Jump to content

ബദർ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവസാന പ്രവാചകനായി മുസ്ലിങ്ങൾ വിശ്വസിക്കുന്ന മുഹമ്മദ് നബിയും, നാമ മാത്രമായ അനുയായികളും തങ്ങളെ ആക്രമിക്കാൻ വന്ന ശത്രുക്കളെ ബദറിൽ വെച്ച് യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയ ദിനമായ റമദാൻ 17 ആണ് ബദർ ദിനം എന്ന പേരിൽ അറിയപ്പെടുന്നത്. മദീനക്കടുത്ത ബദർ എന്ന സ്ഥലത്ത് വെച്ച് നടന്ന യുദ്ധമായതിനാലാണ് സായുധപോരാട്ടത്തിനു ഈ പേര് ലഭിക്കാനിടയായത്. മുഹമ്മദിന്റെ ജീവിത കാലത്തെ ആദ്യ പോരാട്ടമായിരുന്നതിനാലും, വിജയമായതിനാലും, മുസ്ലിം നൊയമ്പ് മാസമായ റമദാനിൽ അരങ്ങേറിയത് കൊണ്ടും മുസ്ലിം ചരിത്രത്തിൽ ഈ ദിനം ആലങ്കാരികമായി സ്ഥാനം പിടിച്ചിരിക്കുന്നു. ക്രിസ്തുവർഷം 624 മാർച്ച് 13 (ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്ച) അരങ്ങേറിയ ഈ പോരാട്ടത്തിൽ മരണപ്പെട്ടവരെയും പങ്കെടുത്തവരെയും അനുസ്മരിച്ചു യാഥാസ്ഥിതിക മുസ്ലിങ്ങൾ ഈ നാളിനെ സവിശേഷമായി ആചരിക്കാറുണ്ട്. [1]

ഇവ കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Battle of Badr ISLAMIC HISTORY WRITTEN BY: Tony Bunting encyclopedia Britannica
"https://ml.wikipedia.org/w/index.php?title=ബദർ_ദിനം&oldid=2930969" എന്ന താളിൽനിന്ന് ശേഖരിച്ചത്