ബക്ക് ദേശീയോദ്യാനം
Bükk National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Hungary |
Nearest city | Miskolc, Hungary |
Coordinates | 48°02′53″N 20°31′41″E / 48.048°N 20.528°E |
Area | 470.63 |
Established | 1977 |
ബക്ക് ദേശീയോദ്യാനം (Hungarian: Bükki Nemzeti Park) മിസ്‍കോൾക്കിനു സമീപം, വടക്കൻ ഹംഗറിയിലെ ബക്ക് മലനിരകളിലുള്ള ഒരു ദേശീയോദ്യാനമാണ്. 1976 ൽ രാജ്യത്തെ മൂന്നാമത്തെ ദേശീയോദ്യാനമായി 1976 ലാണ് ഇത് സ്ഥാപിതമായത്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 431.3 ചതുരശ്ര കിലോറ്ററാണ്. (ഇതിൽ 37.74 ചതുരശ്രകിലോമീറ്റർ പ്രദേശത്തിന് അധിക പരിരക്ഷയുണ്ട്).
പർവ്വങ്ങളും വനങ്ങളും നിറഞ്ഞ ബക്ക് ദേശീയോദ്യാനം, ഹംഗറിയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. സിൽവാസ്വാറാഡിനും ലിലാഫുറെഡിനും മദ്ധ്യത്തിൽ വടക്കൻ മലനിരകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
ബക്കിലെ ഭൌമശാസ്ത്ര സവിശേഷതകളിൽ പ്രധാനപ്പെട്ടവ, ചുണ്ണാമ്പുകൽ മലഞ്ചെരുവുകളിലെ വിവിധങ്ങളായ ചുണ്ണാമ്പുകൽ രൂപീകരണങ്ങളും മറ്റുമാണ്. പ്രത്യേകിച്ച് ചരിത്രാതീതകാല ജനത വസിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഇവിടെയുളള ഗുഹകളിലുള്ള രൂപീകരണങ്ങളും മലയിടുക്കുകളും. രാജ്യത്തെ ഏറ്റവും നീളം കൂടിയതും ആഴമുള്ളതുമായ (4,000 മീറ്റർ നീളവും 245 മീറ്റർ ആഴവും) ഗുഹയായ ഇസ്‍റ്റ്‍വാൻലാപാ ഈ ദേശീയോദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിൽ കൂടുകെട്ടിപ്പാർക്കുന്ന 90 ഇനം പക്ഷിവർഗ്ഗങ്ങളെ ഉൾക്കൊള്ളുന്നു. ഇവയിൽ ചിലത് വംശനാശഭീഷണിയുള്ളവയാണ്.[1]
അവലംബം
[തിരുത്തുക]- ↑ "Bükk National Park - Karst plateau above the forests". Archived from the original on 2017-03-22. Retrieved 2017-06-13.