ബകവധം ആട്ടക്കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയത്തു തമ്പുരാന്റെ ആദ്യകാല ആട്ടക്കഥയാണ് ബകവധം.മഹാഭാരതം ആദ്യ പർവ്വത്തിലെ ജതുഗൃഹാദ്ധ്യായത്തിലാണ് ബകവധം ആട്ടക്കഥ ഉൾപ്പെട്ടിരിയ്ക്കുന്നത്.മൂലകഥയിൽ നിന്നും ഗണ്യമായ വ്യതിയാനമൊന്നും തമ്പുരാൻ ഈ ആട്ടക്കഥയിൽ വരുത്തിയിട്ടില്ല.

കഥാസംഗ്രഹം[തിരുത്തുക]

പാണ്ഡവന്മാരുടെ ബലവീര്യാദികളിൽ അസൂയാലുവായിത്തീർന്ന ദുര്യോധനൻ അവരെ വാരണാവതത്തിലേയ്ക്കു മാറ്റി പാർപ്പിയ്ക്കുവാൻ ധൃതരാഷ്ട്രരോട് അഭ്യർത്ഥിയ്ക്കുന്നു. കൗശലക്കാരനായ ധൃതരാഷ്ട്രർ പാണ്ഡവരെ വാരണാവതത്തിലെ മാഹാത്മ്യങ്ങൾ വർണ്ണിച്ചു കേൾപ്പിക്കുന്നു.ഉത്സവം കാണുന്നതിനായി അവരെ അനുവദിയ്ക്കുകയും ചെയ്യുന്നു. ഒരു അരക്കില്ലം അവിടെ പണികഴിപ്പിച്ച വിവരം വിദുരർ അറിയുകയും അതിൽ നിന്നു രക്ഷപെടാൻ ഒരു രഹസ്യ ഗുഹാമാർഗ്ഗം നിർമ്മിയ്ക്കുകയും ചെയ്യുന്നു. അരക്കില്ലത്തിനു തീകൊടുത്തശേഷം പാണ്ഡവർ രക്ഷപെടുന്നു. അതിൽ കുടുങ്ങിയ യാത്രികരുടെ മൃതദേഹം പാണ്ഡവരുടേതെന്നു തെറ്റിദ്ധരിച്ച കൗരവർ സന്തോഷിയ്ക്കുന്നു. വനത്തിൽ താമസമാക്കിയ പാണ്ഡവരിൽ ഭീമനോട് ഹിഡുംബിയ്ക്ക് അനുരാഗം തോന്നുകയും പിന്നീട് ഭീമനെ വരിയ്ക്കുകയും ചെയ്യുന്നു.ഏകചക്രയിലേയ്ക്കു താമസം മാറ്റിയ പാണ്ഡവർ താമസിച്ചിരുന്ന ബ്രാഹ്മണഗൃഹത്തിൽ ദമ്പതിമാരുടെ വിലാപം കേൾക്കുന്നു. കാരണം അന്വേഷിച്ചപ്പോൾ ബകാസുരനു ഭക്ഷിയ്ക്കേണ്ട വിഭവങ്ങളോടൊപ്പം ഒരാളിനേയും നൽകണമായിരുന്നു. ഇരയായിത്തിരേണ്ടത് ആരെന്നതായിരുന്നു അന്നത്തെ വിലാപത്തിനു കാരണം.കുന്തീദേവി ആ വീട്ടുകാരുടെ പ്രതിനിധിയായി ഭീമനെ അയച്ചുകൊള്ളാമെന്നു ഏൽക്കുന്നു.ബകനെ സമീപിയ്ക്കുന്ന ഭീമൻ അയാളെ വധിയ്ക്കന്നു.[1]

അവലംബം[തിരുത്തുക]

  1. ആട്ടക്കഥാ സാഹിത്യം . കേ: ഭാ: ഇ 1999 പു. 85,86,87
"https://ml.wikipedia.org/w/index.php?title=ബകവധം_ആട്ടക്കഥ&oldid=2180732" എന്ന താളിൽനിന്ന് ശേഖരിച്ചത്