ബംഗാരു ലക്ഷ്മൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബംഗാരു ലക്ഷ്മൺ
ബി.ജെ.പി, ദേശീയ അധ്യക്ഷൻ
ഓഫീസിൽ
2000-2001
മുൻഗാമികുശഭാവു താക്കറെ
പിൻഗാമിജന കൃഷ്ണമൂർത്തി
രാജ്യസഭാംഗം
ഓഫീസിൽ
1996-2002
മണ്ഡലംഗുജറാത്ത്
വ്യക്തിഗത വിവരങ്ങൾ
ജനനം1939 മാർച്ച് 17
ഹൈദരാബാദ്, ആന്ധ്ര പ്രദേശ്
മരണംമാർച്ച് 1, 2014(2014-03-01) (പ്രായം 74)
സെക്കന്തരാബാദ്, തെലുങ്കാന
രാഷ്ട്രീയ കക്ഷി
  • ബി.ജെ.പി (1980-2014)
  • ജനതാ പാർട്ടി (1978-1980)
  • ഭാരതീയ ജനസംഘ് (1970-1978)
പങ്കാളിസുശീല
കുട്ടികൾ2 daughter & 1 Son
As of 28 നവംബർ, 2023
ഉറവിടം: ബി.ജെ.പി

ഭാരതീയ ജനതാപാർട്ടിയുടെ മുൻ ദേശീയ അദ്ധ്യക്ഷനും (2000-2001) 1999-2004-ലെ കേന്ദ്രമന്ത്രിസഭയിൽ സംസ്ഥാന റെയിൽവേ മന്ത്രിയുമായിരുന്നു ബംഗാരു ലക്ഷ്മൺ. (17 മാർച്ച് 1939 – 1 മാർച്ച് 2014)[1] പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ നാലു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.[2] തെഹൽക എന്ന മാദ്ധ്യമമാണ് അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ 2014 മാർച്ച് ഒന്നിന് അന്തരിച്ചു.[3]

ജീവിതരേഖ[തിരുത്തുക]

അവിഭക്ത ആന്ധ്ര പ്രദേശിലെ ഹൈദരാബാദിലെ ഒരു ദളിത് കുടുംബത്തിൽ ബംഗാരു നരസിംഹയുടേയും ശിവമ്മയുടേയും മകനായി 1939 മാർച്ച് 17ന് ജനനം. ഗവ. ഹൈസ്കൂൾ നമ്പള്ളിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ലക്ഷ്മൺ നമ്പള്ളി സായാഹ്ന കോളേജിൽ നിന്ന് ബിരുദവും ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബിയും നേടി.

1958-ൽ സംസ്ഥാന വൈദ്യുതി വകുപ്പിൽ ചേർന്ന് ഔദ്യോഗിക ജീവിതമാരംഭിച്ച ലക്ഷ്മൺ 1962-ൽ ഇന്ത്യൻ റെയിൽവേയിലും 1965-ൽ ആന്ധ്ര പ്രദേശ് അക്കൗണ്ടൻറ് ജനറൽ ഓഫീസിലും ജോലി നോക്കിയെങ്കിലും മുഴുവൻ സമയ പൊതുപ്രവർത്തനത്തിനു വേണ്ടി 1969-ൽ ജോലി രാജിവച്ചു.

1953-ൽ പതിനാലാമത്തെ വയസിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്നതോടെയാണ് രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1970-ൽ ഭാരതീയ ജനസംഘത്തിൽ അംഗമായി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച ലക്ഷ്മൺ 1973 മുതൽ 1977 വരെ ആന്ധ്ര പ്രദേശ് ജനസംഘത്തിൻ്റെ സംസ്ഥാന സെക്രട്ടറിയായും 1978-ൽ ജനതാ പാർട്ടി സംസ്ഥാന സെക്രട്ടറിയായും 1980-ൽ ബി.ജെ.പി രൂപീകരിച്ചപ്പോൾ സംസ്ഥാന കൺവീനറായും പ്രവർത്തിച്ചു.

1980 മുതൽ 1986 വരെ ആന്ധ്രപ്രദേശ് നിയമസഭ കൗൺസിൽ അംഗമായിരുന്ന ലക്ഷ്മൺ 1980 മുതൽ 1985 വരെ ആന്ധ്ര പ്രദേശ് ബി.ജെ.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും 1986 മുതൽ 1998 വരെ സംസ്ഥാന ബി.ജെ.പി അധ്യക്ഷനായും പ്രവർത്തിച്ചു.

1996 മുതൽ 2002 വരെ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 1999 മുതൽ 2002 വരെ മൂന്നാം വാജ്പേയി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള റെയിൽവേ മന്ത്രിയായും പ്രവർത്തിച്ചു.

2000 ആണ്ടിൽ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന കുശബാവു താക്കറെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനായി നിയമിതനായി. ഈ പദവിയിലെത്തുന്ന ആദ്യ പിന്നോക്ക സമുദായ നേതാവാണ് ലക്ഷ്മൺ.

2001-ൽ തെഹൽക്ക കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയ അസ്തമനം നേരിട്ടു. 2001-ൽ തന്നെ ബി.ജെ.പി ദേശീയ അധ്യക്ഷ പദവിയിൽ നിന്ന് രാജിവച്ചു. തെഹൽക്ക കൈക്കൂലി കേസിലെ വിചാരണ പൂർത്തിയാക്കി 2012 ഏപ്രിൽ 28ന് ലക്ഷ്മണനെ നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 2012-ൽ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്നും ഒഴിവായ അദ്ദേഹത്തിന് 2014-ൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോടതി ജാമ്യം അനുവദിച്ചു.

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2014 മാർച്ച് ഒന്നിന് സെക്കന്തരാബാദിലെ യശോദ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[4]

അവലംബം[തിരുത്തുക]

  1. Who is Bangaru Laxman..?
  2. [Venkataramakrishnan, Rohan (28 April 2012). "'Corruption worse than prostitution': Judge jails former BJP chief Bangaru Laxman for four years". London: dailymail.uk. Retrieved August 23, 2013. Venkataramakrishnan, Rohan (28 April 2012). "'Corruption worse than prostitution': Judge jails former BJP chief Bangaru Laxman for four years". London: dailymail.uk. Retrieved August 23, 2013.] {{cite news}}: Check |url= value (help); Missing or empty |title= (help)
  3. Former BJP President Bangaru Laxman died
  4. Former BJP National President Bangaru Laxman Died

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബംഗാരു_ലക്ഷ്മൺ&oldid=3993716" എന്ന താളിൽനിന്ന് ശേഖരിച്ചത്