അതിബല, ബല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബലയും അതിബലയും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിശപ്പ്, ദാഹം മുതലായവ അകറ്റുന്നതിനു ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടു മന്ത്രങ്ങളാണ് അതിബല, ബല. സാവിത്രിയുപനിഷത്തിലാണ് ഇവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.

യാഗരക്ഷയ്ക്കായി വിശ്വാമിത്രൻ രാമലക്ഷ്മണൻമാരെ കൂട്ടിക്കൊണ്ടു പോകുമ്പോൾ സരയൂനദിയുടെ ദക്ഷിണതീരത്തുവച്ച് അവർക്ക് ഈ മന്ത്രങ്ങൾ ഉപദേശിച്ചുകൊടുക്കുകയുണ്ടായി . ഈ മന്ത്രങ്ങളുടെ സിദ്ധിയുണ്ടായിരുന്നതുകൊണ്ടാണ് ശ്രീരാമനെപ്പറ്റി ജയത്യതി ബലോ രാമഃ എന്ന് ഹനുമാൻ സ്മരിക്കുന്നതെന്ന് ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു.

അതിബല, ബല എന്നതു രണ്ടു മന്ത്രങ്ങളാണെങ്കിലും ഒന്നായിട്ടാണ് പ്രതിപാദിതമായിരിക്കുന്നത്.

ധ്യാനശ്ലോകം[തിരുത്തുക]

അമ്രുതേ കരതലാഗ്രൗ സർവ്വ സഞീവനാഡ്യഊ
അഘഹരണ സുദക്ഷൗ വേദസാരൗ മയൂഖൗ
പ്രണവമയ വികാരൗ ഭാസ്കരാകാരദേഹൗ
സതതമനുഭവേബഹം തൗ ബലാതീബലാഖൗ

ഋഷി;വിരാട് പുരുഷൻ, ഛന്ദസ്സ്:ഗായത്രി, ദേവത:ഗായത്രി, ബീജം:അകാരം, ശക്തി:ഉകാരം, കീലകം:മകാരം, ന്യാസം:അഥക്ളീംകാരദി ബീജാക്ഷരൈ:ഷഡംഗന്യാസം,

ബലമന്ത്രം[തിരുത്തുക]

ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ

ക്ലീം ചതുർവിധ പുരുഷാർത്ഥ സിദ്ധിപ്രദേ

തത്സവിതുർ വരദാത്മികേ ഹ്രീം വരേണ്യം

ഭർഗോ ദേവസ്യ വരദാത്മികേ

അതിബലമന്ത്രം[തിരുത്തുക]

അതിബലേ സർവ്വദയാമൂർതേ ബലേ

സർവ്വേക്ഷുദ്ഭ്രമോപനാശിനി ധീമഹി

ധീയോ യോന ജാനേ പ്രചുര്യ:

യാ പ്രചോദയാദാത്മികേ

പ്രണവശീരസ്ക്കാത്മികേ ഹും ഫട് സ്വാഹ

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിബല, ബല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിബല,_ബല&oldid=3223745" എന്ന താളിൽനിന്ന് ശേഖരിച്ചത്