ബലദേവാനന്ദ സാഗര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സംസ്കൃത പണ്ഡിതനും പത്രപ്രവർത്തകനും ആകാശവാണിയിലും ദൂരദർശനിലും സംസ്കൃതവാർത്താ അവതാരകനുമാണ് ബലദേവാനന്ദ സാഗര. ബൽദേവ് ആനന്ദ് സാഗർ എന്നും പേർ എഴുതുന്നു.

ജീവിതരേഖ[തിരുത്തുക]

അർജുൻ ഭായിയുടേയും ദുഗ്ദേശ്വരി ദേവിയുടെയും മകനായി 1951 ൽ ഗുജറാത്തിൽ ജനനം. സംസ്കൃതത്തിൽ ശാസ്ത്രി ബിരുദം നേടി. ഡൽഹി ഹിന്ദു കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന് എം.ഫിലും കരസ്ഥമാക്കി. കുറച്ചു കാലം കാൺപൂരിൽ അദ്ധ്യാപകനായി ജോലിചെയ്തു. ഭാര്യ ഷൈലജ ഡൽഹി ആകാശാവണിയിൽ ഹിന്ദി വാർത്താവതരാകയാണ്.

സംസ്കൃതവാർത്തവായന[തിരുത്തുക]

1974-ൽ ആൾ ഇന്ത്യാറേഡിയോ സംസ്കൃത വാർത്താപ്രക്ഷേപണം ആരംഭിച്ചതുമുതൽ ബലദേവാന്ദ സാഗര അവിടെ വാർത്താവതരകനാണ്.[1] 1994 ൽ ദൂരദർശൻ സംസ്കൃതവാർത്ത പ്രക്ഷേപണം തുടങ്ങിയപ്പോൾ അവിൽടെയും അദ്ദേഹം വാർത്താവതാരകനായി.[2]

അവലംബം[തിരുത്തുക]

  1. സംപ്രതി വാർത്താഃ ശ്രൂയംതാം പ്രവാചകഃ ബൽദേവാനന്ദ സാഗരഃ
  2. "സംപ്രതി വാർത്താഹ ശ്രുയന്താം, പ്രവാചകഹ...-മാധ്യമം ഓൺലൈൻ 12, ഡിസംബർ 2011". മൂലതാളിൽ നിന്നും 2012-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-19.
"https://ml.wikipedia.org/w/index.php?title=ബലദേവാനന്ദ_സാഗര&oldid=3671322" എന്ന താളിൽനിന്ന് ശേഖരിച്ചത്