ഉള്ളടക്കത്തിലേക്ക് പോവുക

ബജ്‌റാം ബെഗാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബജ്‌റാം ബെഗാജ്
ബെഗാജ് 2023 ൽ
അൽബേനിയൻ പ്രസിഡന്റ്
പദവിയിൽ
പദവിയിൽ
24 July 2022
പ്രധാനമന്ത്രിഎഡി റാമ
മുൻഗാമിഇലിർ മെറ്റ
26th Chief of General Staff of Albanian Armed Forces
പദവിയിൽ
29 July 2020 – 4 June 2022
രാഷ്ട്രപതിIlir Meta
മന്ത്രിOlta Xhaçka
Niko Peleshi
മുൻഗാമിBardhyl Kollçaku
പിൻഗാമിArben Kingji
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-03-20) 20 മാർച്ച് 1967 (age 58) വയസ്സ്)
Rrogozhinë, People's Socialist Republic, present Albania
രാഷ്ട്രീയ കക്ഷിIndependent
പങ്കാളിArmanda Begaj
കുട്ടികൾ2
അൽമ മേറ്റർFaculty of Medicine
തൊഴിൽMilitary officer
Military service
Allegiance Albania
Branch/serviceAlbanian People's Army
Armed Forces
Years of service1988 – 2022
RankMajor General

ബജ്‌റാം ബെഗാജ് (ജനനം: 1967 മാർച്ച് 20) ഒരു അൽബേനിയൻ രാഷ്ട്രീയക്കാരനും സൈനിക ഉദ്യോഗസ്ഥനും 2022 മുതൽ അൽബേനിയയുടെ പ്രസിഡന്റ് പദം കയ്യാളുന്ന വ്യക്തിയുമാണ്. ദീർഘകാലം അൽബേനിയൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2020 ജൂലൈ മുതൽ 2022 ജൂൺ വരെ അൽബേനിയൻ സായുധ സേനയുടെ 26-ാമത് ചീഫ് ഓഫ് ജനറൽ സ്റ്റാഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയമായി ഒരു സ്വതന്ത്രനെന്ന നിലയിൽ, 2022 ജൂൺ 3-ന്, 2022 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ നാലാം റൗണ്ടിലേക്കുള്ള സ്ഥാനാർത്ഥിയായി ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടി ബെഗാജിനെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു.

ആദ്യകാലം

[തിരുത്തുക]

1967–2021: ആദ്യകാല ജീവിതവും സൈനിക ജീവിതവും

[തിരുത്തുക]

1967 മാർച്ച് 20 ന് അൽബേനിയയിലെ റോഗോഷിനെ നഗരത്തിലാണ് ബജ്രം ബെഗാജ് ജനിച്ചത്. 1989 ൽ ടിറാനയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1998 ൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തു. പ്രൊഫഷണൽ ഡോക്ടറേറ്റ് ബിരുദം പൂർത്തിയാക്കിയ ശേഷം, വൈദ്യശാസ്ത്രത്തിൽ "അസോസിയേറ്റ് പ്രൊഫസർ" എന്ന പദവിയും അദ്ദേഹത്തിന് ഉണ്ട്.

31 വർഷത്തെ സൈനിക ജീവിതത്തിനിടയിൽ നിരവധി പരിശീലന സെമിനാറുകളിൽ പങ്കെടുത്തിട്ടുള്ള ബെഗാജ് സെക്യൂരിറ്റി ആൻഡ് ഡിഫൻസ്, അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് മെഡിസിൻ, ഗ്യാസ്ട്രോഹെപ്പറ്റോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് സ്പെഷ്യലൈസേഷൻ, അമേരിക്കൻ ഐക്യനാടുകളിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കോഴ്സ്, സ്ട്രാറ്റജിക് മെഡിക്കൽ ലീഡർഷിപ്പ് കോഴ്സ്, ഗ്രീസിൽ നിന്ന് വൈദ്യശാസത്രത്തിൽ ഒരു സ്പെഷ്യലൈസേഷൻ കോഴ്സ്, ഹെൽത്ത് കോഴ്സ് എന്നിവയിൽ കോഴ്സുകൾ പൂർത്തിയാക്കിയിട്ടുണ്ട്.[1][2]

വ്യക്തിജീവിതം

[തിരുത്തുക]

അർമാൻഡ ബെഗാജിനെ വിവാഹം കഴിച്ച ബജ്‌റാം ബെഗാജിന് അവരിൽ ഡോറിയൻ, ക്ലാഡ്ഡി എന്നീ രണ്ട് ആൺമക്കളുണ്ട്.[3][4]

അവലംബം

[തിരുത്തുക]
  1. "Bajram Begaj, Chief of Defence of". NATO.
  2. "Major-General-Bajram-Begaj-appointed-as-the-new-Chief-of-the-General-Staff-of-the-Albanian-Armed-Forces". mod.gov.al. Retrieved 2021-07-04.
  3. "Nga zyrat e KLSH-së drejt titullit Zonjë e Parë, njihuni me Armanda Begajn, gruan e presidentit". www.dosja.al (in അൽബേനിയൻ). 5 June 2022. Retrieved 10 April 2023.
  4. "Pasuritë milionëshe të presidentit të ri, Bajram Begaj". www.kumtari.al (in അൽബേനിയൻ). 20 June 2022. Archived from the original on 2023-04-10. Retrieved 10 April 2023.
"https://ml.wikipedia.org/w/index.php?title=ബജ്‌റാം_ബെഗാജ്&oldid=4399448" എന്ന താളിൽനിന്ന് ശേഖരിച്ചത്