ബരുൺ ദേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ചരിത്രകാരനായിരുന്ന ബരുൺ ദേ ആധുനിക ഭാരതത്തിന്റെ ചരിത്രഗതികളെ സസൂക്ഷ്മം നിരീക്ഷിച്ച ഒരു പണ്ഡിതനാണ്.(ഒക്ടോ 30,19322013).പ്രത്യേകിച്ച് 17,18 നൂറ്റാണ്ടുകളിലെ ഭാരതത്തിന്റെ സാമൂഹ്യ,സാമ്പത്തിക മേഖലകളിലെ ഗവേഷണമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ വിഷയം.[1] ബംഗാൾ നവോത്ഥാനത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണസംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം ആഴത്തിൽ വിശകലനം ചെയ്യുകയുണ്ടായി.

വിദ്യാഭ്യാസം[തിരുത്തുക]

കൽക്കട്ട പ്രെസിഡെൻസി കോളേജിലും,ഓക്സ്ഫഡിലുമായി ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.[2] പിന്നീട് കൽക്കട്ടാ സർവ്വകലാശാലയിൽ 1957 മുതൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.[3] 1961 മുതൽ 1963 വരെ ബർദ്വാൻ സർവ്വകലാശാലയിൽ റീഡറായി. 1971 മുതൽ 1973 വരെ ഐ.ഐ.എം കൽക്കട്ടയിലെ ഉയർന്ന പദവിയിലുള്ള പ്രൊഫസ്സറായിരുന്നു. ഒട്ടേറെ സർവ്വകലാശാലയിൽ അദ്ധ്യാപകനായും, മറ്റു ഭരണച്ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു.[4] യു.ജി.സി യിലെ വിശിഷ്ടാംഗത്വവും ഇതിൽപ്പെടും. ഏഷ്യാറ്റിക് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ആയിരുന്നു അദ്ദേഹം. മതേതര നിലപാടുകളിൽ ഉറച്ച് നിന്നിരുന്ന അദ്ദേഹം ഒരു മാർക്സിസ്റ്റ് ചരിത്രകാരനായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ബഹുമതികൾ[തിരുത്തുക]

 • Gopimohan Deb Scholarship, Presidency College, Calcutta 1953–54
 • Curzon Memorial Essay Prize, Oxford, 1957
 • Beit Senior Research Scholarship, Nuffield College, Oxford, 1958–61
 • Doctor of Letters, Honoris Causa by North Bengal University, 2000
 • Banga Samman Award, 2008–09

ഗ്രന്ഥങ്ങൾ[തിരുത്തുക]

 • Secularism at Bay: Uzbekistan at the Turn of the Century (New Delhi, 2006)
 • (ed.) State, Development and Political Culture: Bangladesh and India, (New Delhi, 1997) (Co-edited with Ranabir Samaddar)
 • (ed.) Mukti Sangrame Banglar Chatro-Chamaj (Students of Bengal in the Struggle of Liberation) (in Bengali), (Calcutta: Paschim Banga Itihas Samsad, 1992)
 • (ed.) West Bengal District Gazetteers, 24 Parganas, (Calcutta, 1983)
 • (ed.) West Bengal District Gazetteers, Darjeeling, (Calcutta, 198?)
 • (ed.) Perspectives in Social Sciences, 1: Historical Dimensions (New Delhi, 1977)[5]
 • (ed.) Proceedings of the Indian History Congress, (Calcutta: Jadavpur Session, 1974)
 • (ed.) Proceedings of the Indian History Congress, (Aligarh: Aligarh Session, 1975)
 • (et al. eds.) Essays in Honour of Professor Sushobhan Chandra Sarkar (New Delhi, 1975)
 • Freedom Struggle (New Delhi, 1972), (Co-authored with Bipan Chandra and Amalesh Tripathi)[6]

അവലംബം[തിരുത്തുക]

 1. "Historian Barun De passes away". The Hindu. 1932-10-30. ശേഖരിച്ചത് 2013-07-18.
 2. Batch of 1951
 3. Oxford University Calendar, 1958, p. 226
 4. IIM Calcutta Celebrates Foundation Day on 8th February
 5. David L.Curley (reviewer), Perspectives in Social Sciences I: Historical Dimension, in The Journal of Asian Studies, Vol. 40, No. 1, (Nov. 1980), pp. 158–60
 6. S.Gopal, "The Fear of History", in Seminar, April, 2001
"https://ml.wikipedia.org/w/index.php?title=ബരുൺ_ദേ&oldid=3510699" എന്ന താളിൽനിന്ന് ശേഖരിച്ചത്