ബഹിമ രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബഹിമ രോഗം
സ്പെഷ്യാലിറ്റിHematology/pediatrics

പശുക്കളുടെ പാൽ മാത്രം ഭക്ഷണമായി ലഭിക്കുന്ന കുഞ്ഞുങ്ങളിലെ, ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാവുന്ന അപര്യാപ്തതാരോഗമാണ് ബഹിമ രോഗം.[1] വികലമായി വളരുന്ന തല, തലയോടിലെ അസ്ഥികളുടെ അമിത വികാസം എന്നിവ ലക്ഷണങ്ങളായിക്കാണുന്നു. എന്നാൽ, താലസീമിയ, അരിവാൾ കോശ വിളർച്ച, മറ്റ് ഹീമോലിറ്റിക് വിളർച്ച എന്നിവയുടെ യാതൊരു അടയാളങ്ങളും ഇവരിൽക്കാണാറില്ല.

ഉഗാണ്ടയിലെ അങ്കോളെയിലെ ബഹിമ ജനതയിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്, അതിൽ നിന്നാണ് ഇതിന് പേര് ലഭിച്ചത്. അതിജീവനത്തിനായി കന്നുകാലികളെ വളർത്തുന്നതിനെ വളരെയധികം ആശ്രയിക്കുന്ന ഒരു ഗോത്രമാണ് ബഹിമ.

അവലംബം[തിരുത്തുക]

  1. Stedman, Thomas Lathrop (2005). Stedman's Medical Eponyms (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 40. ISBN 9780781754439.
"https://ml.wikipedia.org/w/index.php?title=ബഹിമ_രോഗം&oldid=3820615" എന്ന താളിൽനിന്ന് ശേഖരിച്ചത്