Jump to content

ബഖ്ത് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
General Bakht Khan
General Bakht Khan
ജനനം1797 (1797)[1]
മരണം1859 (വയസ്സ് 61–62)[2][1]
Burial Place#Death
തൊഴിൽSubedar in the British East India Company, Commander-in-chief of Indian Rebels under Mughal Emperor[1]
അറിയപ്പെടുന്നത്Indian Rebellion of 1857

1857-ലെ ഇന്ത്യൻ ലഹളക്കാലത്ത് ദില്ലിയിലെ വിമതശിപായിമാരുടെ മുഖ്യസൈന്യാധിപനായിരുന്നു ജനറൽ ബഖ്ത് ഖാൻ. അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുക്കുകയും ബഹുമതികൾ നേടുകയും ചെയ്ത ഒരു മുതിർന്ന സൈനികനായിരുന്നു അദ്ദേഹം.

ലഹളക്കുമുമ്പ് ബഖ്ത് ഖാൻ ഒരു പീരങ്കിപ്പടയുടെ സുബാദാർ ആയിരുന്നു. ലഹളക്കാലത്ത് ബറേലിയിലെ വിമതസൈന്യം ഇദ്ദേഹത്തെ നേതാവായി അംഗീകരിക്കുകയും 1857 ജൂലൈ 2-ന് 3000-ത്തോളം സൈനികരുമായി ദില്ലിയിലെത്തുകയും ചെയ്തു. ബഖ്ത് ഖാനും മറ്റ് വിമതസൈന്യാധിപരുമായി പ്രത്യേകിച്ച് മിർസ മുഗളുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. അദ്ദേഹത്തിന്റെ വഹാബി മതവിശ്വാസം ഇതിനൊരു കാരണമായിരുന്നു. 1857 ഓഗസ്റ്റ് പകുതിയിൽ ബ്രിട്ടീഷ് സൈന്യത്തെ നേരിടുന്നതിൽ സംഭവിച്ച വീഴ്ചമൂലം അദ്ദേഹം വിമതരുടെ മുഖ്യസൈന്യാധിപസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു.[4]

ഡെൽഹിയിലെ പരാജയത്തിനുശേഷം ബഖ്ത് ഖാൻ അവധിലേക്ക് നീങ്ങി. അവിടെ ബീഗം ഹസ്രത് മഹലിനൊപ്പം ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടി. അവധ് ബ്രിട്ടീഷ് നിയന്ത്രണത്തിലായതോടെ ഹസ്രത് മഹലിനോടൊപ്പം 1858/1859-ൽ നേപ്പാളിലേക്ക് കടന്നു.[5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GoogleBooks എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ബഖ്ത് ഖാൻ at Encyclopædia Britannica.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tribune എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XVIII. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
  5. രുദ്രാങ്ഷു മുഖർജി (2002). അവധ് ഇൻ റിവോൾട്ട് (in ഇംഗ്ലീഷ്). pp. 131–132. ISBN 8178240270.
"https://ml.wikipedia.org/w/index.php?title=ബഖ്ത്_ഖാൻ&oldid=3792802" എന്ന താളിൽനിന്ന് ശേഖരിച്ചത്