ബസ്സേരി
Total population | |
---|---|
72,000[1] | |
Regions with significant populations | |
Fars Province | |
Languages | |
Basseri dialect of Persian | |
Religion | |
Shia islam | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Bakhtiari |
ബസ്സേരി (പേർഷ്യൻ: باسری അല്ലെങ്കിൽ باصری) ഇറാനിലെ ഫാർസ് പ്രവിശ്യയിലെ ഒരു പേർഷ്യൻ നാടോടി, ഇടയ ഗോത്രമാണ്. ഷിറാസിന് ചുറ്റുമായി ഇവരുടെ കുടിയേറ്റ മേഖല വ്യാപിച്ചുകിടക്കുന്നു. വലിയ ഖംസെ കോൺഫെഡറേഷനിൽ ഉൾപ്പെട്ടിരിക്കുന്ന അഞ്ച് ഗോത്രങ്ങളിൽ ഒന്നാണിത്. ബസ്സേരികൾക്കിടയിലെ സാമൂഹിക സംഘടനയുടെ അടിസ്ഥാന ഘടകമാണ് "കൂടാരം". എല്ലാ കൂടാരങ്ങൾക്കും ഗോത്രത്തിലെ ഔപചാരിക ഉദ്യോഗസ്ഥർ, ഗ്രാമവാസികൾ, മറ്റ് അപരിചിതർ എന്നിവരുമായി ഇടപെടുന്നതിനായി അംഗീകൃത തലവന്മാരുമുണ്ട്. ബസേരികളുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ആടുകളിൽ നിന്നുമാണ്.
ഉത്ഭവം
[തിരുത്തുക]ബസ്സേരി ഗോത്രത്തിലെ ബഹുഭൂരിപക്ഷവും പേർഷ്യക്കാരാണ്. അവരുടെ ഉത്ഭവം "പസർഗാഡിയൻ" ഗോത്രത്തിൽനിന്നാണ്. പേർഷ്യയിലെ ഏറ്റവും വലിയ ഗോത്രവും അക്കീമെനിഡ് സാമ്രാജ്യം രൂപീകരിക്കാൻ മഹാനായ സൈറസിനെ സഹായിച്ച ഗോത്രവുമാണ് പസർഗാഡിയൻ ഗോത്രം. സാസാനിയൻ സാമ്രാജ്യ കാലഘട്ടത്തിൽ അവർ "കരിയൻ" ഗോത്രം എന്ന പേരിലറിയപ്പെട്ടിരുന്നു. അവർ അർദാഷിർ ഒന്നാമനെ സസാനിയൻ സാമ്രാജ്യം രൂപീകരിക്കാൻ സഹായിച്ചതിനാൽ അവർ ദക്ഷിണ പേർഷ്യയുടെ ചില ഭാഗങ്ങളുടെയും പേർഷ്യയിലെ കാര്യാൻ നഗരത്തിന്റെയും ഭരണാധികാരവും കയ്യാളിയിരുന്നു. പേർഷ്യ മുസ്ലീം ആക്രമണകാരികൾ കീഴടക്കിയതിനുശേഷം പേർഷ്യയിലേക്ക് കുടിയേറിയ ദക്ഷിണ പേർഷ്യയിലെ അറബി ഗോത്രങ്ങളുടെ ഭരണത്തിൻ കീഴിലായിരുന്ന അവർ.
മതം
[തിരുത്തുക]നിലവിൽ ബാസ്സേരികൾ ഷിയ വിഭാഗത്തിൽപ്പെട്ട മുസ്ലീങ്ങളാണ്, CE ഏഴാം നൂറ്റാണ്ടിൽ അറബികൾ ഇറാനെ ആക്രമിച്ചതിന് ശേഷം അവർ സുന്നി മുസ്ലീങ്ങളായി മാറി. 16-ആം നൂറ്റാണ്ടിലെ സഫാവിദ് അധിനിവേശത്തെത്തുടർന്ന് അവർ ഷിയാമതത്തിലേക്ക് മാറുവാൻ നിർബന്ധിതരായി. മുമ്പ്, ഈ പ്രദേശത്ത് ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് ഭൂരിഭാഗം പേർഷ്യക്കാരെയും പോലെ ബസ്സേരികളും സൊറാഷ്ട്രിയൻ മതക്കാരായിരുന്നു.[2]
അധിവാസമേഖല
[തിരുത്തുക]വിശാലമായ വംശീയ വിഭാഗങ്ങൾക്ക് പേരുകേട്ട ഫാർസ് പ്രവിശ്യയിലെ താമസക്കാരാണ് ബസ്സേരി ഗോത്രം. ഗ്രൂപ്പുകളുടെ മിശ്രണം അർത്ഥമാക്കുന്നത് മിക്ക ഗോത്രങ്ങളും രാഷ്ട്രീയ മാനദണ്ഡങ്ങളാൽ നന്നായി നിർവചിക്കപ്പെട്ടിരിക്കുന്നുവെന്നാണ്. ബസ്സേരികളുടെ പരമ്പരാഗത ഭൂപ്രദേശങ്ങൾ ഏകദേശം 300 മൈൽ (480 കി.മീ) നീളവും 20-50 മൈൽ (32-80 കി.മീ) വീതിയുമുള്ള ഒരു സ്ട്രിപ്പാണ്. കുഹ്-ഇ ബുൽ പർവതത്തിൽ നിന്ന് തുടങ്ങി ലാർ നഗരത്തിന്റെ പടിഞ്ഞാറുള്ള കുന്നുകൾ വരെ ഈ ഭൂമി എത്തുന്നു. ബസേരി ആവാസവ്യവസ്ഥ യഥാർത്ഥത്തിൽ ഫാർസ് ജില്ലയായിരുന്നു; എന്നാൽ വലിയ ബസ്സേരി സമൂഹങ്ങൾ ഖുസെസ്ഥാൻ, ഇസ്ഫഹാൻ, റസാവി ഖൊറാസാൻ, സെമ്നാൻ, ടെഹ്‌റാൻ എന്നിവിടങ്ങളിലും ഉണ്ട്.
