ബഫലോ ദേശീയ നദി
ബഫലോ ദേശീയ നദി | |
---|---|
Physical characteristics | |
നീളം | 153 മൈൽ (246 കി.മീ) |
Invalid designation | |
Type | Wild, Scenic |
Designated | April 22, 1992 |
വടക്കൻ അർക്കൻസാസ്സിൽ സ്ഥിതിചെയ്യുന്ന ഒരു നദിയാണ് ബഫലോ നദി. അമേരിക്കൻ ഐക്യനാടുകളിൽ ദേശീയനദിയായി നിർണ്ണയിക്കപ്പെട്ട ആദ്യത്തെ നദിയാണിത്. ഈ നദിയുടെ ആകെ നീളം 153 മൈലാണ് (246 കിലോമീറ്റർ). നദിയുടെ 135 മൈലുകൾ (217 കിലോമീറ്റർ) വരുന്ന നിമ്ന്ന ഭാഗം നാഷണൽ പാർക്ക് സർവീസ് കൈകാര്യം ചെയ്യുന്ന ഒരു ഏരിയയുടെ പരിധിക്കുള്ളിലായാണ്. നദിയുടെ ഈ ഒഴുക്കുഭാഗം ബഫലോ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.[1] പടിഞ്ഞാറേ ദിശയിൽനിന്ന് കിഴക്കോട്ട് ന്യൂട്ടൺ, സീർസി, മരിയൺ, ബാക്സസ്റ്റർ കൌണ്ടികളിലൂടെയാണ് ഈ വഴി നദി ഒഴുകുന്നത്. ഒസാർക്ക്സ് മേഖലയിലെ ബോസ്റ്റൺ പർവതനിരകളിലെ ഏറ്റവും ഉത്തുംഗമായ ഭാഗത്തുനിന്നുഭവിക്കുന്ന ഈ നദി എർബി എന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലത്തിനു സമീപത്തുകൂടി സ്പ്രിംഗ്ഫീൽഡ് പീഠഭൂമിയിലേയ്ക്ക് ഒഴുകി വൈറ്റ് നദിയിൽ ചേരുന്നതിന് മുൻപായി സേലം പീഠഭൂമിയുടെ ഒരു ഭാഗത്തുകൂടിയും കടന്നുപോകുന്നു. സംസ്ഥാനത്തെ എൽക് കൂട്ടങ്ങളുടെ ഒരേയൊരു വാസഗേഹമാണ് ഈ ഉദ്യാനം. ഓസാർക്ക് ദേശീയ വനത്തിലൂടെ ഒഴുകുന്ന നദിയുടെ മേൽഭാഗം യു.എസ് ഫോറസ്റ്റ് സർവീസ് ആണ് കൈകാര്യം ചെയ്യുന്നത്. ഇത് നാഷണൽ സീനിക് റിവർ, നാഷണൽ വൈൽഡ് റിവർ എന്നിവയായി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. ഈ ഭാഗം പാർക്ക് സർവീസ് ഉദ്യാനമായി ആയി കൈകാര്യം ചെയ്യുന്ന പ്രദേശത്തിന്റെ ഭാഗമല്ല, പക്ഷേ ഒസാർക്ക് ദേശീയ വനത്തിന്റെ ഭാഗമായാണ് ഇത് പരിപാലിക്കപ്പെടുന്നത്.
അവലംബം
[തിരുത്തുക]
- ↑ "Buffalo National River". National Park Service. January 16, 2013. Retrieved February 9, 2013.