ബങ്കളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ബങ്കളം. നിലേശ്വരത്തു നിന്നും നാല് കിലോമീറ്റർ മാത്രം അകലെയാണ് ബങ്കളം.

സ്ഥാപനങ്ങൾ[തിരുത്തുക]

മികച്ച വിജയ ശതമാനം സൂക്ഷിക്കുന്ന കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത് ബങ്കളത്താണ്. ബങ്കളത്തെ സഹൃദയ വായനശാല & ഗ്രന്ഥാലയം പ്രധാന ലൈബ്രറിയാണ്.

ബങ്കളം പേത്താളൻ കാവ് കരിംചാമുണ്ഡിയമ്മ ഗുളികൻ ദേവസ്ഥാനം, കാലിച്ചാൻ ദേവസ്ഥാനം എന്നീ ദേവസ്ഥാനങ്ങളും ബങ്കളം ബദരിയ ജമാ അത്ത് പള്ളിയും ബങ്കളത്തെ പ്രധാന ആരാധനാലായങ്ങളാണ്

വ്യക്തികൾ[തിരുത്തുക]

കേരള സർക്കാർ മുൻ സുപ്രീം കോടതി സ്റ്റാന്റിംഗ് കൗൺസിൽ ദിനേശ്, അമൃത ഹോസ്പിറ്റലിലെ ന്യൂറോളജി എം ഡി ഡോ. സുധീരൻ , സി പി ഐ സംസ്ഥാന സമിതി അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, മുൻ ഹൊസ്ദുർഗ് എം എൽ എ എം.നാരായണൻ, ഡി വൈ എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം വി. പ്രകാശൻ , പത്രപ്രവർത്തകൻ സേതു ബങ്കളം ഇവരെല്ലാം ബങ്കളം സ്വദേശികളാണ്.

"https://ml.wikipedia.org/w/index.php?title=ബങ്കളം&oldid=2616195" എന്ന താളിൽനിന്ന് ശേഖരിച്ചത്