ബനാറസ് (ചലച്ചിത്രം)
ദൃശ്യരൂപം
(ബനാറസ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബനാറസ് | |
---|---|
സംവിധാനം | നേമം പുഷ്പരാജ് |
നിർമ്മാണം | എം.ആർ. നായർ |
കഥ | എം.ആർ. നായർ |
തിരക്കഥ | ചെറിയാൻ കല്പകവാടി |
അഭിനേതാക്കൾ | വിനീത് ദേവൻ കാവ്യ മാധവൻ നവ്യ നായർ |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി പിരപ്പൻകോട് മുരളി |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | കാസി ഫിലിംസ് |
വിതരണം | അരോമ റിലീസ് |
റിലീസിങ് തീയതി | 2009 ഏപ്രിൽ 7 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 128 മിനിറ്റ് |
നേമം പുഷ്പരാജിന്റെ സംവിധാനത്തിൽ വിനീത്, ദേവൻ, കാവ്യ മാധവൻ, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ, നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള, ഒരു മലയാളചലച്ചിത്രമാണ് ബനാറസ്. കാശി ഫിലിംസിന്റെ ബാനറിൽ എം.ആർ. നായർ നിർമ്മാണം ചെയ്ത ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. എം.ആർ. നായർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ചെറിയാൻ കൽപകവാടി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- വിനീത് – ഹരി
- ദേവൻ – ബാലകൃഷ്ണൻ നായർ
- നെടുമുടി വേണു – എം.കെ. മേനോൻ
- ജഗതി ശ്രീകുമാർ
- വിജയ് മേനോൻ – പ്രൊഫ. ആനന്ദകൃഷ്ണൻ
- ഹരിശ്രീ അശോകൻ – പരോപകാരം പോൾ
- സുരേഷ് കൃഷ്ണ – കൃഷ്ണചന്ദ്
- സുരാജ് വെഞ്ഞാറമൂട് – സ്വാമി ഭോഗാനന്ദ ചതി
- അനൂപ് ചന്ദ്രൻ – ചന്ദ്രൻ
- കാവ്യ മാധവൻ – അമൃത
- നവ്യ നായർ – ദേവു
- കലാരഞ്ജിനി – മാലതി
- ഊർമ്മിള ഉണ്ണി
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി, പിറപ്പൻകോട് മുരളി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- മധുരം ഗായതി മീര – സുദീപ് കുമാർ, ശ്രേയ ഘോഷാൽ
- ശിവഗംഗേ ശിവാംഗനേ – കെ.ജെ. യേശുദാസ്
- ചാന്ത് തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ – ശ്രേയ ഘോഷാൽ, കോറസ്
- കൂവരം കിളി പൈതലേ – വിജയ് യേശുദാസ്, ശ്വേത മോഹൻ
- തിരിചീ നസർ – ഉസ്താദ് ഫയാസ് ഖാൻ
- ശിവ ഗംഗേ ശിലാംഗനേ – സുജാത മോഹൻ
- ഫോക്ക് ഡ്രാമ – സുദീപ് കുമാർ (ഗാനരചന: പിറപ്പൻകോട് മുരളി)
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: പി. സുകുമാർ
- ചിത്രസംയോജനം: പി.സി. മോഹനൻ
- കല: നേമം പുഷ്പരാജ്
- വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ, സായി
- നൃത്തം: ശാന്തി, കുമാർ
- സംഘട്ടനം: മാഫിയ ശശി
- ലാബ്: ചിത്രാഞ്ജലി
- എഫക്റ്റ്സ്: മുരുകേഷ്
- ശബ്ദലേഖനം: ആനന്ദ് ബാബു
- ഡി.ടി.എസ്. മിക്സിങ്ങ്: ഹരികുമാർ
- വാർത്താപ്രചരണം: വാഴൂർ ജോസ്, എം.എസ്. ദിനേശ്
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രതീഷ് ആർ. നായർ
- കോ-പ്രൊഡ്യൂസർ: ഡോ. വി. ശശികുമാർ
- ലെയ്സൻ: കാർത്തിക് ചെന്നൈ
പുരസ്കാരങ്ങൾ
[തിരുത്തുക]ഈ ചിത്രത്തിലെ "ചാന്തു തൊട്ടില്ലേ" എന്ന ഗാനത്തിന് ശ്രേയ ഘോഷാൽ 2009-ലെ മികച്ച പിന്നണിഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി
പുറത്തേക്കള്ള കണ്ണികൾ
[തിരുത്തുക]- ബനാറസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബനാറസ് – മലയാളസംഗീതം.ഇൻഫോ