ബദ്ർ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എ.ഡി 624 ജനുവരിയിൽ, ഹിജ്‌റയുടെ ഒമ്പതാം മാസം റമളാൻ പതിനേഴിന്‌ മദീനക്കടുത്ത ബദ്ർ പ്രദേശത്ത് നടന്ന ബദർ യുദ്ധത്തെ അനുസ്മരിച്ചു കൊണ്ടാണ് ഇസ്ലാമിക വിശ്വാസികൾ ബദ്ർ ദിനം ആചരിക്കുന്നത്. മുഹമ്മദ് നബി സ്വന്തമായി നയിച്ച ആദ്യത്തെ വിശുദ്ധ യുദ്ധമാണ് ബദർ. ഈ യുദ്ധത്തിലെ വിജയത്തോടെയാണ് മദീനയിൽ ഇസ്ലാമിക രാഷ്ട്രം ശക്തമായിത്തീർന്നത്. ഈ ദിവസത്തിൻറെ വിജയത്തിൻറെ ഓർമ്മ പുതുക്കുന്ന ദിനമാണ് റംസാൻ പാതിയിൽ വരുന്ന ബദർ ദിനം. സ്വന്തം നാടായ മക്കയിൽ നിന്ന് മദീനയിലെത്തിയ മുഹമ്മദ് നബി അബു ജഹാലിൻറെ നേതൃത്വത്തോടുള്ള സൈന്യത്തോടാണ് ബദറിൽ ഏറ്റുമുട്ടിയത്. ജിദ്ദയിൽ നിന്നും മദീനയിലേക്ക് ഉണ്ടായിരുന്ന പഴയ വഴിയിലാണ് ബദർ എന്ന സ്ഥലം. യുദ്ധം നടന്ന സ്ഥലവും ജീവൻ ബലി നൽകിയ വിശ്വാസികളുടെ കബറിടങ്ങളും സൌദി അറേബ്യ പ്രത്യേകം സംരക്ഷിച്ച് പരിപാലിച്ചു വരുന്നുണ്ട്ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബദ്ർ_ദിനം&oldid=3131547" എന്ന താളിൽനിന്ന് ശേഖരിച്ചത്