ബനാറസി പട്ടുസാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sari from Varanasi (Banaras), silk and gold-wrapped silk yarn with supplementary weft brocade (zari)

ബനാറസിൽ നെയ്യുന്ന പ്രത്യേക തരം പട്ടുസാരികളാണ് ബനാറസി പട്ടുസാരി. ഇതിനെ കാശികാ പട്ട് എന്നും അറിയപ്പെടുന്നു.. ഇന്ത്യയിലെയും ലോകത്തിലെയും തന്നെ വളരെ കേഴ്വികേട്ട ഒരിനം നിർമ്മാണവിദ്യയാണ് ഈ സാരികളുടെ പ്രത്യേകത. സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള നൂലുകൾ ഉപയോഗിച്ചാണ് ഈ സാരികളിലെ ചിത്രവേലകൾ തീർക്കുന്നത്.

പൈതൃകം[തിരുത്തുക]

ബി.സി. രണ്ടാം നൂറ്റാണ്ടിൽ പതഞ്ജലി കാശികാ പട്ടിനെ പറ്റി എഴുതിയിട്ടുണ്ട്. നിർവ്വാണത്തിനു ശേഷം ഗൗതമ ബുദ്ധന്റെ ഭൗതിക ശരീരം പൊതിഞ്ഞതും ഇതേ പട്ടുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്.[1]

പതിനേഴാം നൂറ്റാണ്ടിൽ ഗുജറാത്തിൽ നിന്നും കുടിയേറിയ നെയ്ത്തുകാരാണ് ബനാറസ് പട്ടിനെ പ്രസിദ്ധമാക്കിയത്. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ബസാറസ് പട്ടു വ്യവസായം ത്വരിതഗതിയിൽ വളർന്നു പന്തലിച്ചു. മുഗൾ രാജാക്കന്മാരുടെ കാലത്തും ഈ പട്ടിന് വളരെ നല്ല പരിഗണന കിട്ടിയിരുന്നു. 2015-ലെ കണക്കനുസരിച്ച് 12 ലക്ഷം തൊഴിലാളികൾ പ്രത്യക്ഷമായോ പരോക്ഷമായോ പട്ടു നിർമ്മാണത്തിൽ വ്യാപൃതരാണ്.[2]

അവലംബങ്ങൾ[തിരുത്തുക]

  1. വിശ്വനാധൻ (2015 ഫെബ്രുവരി 05). "ബനാറസി സാരിയെ രക്ഷിച്ച മലയാളി ദീദി". മലയാള മനോരമ. മൂലതാളിൽ (പത്രലേഖനം) നിന്നും 2015-02-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015 ഫെബ്രുവരി 5.
  2. "വിസ്മയപ്പട്ടു ചുറ്റി വാരാണസി". മലയാള മനോരമ. 2015-03-26. മൂലതാളിൽ നിന്നും 2015-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-26.
"https://ml.wikipedia.org/w/index.php?title=ബനാറസി_പട്ടുസാരി&oldid=2327046" എന്ന താളിൽനിന്ന് ശേഖരിച്ചത്