ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് ഗ്രേസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ഗ്രേസസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് ഗ്രേസസ്

ഉത്തർ പ്രദേശിലെ മീററ്റ് ജില്ലയിലെ സർധന നഗരത്തിൽ സ്ഥിതിചെയ്യുന്ന റോമൻ കത്തോലിക്ക ദേവാലയമാണ് വിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് ഗ്രേസസ് (ഇംഗ്ലീഷ്: Basilica of Our Lady of Graces ). [1]

ചരിത്രം[തിരുത്തുക]

ബസിലിക്കയിലെ പ്രധാന അൾത്താര

ചർച്ചുകളുടെ ചർച്ച് എന്നറിയപ്പെടുന്ന ഈ ക്രസ്തീയ ദേവാലയത്തിലെ പ്രതിഷ്ഠ വിശുദ്ധ കന്യാമറിയമാണ്.18-19ആം നൂറ്റാണ്ടിൽ സർധനയുടെ ഭരണാധികാരിയായിരുന്ന ബീഗം സമ്‌റുവാണ്[2] ഈ ദേവാലയം പണിതത്.ഇന്ത്യയിലെ ഏക കത്തോലിക്കാ ഭരണാധികാരിയായാണ് ബീഗം സമ്‌റു അറിയപ്പെടുന്നത്.[3][4] ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവലയമാണ് ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് ഗ്രേസസ്.[5]

നിർമ്മാണം[തിരുത്തുക]

1778ൽ ഭർത്താവിന്റെ മരണത്തെ തുടർന്ന സർധാന പ്രദേശത്തിന്റൈ ഭരണാധികാരം പൈതൃകമായി ലഭിച്ച ബീഗം സമ്‌റു, അവിടെ കന്യാ മറിയത്തിനെ ആരാധിക്കാനായി ഒരു ക്രിസ്ത്യൻ പള്ളി നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. അക്കാലത്തെ വൻ തുകയായ നാലു ലക്ഷം രൂപ ചെലവയിച്ചാണ് ചർച്ച് നിർമ്മിച്ചത്. ഉയർന്ന കൽപ്പണിക്കാർക്ക് പ്രതിദിനം 25 രൂപക്ക് തുല്യമായ കൂലിയാണ് നൽകിയിരുന്നത്. ബസിലിക്ക സ്ഥിതിചെയ്യുന്നത് രണ്ടു വൻ തടാകങ്ങൾക്ക് സമീപമാണ്. ഇതിലെ ചെളികൾ നീക്കം ചെയ്താണ് കെട്ടിട നിർമ്മാണത്തിനുളള സാധനങ്ങൾ എത്തിച്ചത്. ബസിലിക്കയുടെ നിർമ്മാണ വർഷത്തെ കുറിച്ച് ചരിത്രക്കാരൻമാരിക്കിടയിൽ രണ്ട് അഭിപ്രായമുണ്ട്. പ്രമുഖ ചരിത്രകാരൻ കെ എം മുൻഷിയുടെ അഭിപ്രായത്തിൽ 1809ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ഈ അഭിപ്രായത്തോടാണ് പലരും യോജിക്കുന്നത്. കാരണം ബസിലിക്കയുടെ പ്രധാന വാതിലിൽ ലാറ്റിൻ ലിഖിതത്തിൽ 1822ൽ ബസിലിക്കയിൽ ആരാധനക്കുള്ള പ്രതിഷ്ഠ വെച്ചതായി കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഫാദർ ഗീകന്റെ പഠനത്തിൽ 1820ലാണ് നിർമ്മാണം ആരംഭിച്ചത്[6] .

ബസിലിക്കയുടെ മറ്റൊരു പുറം കാഴ്ച

സർധാനയെ റോമൻ കത്തോലിക്കാ സഭയുടെ സ്വതന്ത്ര അധികാരമുള്ള ഒരു പ്രദേശമാക്കണമെന്ന് ബീഗം സമ്‌റു, പോപ് ഗ്രിഗോറി XVI നോട് അപേക്ഷിച്ചു. ഗ്രിഗറി പതിനാറാമൻ ടിബറ്റ്ഹിന്ദുസ്ഥാൻ അപ്പസ്‌തോലിക് വികാരിയത്തിൽ (റോമൻ കത്തോലിക്കാ സഭയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശം ) നിന്നും സർധാന അപ്പസ്‌തോലിക് വികാരിയത്ത് സ്ഥാപിച്ചു. അപ്പസ്‌തോലിക് വികാരി ആയി ബിഷപ് ജൂലിയസ് സീസർ സ്‌കോട്ടിയെ നിയമിച്ചു. സർധാന കത്തീഡ്രൽ ആയിരുന്ന ഈ ചർച്ചിന്റെ അപ്പോസ്തലിക് വികാരി ജൂലിയസ് സീസർ സ്‌കോട്ടി മാത്രമായിരുന്നു. കലാക്രമേണ, സർധാന അപ്പോസ്തലിക് വികാരിയത്തിനെ ആഗ്ര അപ്പോസ്തലിക് വികാരയത്തുമായി ലയിപ്പിച്ചു.[7]

