ബഡുങ് റീജൻസി

Coordinates: 8°35′0″S 115°11′0″E / 8.58333°S 115.18333°E / -8.58333; 115.18333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Badung Regency

Kabupaten Badung
ᬓᬩᬸᬧᬢᬾᬦ᭄ᬩᬤᬸᬂ
Official seal of Badung Regency
Seal
Motto(s): 
Çura Dharma Raksaka
Location of Badung Regency
Location of Badung Regency
Coordinates: 8°35′0″S 115°11′0″E / 8.58333°S 115.18333°E / -8.58333; 115.18333
Country ഇന്തോനേഷ്യ
Province Bali
CapitalMangupura
ഭരണസമ്പ്രദായം
 • RegentI Nyoman Giri Prasta
വിസ്തീർണ്ണം
 • ആകെ420.09 ച.കി.മീ.(162.20 ച മൈ)
ജനസംഖ്യ
 (2015)
 • ആകെ6,15,146
 • ജനസാന്ദ്രത1,500/ച.കി.മീ.(3,800/ച മൈ)
ഏരിയ കോഡ്+62 361
വെബ്സൈറ്റ്www.badungkab.go.id
ലുവാതുവിലെ പുര ലുഹുർഉ

ഇന്തോനേഷ്യയിലെ ബാലിയിലുള്ള ഒരു റീജൻസിയാണ് ബഡുങ്. ഇതിന്റെ റീജൻസി സീറ്റ് മൻഗുപുരയിലാണ്.

കഴിഞ്ഞദശാബ്ദത്തിൽ ഇവിടം ഒരു ജനസംഖ്യാ വർദ്ധനവിന് വിധേയമായിട്ടുണ്ട്. ഗ്രേറ്റർ ഡെൻപസാറിലെ ഏറ്റവും വലിയ നഗരപ്രാന്തമായി വളർന്നിരിക്കുന്നു. ബാലിയിലെ എറ്റവും തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇവിടെയാണ്. കുട, ലെഗിയാൻ, സെമിൻയാക്, ജിംബരൻ, നുസാദുവ, കംഗ്ഗു, ഉലുവാതു, ബദുങ്, മെങ്വി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഈ റീജൻസിയിലാണ് സ്ഥിതിചെയ്യുന്നത്. റീജൻസിയുടെ വടക്കുഭാഗങ്ങൾ ജനസാന്ദ്രത കുറഞ്ഞവയാണ്. ദെൻപസറിന്റെ തെക്കുള്ള പ്രദേശങ്ങൾ, തീരത്തിനടുത്തുള്ള പ്രദേശങ്ങൾ, ജിംബരൻ മുതൽ കംഗ്ഗു വരെയുള്ള പ്രദേശങ്ങൾ ഇവയെല്ലാം ജനസാന്ദ്രത കൂടിയ പ്രദേശങ്ങളാണ്. ൻഗുരാഹ് റായ് അന്താരാഷ്ട്ര വിമാനത്താവളം ഈ റീജൻസിയിലാണ് സ്ഥിതിചെയ്യുന്നത്.

ഭരണസംവിധാനം[തിരുത്തുക]

റീജൻസി ആറ് ജില്ലകളായി വിഭജിച്ചിരിക്കുന്നു. 2010 ലെ കാനേഷുമാരി ജനസംഖ്യാക്രമത്തിൽ അവ താഴെ കൊടുത്തിരിക്കുന്നു. ഇവ ഉപജില്ലകളും ഗ്രാമങ്ങളുമായി വീണ്ടു വിഭജിക്കപ്പെട്ടിരിക്കുന്നു.

  • കുട സെൽതാൻ (തെക്കേ കുട) 115,918
  • കുട 86,483
  • കുട ഉടര (വടക്കേ കുട) 103,715
  • മെങ്വി 122,829
  • അബിയാൻസെമാൽ 88,144
  • പെടങ് 26,243

ജനസംഖ്യ[തിരുത്തുക]

ബാലിക്കുപുറത്തുനിന്നും ഇവിടെ ജോലിചെയ്യാനെത്തുന്ന അനേകമാളുകൾ താമസിക്കുന്ന സ്ഥലമാണ് ബഡുങ് റീജൻസി. അതുകൊണ്ട് ഗ്രാമീണ ബാലിയേക്കാൾ ഇവിടത്തെ സംസ്കാരം കൂടുതൽ നാഗരികമാണ്. എന്നിരുന്നാലും റീജൻസിയുടെ ചിലഭാഗങ്ങൾ ഇപ്പോഴും കാർഷികവും ഗ്രാമീണവുമാണ്. ഈ റീജൻസിയുടെ വിസ്തൃതി 418.52 ചതുരശ്ര കിലോമീറ്ററാണ്. ഇവിടത്തെ ജനസംഖ്യ 543,332 (2010 ലെ കാനേഷുമാരി പ്രകാരം) ആണ്.[1] ജനസാന്ദ്രത 1293.37 പ്രതി ചതുരശ്രകിലോമീറ്ററാണ്. 2015 ലെ ഇന്റർസെൻസൽ സർവേ പ്രകാരം ജനസംഖ്യ 615,142 ആണ്. ഇത് ബാലിയിലെ ആകെ ജനസംഖ്യാ വളർച്ചാനിരക്കിനേക്കാൾ അധികമാണ്.[2]

ബ്രീഡിംഗ് സെന്റർ[തിരുത്തുക]

നിലനിൽപ്പ് അപകടത്തിലായ ബാലി സ്റ്റാർലിങ്ങിന്റെ ബ്രീഡിംഗ് സെന്റർ 2011 നവംബർ 8 ന് ബഡുങ് റീജൻസിയിലെ സിബാങിൽ 73 സ്റ്റാർലിങ്ങുകളോടെ പ്രവർത്തനമാരംഭിച്ചു. 20 പക്ഷികൾ യൂറോപ്പിലെ വിവിധ മൃഗശാലകളിൽനിന്ന് വന്നതാണ്. 3 എണ്ണം സിങ്കപ്പൂരിലെ ജുറോങ് ബേഡ് പാർക്കിൽ നിന്നും എത്തിച്ചു. മറ്റുള്ളവ ഈ ബ്രീഡിംഗ് സെന്ററിൽ നേരത്തേ ഉണ്ടായിരുന്നവയാണ്. ബ്രീഡിംഗ് പ്രോഗ്രാം വിജയിച്ചാൽ ഇവയിൽ ചിലതിനെ വനത്തിൽ തുറന്നുവിടാനും പദ്ധതിയുണ്ട്. 4 എണ്ണത്തിനെ കോലെനർ മൃഗശാലക്കും 3 എണ്ണം ജുറോങ്ങ് ബേഡ് പാർക്കിനും കൈമാറാനും പദ്ധതിയുണ്ട്. ബാലിയിലാകെ 500 പക്ഷികളാണുള്ളത്. 287 എണ്ണം ബ്രീഡിംഗ് സെന്ററിലാണുള്ളത്. [3]

അവലംബങ്ങൾ[തിരുത്തുക]

  1. http://www.bps.go.id/aboutus.php?sp=0&kota=51
  2. https://bali.bps.go.id/webbeta/website/pdf_publikasi/Peta%20Tematik%20Hasil%20SUPAS%202015%20Provinsi%20Bali.pdf[പ്രവർത്തിക്കാത്ത കണ്ണി]
  3. "Bali starling breeding center opened". November 9, 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഡുങ്_റീജൻസി&oldid=3638759" എന്ന താളിൽനിന്ന് ശേഖരിച്ചത്