ബദറുദ്ദീൻ തയ്യിബ്‌ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
BadruddinTyabji.jpg

ഒരു ഇന്ത്യൻ അഭിഭാഷകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്നു ബദറുദ്ദീൻ തയ്യിബ്‌ജി (10 ഒക്ടോബർ 1844 – 19 ഓഗസ്റ്റ് 1906). 1887 ഡിസംബറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്റായിരുന്നു തയ്യിബ്‌ജി.

ജീവിതരേഖ[തിരുത്തുക]

1844 ഒക്ടോബർ 10-ന് ഇന്ത്യയിലെ മുംബൈയിൽ മുല്ലാ തയ്യബ് അലി ഭായി മിയാന്റെ മകനായി ജനിച്ചു. സുലൈമാനി ബോറ ജനവിഭാഗത്തിലെ ഒരംഗമായിരുന്നു തയ്യിബ്‌ജി. [1] തയ്യിബ്‌ജിയുടെ പിതാവ് തന്റെ ഏഴ് മക്കളേയും ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് അയച്ചു. ഈ കാലഘട്ടത്തിൽ മുസ്ലിങ്ങൾ എതിർത്തിരുന്ന ഒരു കാര്യമായിരുന്നു ഇംഗ്ലീഷ് പഠനം. 1867-ൽ പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. 1867- ഏപ്രിലിൽ മുംബൈയിലെ ആദ്യത്തെ ബാരിസ്റ്ററായി മാറി. തയ്യിബ്‌ജിയുടെ മറ്റൊരു സഹോദരൻ നജ്രൻ, സൗദി അറേബ്യയിൽനിന്നും മതപഠനം നടത്തിയിട്ടുണ്ട്. തയ്യിബ്‌ജിയുടെ മറ്റെല്ലാ സഹോദരങ്ങളും നിയമവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിച്ചിരുന്നവരായിരുന്നു.

ദാദാ മഖ്രയുടെ മദ്‌റസയിൽനിന്നും ഉറുദു, പേർഷ്യൻ ഭാഷകൾ അഭ്യസിച്ചതിനു ശേഷം ബോംബെയിലെ എൽഫിൻസ്റ്റോൺ സ്ഥാപനത്തിൽ (ഇപ്പോൾ എൽഫിൻസ്റ്റോൺ കോളേജ്) ചേർന്നു. നേത്രരോഗചികിത്സയ്ക്കായി ഫ്രാൻസിൽ പോയി വന്നതിനുശേഷമാണ് എൽഫിൻസ്റ്റോൺ കോളേജിൽ ചേർന്നത്. തുടർന്ന് തന്റെ 16-ാം വയസ്സിൽ ലണ്ടനിലെ ന്യൂബെറി ഹൈ പാർക്ക് കോളേജിൽ ചേർന്നു. [2] ലണ്ടൻ മെട്രിക്കുലേഷൻ പാസായ ശേഷം മിഡിൽ ടെമ്പിളിൽ ചേരുകയും ചെയ്തു. 1895-ൽ ബോംബെ ഹൈക്കോടതിയിൽ നിന്നും ജഡ്ജ്ഷിപ്പ് സ്വീകരിച്ചു. 1902-ൽ ബോംബെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ബോംബെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു തയ്യിബ്‌ജി.

സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലും തയ്യിബ്‌ജി സജീവമായി പങ്കെടുത്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മുസ്ലിങ്ങളിൽ പ്രധാനിയായിരുന്നു തയ്യിബ്‌ജി. [1] ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ തയ്യിബ്‌ജി പങ്കെടുത്തിരുന്നു. എന്നാൽ അക്കാലത്ത് മുസ്‌ലിങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിൽ ചില അഭിപ്രായ ഭിന്നതകളും നിലനിന്നിരുന്നു. ഈ കാലഘട്ടത്തിൽ 1887 മുതൽ 1888 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി ബദറുദ്ദീൻ തയ്യിബ്‌ജി തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിൽ കൂടുതൽ മുസ്ലിങ്ങളെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ തയ്യിബ്‌ജി ശ്രമിക്കുകയുണ്ടായി. [3] ഫിറോഷ് ഷാ മേത്ത, കാശിനാഥ് ത്രയംബക് തേലങ്, ദിൻഷാ എദുൽജി വാച എന്നിവരോടൊപ്പം ചേർന്ന് 1885-ൽ ബോംബെ പ്രസിഡൻസി എന്ന പേരിലുള്ള ഒരു സംഘടനയും രൂപീകരിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രവർത്തനങ്ങൾ[തിരുത്തുക]

