ബഓവ ദേവി
മധുബാനി ചിത്രകാരിയാണ് ബഓവ ദേവി. [1] വിദേശ രാജ്യങ്ങളിലുൾപ്പെടെ നിരവധി പ്രദർശനങ്ങൾ നടത്തി. ജർമ്മനിയിലും ജപ്പാനിലും വിവിധ ശേഖരങ്ങളിൽ ബഓ ദേവിയുടെ ചിത്രങ്ങളുണ്ട്. 2017 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]പന്ത്രണ്ടാം വയസിൽ വിവാഹിതയായി. അമ്മായി അമ്മയും മധുബാനി ശൈലിയിൽ വരച്ചിരുന്ന ഗുഞ്ജാ ദേവിയുടെ ശിക്ഷണത്തിൽ വരയ്ക്കാൻ തുടങ്ങി. പ്രസിദ്ധ മധുബാനി ചിത്രകാരി ജഗദംബ ദേവിയോടൊപ്പം നിരവധി വർഷങ്ങൾ ചിത്ര രചന നടത്തി. ഇന്ദിരാഗാന്ധിയുടെയും പുപുൽജയകറിന്റെയും സുഹൃത്തും സഹചാരിയും കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പിലെ മുഖ്യ ഡിസൈനറുമായിരുന്ന ഭാസ്കർ കുൽക്കർണിയാണ് മധുബാനിയെന്ന പാരമ്പര്യ ചിത്രകലാ രീതിയെ മുഖ്യധാരയിലെത്തിച്ചത്. ബഓവ ദേവിക്ക് ചിത്രം വരയ്ക്കാനാവശ്യമായ സാമഗ്രികൾ എത്തിച്ചു കൊടുക്കുകയും പൂർത്തിയായ സൃഷ്ടികൾ ഡൽഹിയിലെ കരകൗശലശാലകൾ വഴി വിറ്റഴിക്കാൻ സഹായിച്ചതും കുൽക്കർണിയാണ്. ജപ്പാനിൽ നിന്നും കഴിഞ്ഞ ഇരുപത് വർഷമായി ബഓവ ദേവിയുടെ രചനകൾ ഡോക്യുമെന്റ് ചെയ്യാനായി എത്തുന്നുണ്ട്. 9/11 ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങളെ ആസ്പദമാക്കിയും മധുബാനി ശൈലിയിൽ രചന നടത്താറുണ്ട്.
2017 ലെ പാറ്റ്‌ന പുസ്‌തകമേളയയ്‌ക്കിടെ ബഓവാ ദേവി വരച്ച താമരയുടെ ചിത്രത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിറം നൽകിയത്, രാഷ്‌ട്രീയ ഊഹാപോഹങ്ങൾക്കു വഴി വെച്ചിരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ[2]