ബലിൻഡ
ദൃശ്യരൂപം
യുറാനസിന്റെ ഉപഗ്രഹമാണ് ബലിൻഡ. 68 കി.മീ. ആണ് ഇതിന്റെ വ്യാസം. ഇതിന്റെ ഘടനയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. യുറാനസിൽ നിന്നും 75,000 കി.മീ. ദൂരെ ഇത് സ്ഥിതി ചെയ്യുന്നു. 16 മണിക്കൂർ കൊണ്ട് മാതൃഗ്രഹത്തെ ഒരു വലം വയ്ക്കുന്നു. മദ്ധ്യരേഖയ്ക്ക് സമാന്തരവും വൃത്താകൃതിയിലുമുള്ളതാണ് ഇതിന്റെ പ്രദക്ഷിണപഥം.