Jump to content

ബരാസത്ത് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Barasat Government Medical College and Hospital
ലത്തീൻ പേര്Barasat Medical College
തരംMedical College and Hospital
സ്ഥാപിതം2022; 2 years ago (2022)
പ്രധാനാദ്ധ്യാപക(ൻ)Prof. (Dr) Manas Kumar Bandopadhyay
സ്ഥലംBarasat, North 24 Parganas, West Bengal, India
അഫിലിയേഷനുകൾWest Bengal University of Health Sciences
വെബ്‌സൈറ്റ്https://barasatgmch.ac.in/

2022-ൽ സ്ഥാപിതമായ ബരാസത്ത് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (BGMCH), ഒരു പൂർണ്ണ ത്രിതീയ റഫറൽ സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്. [1] പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ബരാസത്ത് നഗരത്തിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കൊൽക്കത്തയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളിലോ കൊൽക്കത്ത മെട്രോപൊളിറ്റൻ പ്രദേശത്തിലോ ആണ് ഈ നഗരം ഉൾപ്പെടുന്നത്. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (MBBS) ബിരുദവും അനുബന്ധ ബിരുദങ്ങളും നൽകുന്നു. നഴ്‌സിംഗ്, പാരാ മെഡിക്കൽ കോഴ്‌സുകളും ഈ കോളേജിൽ ലഭ്യമാണ്. കോളേജുമായി ബന്ധപ്പെട്ട ആശുപത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ്.

കോഴ്സുകൾ

[തിരുത്തുക]

ബരാസത്ത് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ 100 വിദ്യാർത്ഥികളുടെ എംബിബിഎസ് കോഴ്സുകളുടെ വിദ്യാഭ്യാസവും പരിശീലനവും ഏറ്റെടുക്കുന്നു. [2] നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് കോളേജ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ കാലാവധി 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.

അഫിലിയേഷൻ

[തിരുത്തുക]

വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജ് നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. "No. HF/O/IVIERT/705/HFW-240 13 (15) 13 12021" (PDF). www.wbhealth.gov.in. Archived from the original (PDF) on 2022-08-17. Retrieved 5 January 2022.
  2. "6 new Medical colleges announced in West Bengal in coordination with Central Govt | Education News".
  3. "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 2023-01-31.