രങ്ങൾ എടുക്കുന്നതിൽ മുന്നേറ്റം ഉണ്ടായി. അങ്ങനെ തുറന്നു വയ്ക്കുന്നതോടെ കിട്ടുന്ന വളരെച്ചെറിയ നേരിയ പ്രകാശകണങ്ങളെ ചേർത്തു കൂട്ടി ഒരു പൂർണ്ണ ചിത്രമെടുക്കാൻ കഴിഞ്ഞു.

അവലംബം

[തിരുത്തുക]
  1. David Malin, Dennis Di Cicco; Astrophotography - The Amateur Connection, The Roles of Photography in Professional Astronomy, Challenges and Changes
"https://ml.wikipedia.org/w/index.php?title=ബഹിരാകാശഛായാഗ്രഹണം&oldid=2472725" എന്ന താളിൽനിന്ന് ശേഖരിച്ചത്