ബയോസ്കോപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബയോസ്കോപ്(സിനിമ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

2008-ൽ കെ.എം. മധുസൂദനൻ രചനയും സംവിധാനവും ചെയ്ത ചലച്ചിത്രമാണ് ബയോസ്കോപ്പ്. നാഷണൽ ഫിലിം ഡവലപ്മെന്റ്റ് കോർപ്പറേഷൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രത്യേക ജുറി പുരസ്കാരം ഉൾപ്പെടെ 2008 ൽ 5 കേരള സംസ്ഥാന പുരസ്കാരങ്ങൾ കൂടി ഈ ചിത്രം കരസ്ഥമാക്കി.

പ്രമേയം[തിരുത്തുക]

1920നും 28നുമിടയിലുള്ള ഒരു കാലഘട്ടത്തെയാണ് സംവിധായകൻ ഈ ചിത്രത്തിനുവേണ്ടി പുനഃസൃഷ്ടിച്ചിരിക്കുന്നത്. ടാർപോളിൻടെന്റും ബയോസ്‌കോപ്പ് പ്രൊജക്റ്ററുമായി ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന് സിനിമാ ബിംബങ്ങൾ പ്രദർശിപ്പിച്ചിരുന്ന ദിവാകരന്റെ കഥയാണിത്.[1]

അഭിനേതാക്കൾ[തിരുത്തുക]

ജർമൻകാരനായ വാൾട്ടർവാഗ്നർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. മുരുകൻ, രാംഗോപാൽ ബജാജ്, മേഘ, ഗോപി, നിലമ്പൂർ ആയിഷ, കോഴിക്കോട് ശാരദ, കുട്ട്യേടത്തി വിലാസിനി, നസീർ കൂത്തുപറമ്പ്, സി.വി. ദേവ്, രാഘവൻ പാലായി, ഭരതൻ ഞാറയ്ക്കൽ

സാങ്കേതിക വിദഗ്ദ്ധർ[തിരുത്തുക]

 • കഥ-തിരക്കഥ-സംവിധാനം: കെ.എം. മധുസൂദനൻ
 • ഛായാഗ്രഹണം: എം.ജെ. രാധാകൃഷ്ണൻ
 • മേയ്ക്കപ്പ്: പ്രദീപ് രങ്കൻ
 • ആർട്ട് - പ്രദീപ് പത്മനാഭൻ
 • സ്റ്റിൽസ് - അനിൽ പ്രരാമ്പ്ര
 • വസ്ത്രാലങ്കാരം - സുനിൽ റഹ്മാൻ
 • പ്രൊഡക്ഷൻ കൺട്രോളർ - നസീർ കൂത്തുപറമ്പ്
 • ലൈൻ പ്രൊഡ്യൂസർ - ടോണി
 • അസോസിയേറ്റ് ഡയറക്ടർ - സുധീഷ് ഗോപാലകൃഷ്ണൻ
 • യൂണിറ്റ് - ചിത്രാഞ്ജലി

പുരസ്കാരങ്ങൾ[തിരുത്തുക]

മൂന്ന് അന്തർദേശീയ അവാർഡുകളും അഞ്ചു സംസ്ഥാനഅവാർഡുകളും ദേശീയ അവാർഡും നേടി

അവലംബം[തിരുത്തുക]

 1. "ബയോസ്‌കോപ്പ്‌". www.mathrubhumi.com. ശേഖരിച്ചത് 24 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=ബയോസ്കോപ്&oldid=2284581" എന്ന താളിൽനിന്ന് ശേഖരിച്ചത്