ബന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രീയകക്ഷികളും മറ്റു സംഘടനകളും തങ്ങൾക്ക് ജനപിന്തുണ ഉണ്ടെന്നു കാണിക്കുവാൻ സ്വീകരിക്കുന്ന മാർഗ്ഗമാണ് ബന്ദ്. കടകളടച്ചും വാഹനങ്ങൾ ഓടിക്കാതെയും ഓഫീസിൽ പോകാതെയും ജനങ്ങൾ പ്രതികരിക്കുമ്പോൾ അതു തങ്ങളുടെ ജനപിന്തുണയുടെ സൂചകമാണെന്ന് സംഘാടകർ പ്രഖ്യാപിക്കും. ബന്ദ് വിജയിപ്പിക്കുവാൻ പലപ്പോഴും ശക്തിയും സമ്മർദവും ഉപയോഗിക്കാറുണ്ട് . തന്മൂലം ജനപിന്തുണയുടെ സൂചകമായി ബന്ദിനെ കണക്കാക്കാനാവില്ല. പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഏർപ്പാടാണിത്. ഈ വസ്തുതകൾ പരിഗണിച്ച് കേരളത്തിൽ ജസ്റ്റിസുമാരായ കെ.ജി. ബാലകൃഷ്ണൻ ‍, പി.കെ. ബാലസുബ്രഹ്മണ്യൻ, ജെ.ബി. കോശി എന്നിവർ ഉൾപ്പെട്ട ഫുൾബെഞ്ച്, ബന്ദ് നടത്താൻ ആഹ്വാനം പുറപ്പെടുവിക്കുന്നതും അതു നടപ്പിലാക്കുന്നതും ഭരണഘടനാവിരുദ്ധം ആക്കിക്കൊണ്ട് 1997 ൽ വിധി പ്രസ്താവിച്ചു .

"https://ml.wikipedia.org/w/index.php?title=ബന്ദ്&oldid=2284562" എന്ന താളിൽനിന്ന് ശേഖരിച്ചത്