ഉള്ളടക്കത്തിലേക്ക് പോവുക

ബസേലിയോസ് ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോർ ബസേലിയോസ് ജോസഫ് പ്രഥമൻ (ജനനം നവംബർ 10, 1960) ഇന്ത്യയിലെ നിലവിലെ കാതോലിക്കായും (മഫ്രിയോനോ) മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനുമാണ്. മലങ്കര മെത്രാപ്പോലീത്തയായും കൊച്ചി ഭദ്രാസനത്തിൻ്റ അധിപനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

ശ്രേഷ്ഠ ആബൂൻ മോർ

ബസേലിയോസ് ജോസഫ്

കാതോലിക്കാ ബാവ
സഭമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
മുൻഗാമിബസേലിയോസ് തോമസ് പ്രഥമൻ
ഡീക്കൻ പട്ടത്വം1974 മാർച്ച് 25ന് ഗീവർഗീസ് ഗ്രിഗോറിയോസ്
വൈദിക പട്ടത്വം1984 മാർച്ച് 25ന് ബസേലിയോസ് പൗലോസ് ദ്വിതീയൻ
മെത്രാഭിഷേകം1994 ജനുവരി 16ന് ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ
വ്യക്തി വിവരങ്ങൾ
ജനനം (1960-11-10) നവംബർ 10, 1960 (age 64) വയസ്സ്)
മുളന്തുരുത്തി
വിദ്യാകേന്ദ്രംട്രിനിറ്റി കോളേജ് ഡബ്ലിൻ, അയർലൻഡ്,
മഹാത്മാഗാന്ധി സർവകലാശാല, കേരളം
വിദ്യാഭ്യാസം എം.ഫിൽ., ട്രിനിറ്റി കോളേജ്, ഡബ്ലിൻ,

'ബി.ഡി.', സെന്റ് പാട്രിക്സ് കോളേജ് ഡബ്ലിൻ,
'ബി.എ' സാമ്പത്തിക ശാസ്ത്രം, എറണാകുളം മഹാരാജാസ് കോളേജ്
ഡിപ്ലോമ ക്ലിനിക്കൽ പാസ്റ്ററൽ വിദ്യാഭ്യാസവും കൗൺസിലിംഗും, യു.എസ്.എ

ദൈവശാസ്ത്ര പഠനങ്ങൾ മോർ യൂലിയോസ് സെമിനാരി, പെരുമ്പിള്ളി

ആദ്യകാല ജീവിതം

[തിരുത്തുക]

മുളന്തുരുത്തി പെരുമ്പിള്ളിയിൽ സ്രാമ്പിക്കൽ പള്ളിത്തിട്ട ഗീവർഗീസിൻ്റെയും സാറാമ്മയുടെയും നാല് മക്കളിൽ ഇളയവനായാണ് ജോസ് എന്നറിയപ്പെട്ട ജോസഫ് ജനിച്ചത്. പരുമലയിലെ ഗീവർഗീസ് ഗ്രിഗോറിയോസിൻ്റെ ബന്ധുവിൻ്റെ പേരക്കുട്ടിയാണ് അദ്ദേഹം. ജോസഫിൻ്റെ പ്രാഥമിക വിദ്യാഭ്യാസം പെരുമ്പള്ളി പ്രൈമറി സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം മുളന്തുരുത്തി ഹൈസ്കൂളിൽ നിന്നുമാണ്.[1]

പൗരോഹിത്യം

[തിരുത്തുക]