വാസ്തുവിദ്യ[തിരുത്തുക]

ഇറ്റലിക്കാരനായ ആന്റോണിയോ റെഗെലിനി എന്ന ആളാണ് ചർച്ചിന്റെ വാസ്തുശിൽപി. റോമിലെ വത്തിക്കാൻ സിറ്റിയിൽ സ്ഥിതിചെയ്യുന്ന പത്രോസിന്റെ നാമധേയത്തിലുള്ള സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണം. ഇന്ത്യൻ വാസ്തുവിദ്യയുടെയും പ്രമുഖ ഇറ്റാലിയൻ വാസ്തു ശിൽപി ആൻഡ്രിയ പല്ലാഡിയോയുടെ വാസ്തു ശിൽപ്പവും ചേർത്താണ് ചർച്ച് നിർമ്മിച്ചിരിക്കുന്നത്. 11 വർഷം കൊണ്ടാണ് ആന്റോണിയോ റെഗെലിനി ചർച്ചിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. [5] [8]

മൈനർ ബസിലിക്ക പദവി[തിരുത്തുക]

1961 ഡിസംബർ 13ന് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയാണ് ഈ ചർച്ചിന് മൈനർ ബസിലിക്ക പദവി നൽകി ഉയർത്താൻ തീരുമാനിച്ചത്. ചരിത്ര പ്രസിദ്ധവും മനോഹരവുമായ ചർച്ചുകൾക്ക് അപൂർവ്വമായി ലഭിക്കുന്ന പദവിയാണ് ഇത്[9]. ഇന്ത്യയിലെ 19 മൈനർ ബസിലിക്കകളിൽ ഒന്നായ ഈ ചർച്ച് ഉത്തരേന്ത്യയിലെ ഏക മൈനർ ബസിലിക്കയാണ് [10]

ബീഗം സമ്‌റു[തിരുത്തുക]

ഒരു ഇസ്്‌ലാമിക കുടുംബത്തിൽ ജനിച്ച ബീഗം സമ്‌റുവിന്റെ വീട് ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിലാണ്. ഇലക്ട്രിക്കൽ സാധനങ്ങൾ ലഭ്യമാകുന്ന ഭഗീരത് പാലസിന് സമീപം ഇപ്പോൾ ബാങ്കായി മാറിയിട്ടുണ്ട് ഈ കെട്ടിടം. ഇസ്ലാമിക രീതിയിൽ ബീഗം സമ്‌റു പണികഴിപ്പിച്ച ഒരു കൊട്ടാരം ഹരിയാനയിലെ ഗുഡ്ഗാവിൽ 2008വരെ നിലനിന്നിരുന്നു. പിന്നീട് ക്രമേണ കൈയേറ്റത്തിന് ഇരയായി അപ്രത്യക്ഷമാവുകയായിരുന്നു.

പുറം കണ്ണികൾ[തിരുത്തുക]

- ബസിലിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ Archived 2021-01-22 at the Wayback Machine.

അവലംബങ്ങൾ[തിരുത്തുക]

  1. Devashish, Dasgupta (2011). "Tourism Marketing". ISBN 9788131731826. {{cite journal}}: Cite journal requires |journal= (help)
  2. Sardhana Public Domain This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "article name needed. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}: Invalid |ref=harv (help).
  3. "The Sardhana Project".
  4. Sardhana Town The Imperial Gazetteer of India, 1909, v. 22, p. 105.
  5. 5.0 5.1 "Basilica of Our Lady of Graces (1)". sardhana.org.uk. Retrieved 2014-06-06.
  6. "The Church Basilica of Our Lady of Graces, Sardhana". Archived from the original on 2021-01-22. Retrieved 2015-11-27.
  7. Leonard Fernando, G. Gispert-Sauch (2004). Christianity in India: Two Thousand Years of Faith. Penguin Books India. p. 224. Retrieved 25 May 2015.
  8. Christian missions in north India, 1813–1913: a case study of ... - Page 74
  9. "The Sunday Tribune - Spectrum". tribuneindia.com. Retrieved 2014-06-06.
  10. http://archive.indianexpress.com/news/a-queens-magnificent-church/996392/