ഗോത്രാധികാരം
[തിരുത്തുക]ബസ്സേരി ഗോത്രത്തലവൻ ഒരു നിർബന്ധിത അധികാരത്തിലൂടെ ഭരിക്കുന്നു. മേധാവിയുടെ പ്രധാന പ്രവർത്തനങ്ങൾ മേച്ചിൽപ്പുറങ്ങൾ അനുവദിക്കുക, ഗോത്രങ്ങളുടെ കുടിയേറ്റം ഏകോപിപ്പിക്കുക, തൻറെ അടുത്തുവരുന്ന തർക്കങ്ങൾ പരിഹരിക്കുക, ഉദാസീനരായ അധികാരികളുമായി രാഷ്ട്രീയ പ്രാധാന്യമുള്ള ഇടപാടുകളിൽ ഗോത്രത്തെയോ അതിലെ ഏതെങ്കിലും അംഗത്തെയോ പ്രതിനിധീകരിക്കുക എന്നിവയാണ്. എന്നിരുന്നാലും, പാരമ്പര്യത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത സങ്കീർണ്ണമായ കേസുകളുടെ മധ്യസ്ഥനായി ഗോത്രത്തലവൻ പ്രവർത്തിക്കുന്നു. തലവൻ തന്റെ തീരുമാനത്തിൽ പൂർവ്വവിധികളോ ആചാരങ്ങളിലോ പാലിക്കാൻ ബാധ്യസ്ഥനല്ലാത്ത തലവൻറെ തീരുമാനം "ഗോത്രത്തിന് ഏറ്റവും മികച്ചത്" എന്ന് തോന്നുന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.[3]
ടെക്സ്റ്റൈൽ
[തിരുത്തുക]എല്ലാ പൊതിയുന്ന സാമഗ്രികളും പരവതാനികളും സ്ത്രീകൾ പ്രാദേശികമായി നെയ്തു നിർമ്മിച്ചതാണ്.[3] സ്ത്രീകളുടെ വസ്ത്രങ്ങൾ പ്രധാനമായും പുറത്തുനിന്ന് വാങ്ങിയ വസ്തുക്കളിൽ നിന്ന് തുന്നിച്ചേർത്തുണ്ടാക്കുമ്പോൾ, പുരുഷന്മാരുടെ വസ്ത്രങ്ങൾ നെയ്തു പൂർത്തിയായവ വാങ്ങുന്നതാണ്.[3]
കുലങ്ങൾ
[തിരുത്തുക]ബസ്സേരിയിൽ വെയ്‌സി ( പേർഷ്യൻ: ویسی), അലി-മിർസായി ( പേർഷ്യൻ: علی میرزایی).[4] എന്നിങ്ങനെ രണ്ട് വലിയ വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗത്തിനും നിരവധി ഉപവംശങ്ങളുണ്ട്. യഥാർത്ഥത്തിൽ ബസേരിയിൽ നിന്നുള്ളവരല്ലാത്ത ചില വംശങ്ങൾ, മറിച്ച് മറ്റ് ഗോത്രങ്ങളിൽ നിന്നോ നഗരങ്ങളിൽ നിന്നോ കുടിയേറിയവരാണ്.
അവലംബം
[തിരുത്തുക]- ↑ The Basseri foundation history (Persian)
- ↑ The Basseri tribe:from Tornas to Lahbaz.Gholamreza Tavakkoli.2000.Tehran
- ↑ 3.0 3.1 3.2 Barth 2013.
- ↑ Iranica