ബദറുദ്ദീനും സഹോദരൻ കമറുദ്ദീനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണകാലം മുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഇരുവർക്കും 1885-ൽ ബോംബെയിൽ വച്ചു നടന്ന ആദ്യത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. കോൺഗ്രസിനോട് ആദരവ് വച്ചുപുലർത്തിയിരുന്ന തയ്യിബ്‌ജി, "കോൺഗ്രസ് പ്രസിഡന്റ്ഷിപ്പാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം" എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെമ്പാടുമുള്ള ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കോൺഗ്രസിലേക്ക് ആകർഷിക്കാൻ 1885 മുതൽ തയ്യിബ്‌ജി പ്രവർത്തിച്ചുകൊണ്ടിരുന്നു. [4] 1888-ലെ അലഹബാദ് കോൺഗ്രസിൽ വച്ച് കൂടുതൽ മുസ്ലിങ്ങളെ കോൺഗ്രസിലേക്ക് ആകർഷിക്കാനായി തയ്യിബ്‌ജി, പുതിയതായി റസല്യൂഷൻ നം. XIII അവതരിപ്പിക്കുകയുണ്ടായി. "That no subject shall be passed for discussion by the Subject Committee, or allowed to be discussed at any Congress...to the introduction of which the Hindu or Mahomedan Delegates as a body object...provided that this rule shall refer only to subjects in regard to which the Congress has not already definitely pronounced an opinion." എന്നായിരുന്നു ഇതിന്റെ രേഖയിൽ പറഞ്ഞിരുന്നത്. [5] ഇക്കാലത്ത് മുസ്ലിം പ്രവർത്തകരുടെ അളവ് ഇന്ത്യൻ നാ‍ഷണൽ കോൺഗ്രസിൽ കുറവായിരുന്നു. എന്നിരുന്നാലും, പല മുസ്ലിം രാഷ്ട്രീയ പ്രവർത്തകരും കോൺഗ്രസിന്റെ ശക്തിയെപ്പറ്റി സംശയം പ്രകടിപ്പിച്ചിരുന്നു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന സയ്യദ് അഹമ്മദ് ഖാൻ, തയ്യിബ്‌ജിയ്ക്കെഴുതിയ തുറന്ന കത്തിൽ "I ask my friend Budruddin Tyabji to leave aside those insignificant points in the proposals of the Congress in which Hindus and Mahomedans agree (for there are no things in the world which have no points in common -- there are many things in common between a man and a pig), and to tell me what fundamental political principles of the Congress are not opposed to the interests of Mahomedans." ഇങ്ങനെ പറയുകയുണ്ടായി. [6] പക്ഷേ, കോൺഗ്രസിന് ഇന്ത്യക്കാരെ മുഴുവൻ ഒരുമിച്ച് നിർത്താനുള്ള ശേഷിയുണ്ടെന്നുള്ള വിശ്വാസം തയ്യിബ്‌ജി പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് ക്രോസ് കമ്മ്യൂണൽ സഹകരണത്തിന് തയ്യിബ‌്‌ജി തുടക്കം കുറിച്ചു. 1887-ൽ മദ്രാസിൽ വച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ, "I, at least, not merely in my individual capacity but as representing the Anjuman-i-Islam of Bombay, do not consider that there is anything whatever in the position or the relations of the different communities of India -- be they Hindus, Musalmans, Parsis, or Christians -- which should induce the leaders of any one community to stand aloof from the others in their efforts to obtain those great general reforms, those great general rights, which are for the common benefit of us all; and which, I feel assured, have only to be earnestly and unanimously pressed upon Government to be granted to us." എന്ന് അഭിപ്രായപ്പെട്ടു. [7]

അവലംബം[തിരുത്തുക]

  1. 1.0 1.1 Anonymous (1926). Eminent Mussalmans (1 ed.). Madras: G.A. Natesan & Co. pp. 97–112.
  2. Wacha, D E; Gokhale, Gopal Krishna (1910). Three departed patriots : Sketches of the lives and careers of the late Ananda Mohun Bose, Badruddin Tyabji, W. C. Bonnerjee with their portraits and copious extracts from their speeches and with appreciations. Madras: G. A. Natesan and Company. pp. 19–50.
  3. Karlitzky, Maren (2004-01-01). "Continuity and Change in the Relationship between Congress and the Muslim Élite: A Case Study of the Tyabji Family". Oriente Moderno. 23 (84): 161–175. JSTOR 25817923.
  4. "Profile of Badruddin Tyabji". Indian National Congress (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-05-01.
  5. Robinson, Francis (1974). Separatism among Indian Muslims: The politics of the United Provinces' Muslims 1860-1923. Cambridge University Press. pp. 116–117.
  6. Khan, Sayyid Ahmad. "Sir Syed Ahmed's Reply to Mr. Budruddin Tyabji". www.columbia.edu. ശേഖരിച്ചത് 2017-05-01.
  7. Tyabji, Badruddin. "Presidential speech to the Indian National Congress, 1887". www.columbia.edu. ശേഖരിച്ചത് 2017-05-01.
"https://ml.wikipedia.org/w/index.php?title=ബദറുദ്ദീൻ_തയ്യിബ്‌ജി&oldid=3125561" എന്ന താളിൽനിന്ന് ശേഖരിച്ചത്