1974 മാർച്ച് 25-ന് ഗീവർഗീസ് മോർ ഗ്രിഗോറിയോസ് (പെരുമ്പള്ളി തിരുമേനി) മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറയിൽ വച്ച് ജോസഫിനെ 13-ാം വയസ്സിൽ ശെമ്മാശനായി വാഴിച്ചു. വർഷങ്ങളോളം ജോസഫ് പെരുമ്പള്ളി തിരുമേനിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പ്രീ ഡിഗ്രിയും ബിരുദവും നേടിയ അദ്ദേഹം വൈദിക പഠനത്തിനായി പെരുമ്പള്ളി മോർ ജൂലിയസ് സെമിനാരിയിൽ ചേർന്നു. പിന്നീട് 1984 മാർച്ച് 25-ന് മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വെച്ച് മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായിൽ നിന്ന് വൈദികനായി അഭിഷിക്തനായി. ജോസഫ് അയർലണ്ടിലെ ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദവും യുഎസിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഉന്നത പഠനവും നേടി. യുഎസിൽ ആയിരിക്കുമ്പോൾ അദ്ദേഹം പല പള്ളികളിലും വികാരിയായി സേവനമനുഷ്ഠിച്ചു. 1994 ജനുവരി 15-ന് ഡ ദമാസ്കസിൽ വെച്ച് ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ് ജോസഫിനെ റമ്പാൻ ആയും തൊട്ടടുത്ത ദിവസം ഗ്രിഗോറിയോസ് ജോസഫ് എന്ന പേരിൽ മെത്രാപ്പോലീത്തയായും വാഴിച്ചു. മലങ്കരയിലെ കൊച്ചി ഭദ്രാസനത്തിന്റെ അധിപനാണ് അദ്ദേഹത്തെ നിയമിച്ചത്. 1994 ജനുവരി 23-ന് തിരുവാങ്കുളം ക്യൊംതൊ കത്തീഡ്രലിൽ വെച്ച് നടന്ന സുന്ത്രോനീസോ ശുശ്രൂഷയിലൂടെ ഭദ്രാസനത്തിന്റെ ചുമതലയേറ്റു. 1996 മുതൽ 2002 വരെ മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ്റെ (എംജെഎസ്എസ്എ) പ്രസിഡൻ്റുമായിരുന്നു ഗ്രിഗോറിയോസ് ജോസഫ്.[1]

മലങ്കര മെത്രാപ്പോലീത്ത

[തിരുത്തുക]

2019-ൽ, കാതോലിക്കോസ് ബസേലിയോസ് തോമസ് പ്രഥമൻ ഭരണപരമായ ചുമതലകളിൽ നിന്ന് രാജിവച്ചതിനെത്തുടർന്ന്, അദ്ദേത്തെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തിരഞ്ഞെടുത്തു.[2]

2023-ൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ അദ്ദേഹത്തിന് മലങ്കര മെത്രാപ്പോലീത്ത എന്ന പദവി ഔദ്യോഗികമായി നൽകി.[3] 2024-ൽ ബസേലിയോസ് തോമസ് പ്രഥമൻ കാലം ചെയുന്നത് വരെ കാതോലിക്കോസിന്റെ സഹായിയായും സേവനമനുഷ്ഠിച്ചു.[4]

ഇന്ത്യയുടെ കാതോലിക്ക

[തിരുത്തുക]

ബസേലിയോസ് തോമസ് പ്രഥമന്റെ നിര്യാണത്തെത്തുടർന്ന്, ഗ്രിഗോറിയോസ് ജോസഫിനെ ഇന്ത്യയിലെ യാക്കോബായ സഭയുടെ പ്രാദേശിക സുന്നഹദോസ് കാതോലിക്കയായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.[3] 2025 മാർച്ച് 25 ന് ലെബനനിലെ അറ്റ്ചാനെയിലുള്ള സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച്, ബസേലിയോസ് ജോസഫ് എന്ന പേരിൽ, പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ അദ്ദേഹത്തെ ഇന്ത്യയുടെ കാതോലിക്കോസ് ആയി ഉയർത്തി.[3] 2025 മാർച്ച് 30 ന് പുത്തൻകുരിശിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ വെച്ച് അദ്ദേഹം സുന്ത്രോണീസോ ശുശ്രൂഷ നടത്തി അധികാരം ഏറ്റെടുത്തു.[5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "BIOGRAPHY: Mor Gregorios Joseph". syriacchristianity.org. Retrieved 2025-03-30.
  2. "Mor Baselios Joseph Enthroned as the Catholicos (Maphryono) of Syriac Orthodox Church in India". Orthodoxy Cognate PAGE (in അമേരിക്കൻ ഇംഗ്ലീഷ്). 2025-03-25. Retrieved 2025-03-29.
  3. 3.0 3.1 3.2 "Mor Gregorios Joseph is new Catholicos of Jacobite Church". The Times of India. 2025-03-26. ISSN 0971-8257. Retrieved 2025-03-29.
  4. Bureau, The Hindu (2024-02-04). "Joseph Gregorios declared Malankara metropolitan". The Hindu (in Indian English). ISSN 0971-751X. Retrieved 2025-03-29. {{cite news}}: |last= has generic name (help)
  5. Bureau, The Hindu (2025-03-30). "Baselios Joseph installed as Catholicos of Jacobite Syrian Church". The Hindu (in Indian English). ISSN 0971-751X. Retrieved 2025-03-30. {{cite news}}: |last= has generic name (help)
"https://ml.wikipedia.org/w/index.php?title=ബസേലിയോസ്_ജോസഫ്&oldid=4523486" എന്ന താളിൽനിന്ന് ശേഖരിച്ചത്